ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

എസ്‌യുവി വിഭാഗത്തിലെ രാജാവായിരുന്നു ഒരിടയ്ക്ക് ഹ്യുണ്ടായിയുടെ ആദ്യതലമുറ ക്രെറ്റ. എന്നാൽ കിയ സെൽറ്റോസ്, എംജി ഹെക്‌ടർ തുടങ്ങി പുത്തൻ എതിരാളികൾ ആഭ്യന്തര വിപണിയിൽ എത്തിയതോടെ ക്രെറ്റയുടെ പ്രതാപം നഷ്‌ടപ്പെടുകയായിരുന്നു.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഇപ്പോൾ അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ വിപണിയിൽ എത്തിരിക്കുകയാണ് രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ. 9.99 ലക്ഷം മുതൽ 17.2 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. എസ്‌യുവിയുടെ ഡെലിവറി കമ്പനി ആരംഭിച്ചിരിക്കുകയാണ്.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

ഇന്ത്യയിലെ പുതിയ 2020 മോഡൽ ക്രെറ്റയുടെ ആദ്യ ഉടമ എന്ന വിശേഷണം ബോളിവുഡ് സൂപ്പർതാരമായ ഷാരൂഖ് ഖാൻ സ്വന്തമാക്കി. ബ്ലാക്ക് കളറിലുള്ള ക്രെറ്റയുടെ ടോപ്പ് ലൈൻ ടർബോ പെട്രോൾ ഡി‌എസ്‌ജി വകഭേദത്തിന്റെ താക്കോൽ ഹ്യുണ്ടായി ഇന്ത്യ സെയിൽസ് ഡയറക്ടർ തരുൺ ഗാർഗ് താരത്തിന് കൈമാറുകയായിരുന്നു.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

പ്രാരംഭ ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നതു തന്നെ രണ്ടാംതലമുറ ക്രെറ്റ ഒരു വൻ വിജയം തന്നെയായിരിക്കുമെന്നാണ്. വില പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ 15,000 യൂണിറ്റ് മറികടന്നിരുന്നു. ‘സൂപ്പർ സ്ട്രക്‌ചർ' മോണോകോക്ക് നിർമ്മാണമാണ് 2020 മോഡലിന്റെ പ്രധാന ആകർഷണം. പൂർണമായി വളർന്ന രണ്ട് ആഫ്രിക്കൻ ആനകളുടെ ഭാരം (ഏകദേശം 5,400 കിലോഗ്രാം) വഹിക്കാൻ പ്രാപ്‌തമാണ് പുതിയ എസ്‌യുവിയെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിലെ സി-എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ ഉൽ‌പ്പന്നങ്ങളിലൊന്നാണ് പുതിയ 2020 ഹ്യുണ്ടായി ക്രെറ്റയെന്നാണ്ഇതിനർത്ഥം. 74.3 ശതമാനം അഡ്വാൻസ്‌ഡ് ഹൈ സ്ട്രെങ്ത് സ്റ്റീൽ ഉൾക്കൊണ്ടാണ് 2020 ഹ്യുണ്ടായി ക്രെറ്റയുടെ സൂപ്പർ സ്ട്രക്‌ചർ നിർമിച്ചിരിക്കുന്നത്.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

E, EX, S, SX, SX(O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളാലാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ വാ‌ഗ്‌ദാനം ചെയ്യുന്നത്. 50 നൂതന കണക്റ്റിവിറ്റി സവിശേഷതകളുള്ള ബ്ലൂലിങ്ക് സാങ്കേതികവിദ്യയും ഇതിന് ലഭിക്കും. കൂടാതെ മൂന്ന് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ സാധിക്കും.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

അതിന്റെ പുറംമോടിയെ സംബന്ധിച്ചിടത്തോളം, പുതിയ ക്രെറ്റയ്ക്ക് പുതുക്കിയ ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ് എന്നിവ ലഭിക്കും. കൂടാതെ 17 "ഡയമണ്ട് കട്ട് അലോയ് വീലുകളും എസ്‌യുവിയുടെ ആകർഷണമാണ്.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

എയറോഡൈനാമിക് റിയർ സ്‌പോയിലർ, റൂഫ് റെയിലുകൾ, ഓട്ടോമാറ്റിക് ഒആർവിഎമ്മുകൾ എന്നിവ കൂടാതെ എൽഇഡി ടെയിൽ ലാമ്പുകളും എൽഇഡി ഹൈ മൗണ്ട് സ്റ്റോപ്പ് ലാമ്പും ഉള്ള സ്പോർട്ടി അപ്പീലാണ് പിൻഭാഗത്ത് ഒരുക്കിയിരിക്കുന്നത്.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

പുതിയ ഹ്യുണ്ടായി ക്രെറ്റ പത്ത് കളർ ഓപ്ഷനുകളിൽ അവതരിപ്പിക്കും. അതിൽ രണ്ട് ഡ്യുവൽ ടോൺ പെയിന്റ് സ്കീമുകളും ഉണ്ടാകും.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

സിംഗിൾ ടോൺ കളർ ഓപ്ഷനുകളിൽ പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ഫാന്റം ബ്ലാക്ക്, ലാവ ഓറഞ്ച്, ടൈറ്റൻ ഗ്രേ, ഡീപ് ഫോറസ്റ്റ്, ഗാലക്‌സി ബ്ലൂ, റെഡ് മൾബറി എന്നിവ ഉൾപ്പെടുന്നു. ഫാന്റം ബ്ലാക്ക് ഉള്ള പോളാർ വൈറ്റ്, ഫാന്റം ബ്ലാക്ക് ഉള്ള ലാവ ഓറഞ്ച് എന്നിവയാണ് രണ്ട് ഡ്യുവൽ ടോൺ ഓപ്ഷനുകൾ.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 10.25 "എച്ച്ഡി ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡിസ്പ്ലേയുള്ള 7" സൂപ്പർവൈസർ ക്ലസ്റ്റർ, 8 സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ വാഹനത്തിന്റെ അകത്തളത്ത് ഉൾക്കൊള്ളുന്നു. എയർ പ്യൂരിഫയർ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഡ്രൈവർ റിയർ വ്യൂ മോണിറ്റർ എന്നിവയ്ക്കൊപ്പം 2 സ്റ്റെപ്പ് റെക്ലൈനിംഗ് റിയർ സീറ്റ്, റിയർ വിൻഡോ ഷേഡുകൾ എന്നിവയും ക്രെറ്റക്ക് ലഭിക്കും.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

പുതിയ ഹ്യുണ്ടായി ക്രെറ്റയിലെ എഞ്ചിൻ ലൈനപ്പിൽ കിയ സെൽറ്റോസിൽ നിന്ന് കടമെടുത്ത ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടു കൂടിയാണ് പുത്തൻ ക്രെറ്റ വിൽപ്പനക്ക് എത്തുന്നത്.

ഇനി ക്രെറ്റയിൽ കറങ്ങാം, ആദ്യ ഡെലിവറി ഷാരൂഖ് ഖാന് നൽകി ഹ്യുണ്ടായി

ഇവയിൽ 1.5 ലിറ്റർ ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് ഓപ്ഷനുകളും ലഭ്യമാകും. അതേസമയം 1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ സ്റ്റിയറിംഗ് മൗണ്ട് ചെയ്‌ത പാഡിൽ-ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ‌ബോക്‌സും തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta 2020 First Owner Shah Rukh Khan Delivery Starts. Read in Malayalam
Story first published: Wednesday, March 18, 2020, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X