WR-V ആക്‌സസറി കിറ്റുകൾ ഒദ്യോഗിക വെബ്സൈറ്റിൽ അവതരിപ്പിച്ച് ഹോണ്ട
ഹോണ്ട കാർ ഇന്ത്യ അടുത്തിടെയാണ് അപ്ഡേറ്റ് ചെയ്ത WR-V ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഇപ്പോൾ ഉപഭോക്താക്കൾക്ക് ഈ വാഹനം കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി ഒരുക്കുന്നുണ്ട്.

കാർ നിർമ്മാതാക്കൾ തങ്ങളുടെ വെബ്‌സൈറ്റിൽ മോഡലിന്റെ വിപുലമായ ആക്‌സസറികൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

നിരവധി കോസ്മെറ്റിക് ആഡ്-ഓണുകൾ ഉൾപ്പടെ നിരവധി പാക്കുകളും തെരഞ്ഞെടുക്കാൻ ധാരാളം കസ്റ്റമൈസേഷൻ ഓപ്ഷനുകളുമുണ്ട്.
MOST READ: ഇനി അധികം മുടക്കണം, ബിഎസ്-VI FZ മോഡലുകളുടെ വിലയിലും പരിഷ്ക്കരണം നടപ്പിലാക്കി യമഹ

വിവിധ ക്രോം ആക്‌സന്റുകൾ, ഡോർ വൈസറുകൾ, ബമ്പർ പ്രൊട്ടക്ടറുകൾ, റിയർ സ്‌പോയ്‌ലർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

സ്റ്റിയറിംഗ് വീൽ കവർ, വ്യത്യസ്ത മാറ്റുകൾ, സീറ്റ് കവറുകൾ എന്നിവ ഉൾപ്പെടുന്ന ഇന്റീരിയർ സ്റ്റൈലിംഗ് കിറ്റും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഇവ കിറ്റുകൾക്ക് പകരമായി വ്യക്തിഗതമായും വാങ്ങാൻ കഴിയും.
MOST READ: സ്‌കോഡ കോഡിയാക് എസ്‌യുവിയുടെ അരങ്ങേറ്റം വൈകും; ഭാവിയില്‍ ടര്‍ബോ എഞ്ചിനും

ഉത്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ ആക്‌സസറികളുടെ എല്ലാ വിവരങ്ങളും ലഭിക്കും.

അതിനാൽ വാഹനത്തിൽ ഇവ എങ്ങനെ കാണപ്പെടുമെന്നതിനെക്കുറിച്ച് ഒരു ആശയം ലഭിക്കുന്നതിന് ഒരാൾക്ക് ഈ ആഡ്-ഓണുകൾ പ്രയോഗിക്കാൻ കഴിയുന്ന ഒരു ഓൺലൈൻ കോൺഫിഗറേറ്റർ ഈ കസ്റ്റമൈസേഷൻ പ്രോഗ്രാമിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഒരു പോരായ്മായാണ്.

എന്നിരുന്നാലും, ഈ സവിശേഷതകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ റിയലിസ്റ്റിക് അനുഭവം നേടുന്നതിന് ഉപഭോക്താക്കൾക്ക് ഒരു ഡീലറുമായി ബന്ധപ്പെടാനും കഴിയും.


Click it and Unblock the Notifications








