വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ ജനപ്രീയ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ ബിഎസ്-VI പതിപ്പ് വിപണിയിലേക്ക് എത്തുന്നു. അതിന്റെ ഭാഗമായി കാറിന്റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

പഴയ ബിഎസ്-IV മോഡലിനെ അപേക്ഷിച്ച് പരിസ്ഥിതി സൗഹാർ‍ദമെന്നതിനേക്കാൾ അപ്പുറമാണ് നവീകരിച്ചെത്തുന്ന ജാസ് എന്ന് ഹോണ്ട സൂചന നൽകുന്നു. രാജ്യത്ത് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതോടെ ചില മോഡലുകളും ബ്രാൻഡ് നിർത്തലാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര വിപണിയിൽ അരങ്ങേറ്റം കുറിച്ച Mk4 ഹോണ്ട ജാസ് വളരെ സങ്കീർണമായതും നിലവിലുള്ള മോഡൽ പ്രതീക്ഷകൾക്ക് അനുസൃതമാകാൻ പരാജയപ്പെട്ടതുമായതിനാൽ ഈയൊരു പതിപ്പായിരിക്കില്ല ഇന്ത്യയിൽ എത്തുക. പകരം നിലവിലുണ്ടായിരുന്ന Mk3 ഹോണ്ട ജാസിനെ ഫെയ്‌സ്‌ലിഫ്റ്റ് നൽകി വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

എന്നാൽ ടീസർ ചിത്രങ്ങളിൽ കാണിക്കുന്ന കാറിന് ഡിസൈൻ മാറ്റങ്ങളൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ ഇത് സവിശേഷത പുനരവലോകനങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ടാകാം. ബിഎസ്-IV ഹോണ്ട ജാസിൽ നൽകി വന്നിരുന്ന 1.2 ലിറ്റർ i-VTEC നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ i-DTEC ടർബോചാർജ്‌ഡ് ഡീസൽ യൂണിറ്റും തന്നെയാകും ബിഎസ്-VI പതിപ്പിലും വാഗ്‌ദാനം ചെയ്യുക.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

പെട്രോളിൽ അഞ്ച് സ്‌പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സ് തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ഡീസൽ യൂണിറ്റിൽ ആറ് സ്‌പീഡ് മാനുവൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പഴയ കാറിൽ യഥാക്രമം 90 bhp/ 110 Nm torque, 100 bhp/ 200 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

ബിഎസ്-IV പെട്രോൾ മാനുവലിന് 19.0 കിലോമീറ്ററും സിവിടി പതിപ്പിന് 18.2 കിലോമീറ്റർ മൈലേജുമാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം ഡീസൽ എഞ്ചിനിൽ 27.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

കൂടാതെ നിലവിലുള്ള ഹോണ്ട ജാസിന് സമാനമായ 15 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ജിപിഎസ് നാവിഗേഷൻ, പാഡിൽ ഷിഫ്റ്ററുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളോടെ ബിഎസ്-VI പതിപ്പും വിപണിയിൽ ഇടംപിടിക്കും.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

ജാപ്പനീസ് ബ്രാൻഡായ ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ വാർത്തകളിൽ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് വിൽപ്പനക്കെത്തിയിരുന്ന സിവിക്, സിആർ-വി എന്നീ മോഡലുകളുടെ ഉത്പാദനം ഹോണ്ട നിർത്തലാക്കി. ഇരു മോഡലുകളിലും വാഗ്‍‌ദാനം ചെയ്‌തിരുന്ന 1.5 ലിറ്റർ യൂണിറ്റ് 120 bhp കരുത്തും 300 Nm torque ഉം ആണ് ഉത്പാദിപ്പിച്ചിരുന്നത്.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

എന്നാൽ രണ്ട് കാറുകളുടെയും പരിഷ്ക്കരിച്ച ബിഎസ്-VI മോഡൽ ഈ വർഷം അവസാനത്തോടെ വിപണിയിൽ വീണ്ടും എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

വീണ്ടും കളംനിറയാൻ ഹോണ്ട ജാസ് എത്തുന്നു, ടീസർ ചിത്രം പുറത്ത്

ഇതുകൂടാതെ ഹൈബ്രിഡ് വകഭേദത്തിൽ മാത്രം വാഗ്‌ദാനം ചെയ്‌തിരുന്ന ഒമ്പതാം തലമുറ അക്കോർഡിനെയും ഇന്ത്യൻ വിപണിയിൽ നിന്നും ഹോണ്ട പിൻവലിച്ചു. കമ്പനി 2017 ജൂലൈയിൽ അവതരിപ്പിച്ച പത്താം തലമുറ മോഡലിനെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda teases BS6 Jazz. Read in Malayalam
Story first published: Wednesday, April 1, 2020, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X