2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പുതിയ 2020 ഹോണ്ട സിറ്റിയുടെ മീഡിയ ഡ്രൈവുകൾ റദ്ദാക്കിയെങ്കിലും വാഹനത്തിന്റെ ഇന്ത്യയിലെ അവതരണത്തിൽ മാറ്റമൊന്നുമില്ലെന്ന് കമ്പനി അറിയിച്ചു. തായ്‌ലൻഡ് വിപണിയിൽ ഇതിനോടകം തന്നെ ലഭ്യമായ മോഡലിന് സമാനമാണെങ്കിലും രാജ്യ-നിർദ്ദിഷ്‌ട മാറ്റങ്ങളോടെയാകും പുതുതലമുറ മോഡൽ വിപണിയിലേക്ക് എത്തുക.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

എന്നാൽ വാഹനത്തെ കുറിച്ചുള്ള ഒരു സുപ്രധാന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 2020 ഹോണ്ട സിറ്റി തുടക്കത്തിൽ ഒരു പെട്രോൾ എഞ്ചിനിൽ മാത്രമാകും ലഭ്യമാവുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡീസൽ മോഡലുകളെ പൂർണമായി പിൻവലിക്കാൻ കമ്പനി തയാറായിട്ടില്ല. ഈ വർഷം തന്നെ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ മോഡലും കാറിൽ വാഗ്‌ദാനം ചെയ്യും.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

1.5 ലിറ്റർ, i-DTEC ഡീസൽ എഞ്ചിൻ ബിഎസ്-VI കംപ്ലയിന്റ് ഹോണ്ട ഇതുവരെ നൽകിയിട്ടില്ലെങ്കിലും പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ഡീസൽ എഞ്ചിനും വിപണിയിൽ എത്തിക്കുമെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

അതിനാൽ, പുതിയ സിറ്റിക്കും ഒരു ഡീസൽ എഞ്ചിൻ ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഡീസൽ എഞ്ചിൻ ഒരു ആറ് സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷണലായും ഉൾപ്പെടുത്തും.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

V, VX, ZX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ പെട്രോൾ 2020 ഹോണ്ട സിറ്റി വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്. വലിപ്പത്തിൽ മുൻഗാമിയേക്കാൾ കേമനായാകും പുത്തൻ മോഡൽ എത്തുക.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

4,549 mm നീളം, 1,748 mm വീതി, 1,489 mm ഉയരം, 2,600 mm നീളമുള്ള വീൽബേസ് എന്നിങ്ങനെയാണ് പുതിയ അഞ്ചാംതലമുറ അണിയിച്ചൊരുക്കിയിരിക്കുന്നത്. നിലവിൽ വിൽപ്പനക്കെത്തുന്ന നാലാം തലമുറ മോഡലിനേക്കാൾ നീളവും വീതിയുമാണ് കാറിനുള്ളത്.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

ദൈർഘ്യമേറിയ വീൽബേസ് അധിക ലെഗ്റൂമിലേക്ക് നയിക്കുമോ എന്നത് കാത്തിരുന്നു കാണാം. പുതിയ ഹോണ്ട സിറ്റി നീളവും വീതിയും കണക്കിലെടുക്കുമ്പോൾ ബിഎസ്-IV മോഡലിനെക്കാൾ വളരെ വലുതായിരിക്കുമെങ്കിലും ഉയരം അല്‌പം കുറഞ്ഞു എന്നതാണ് വസ്‌തുത. കൂടാതെ ഇനി എത്തുന്ന ആവർത്തനം ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ ഗ്രൗണ്ട് ക്ലിയറൻസും നിലവിലെ കാറിനേക്കാൾ ഭാരം കൂടിയതുമായിരിക്കും.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ പുറത്തിറങ്ങിയ മോഡലിന്റെ അകത്തും പുറത്തും പൂർണമായും മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് എത്തുന്നത്. കട്ടിയുള്ള ക്രോം ഗ്രില്ലിനൊപ്പം ഹോണ്ട സിറ്റിക്ക് ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

ട്രാക്ഷൻ കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, നാല് എയർബാഗുകൾ, അഞ്ച് ഹെഡ്‌റെസ്റ്റുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റ്, സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവ പുതിയ സിറ്റിയുടെ പ്രധാന സവിശേഷതകളാണ്.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

അലക്‌സ ടെലിമാറ്റിക്‌സ് പ്രാപ‌തമാക്കിതും ശ്രദ്ധേയമാണ്. നിലവിലുള്ള മോഡലിന് സമാനമാണ് 2020 ഹോണ്ട സിറ്റിയുടെ വിലയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റൈൽ, നവീകരണം, വിശാലമായ ഇന്റീരിയറുകൾ, ഉയർന്ന വിശ്വാസ്യത, മികച്ച റൗണ്ട് ഫീച്ചർ സെറ്റ് എന്നിവ തേടുന്ന വ്യക്തിഗത സെഡാൻ വാങ്ങുന്നവരെയാണ് കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

2020 ഹോണ്ട സിറ്റിയുടെ അരങ്ങേറ്റം പെട്രോൾ എഞ്ചിനിൽ, ഡീസൽ പതിപ്പ് പിന്നീട് എത്തും

പുതിയ സിറ്റി സെഡാന്റെ എതിരാളികളിൽ ഹോട്ട് സെല്ലിംഗ് മാരുതി സിയാസ്, ഹ്യുണ്ടായി വേർണ എന്നിവ ഉൾപ്പെടുന്നു. വേർണയ്ക്ക് ഈ മാസം അവസാനം ഒരു പ്രധാന ഫെയ്‌സ് ലിഫ്റ്റ് ലഭിക്കാൻ ഒരുങ്ങുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda will launch 2020 City as a petrol-only model. Read in Malayalam
Story first published: Monday, March 16, 2020, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X