കൊവിഡ്-19; അതിവേഗ ടെസ്റ്റിങ്ങ് കിറ്റുകള്‍ ഐസിഎംആറിന് കൈമാറി ഹ്യുണ്ടായി
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മറ്റ് നിര്‍മ്മാതാക്കളെപ്പോലെ ഹ്യുണ്ടായിയും സജീവമായി രംഗത്തുണ്ട്. നിരവധി സഹായങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിക്കാമെന്ന് കമ്പനി അറിയിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അഡ്വാന്‍സ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റിംഗ് കിറ്റുകള്‍ കൈമാറിയതായി കമ്പനി അറിയിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ICMR) കൈമാറിയതായി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്.
MOST READ: തൊണ്ണൂറുകളിലെ ബോളിവുഡ് താരറാണികളുടെ ആഢംബര വാഹനങ്ങൾ

ലോകത്തെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ പോരാടേണ്ട സമയമാണിത്. അതിനായി ഹ്യുണ്ടായി ഇന്ത്യ ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള ടെസ്റ്റിങ്ങ് കിറ്റുകള്‍ കൊറിയയില്‍ നിന്ന് എത്തിക്കുകയാണ്. കിറ്റുകള്‍ ഇവിടെ എത്തിയാലുടനെ ഇത് ആശുപത്രികള്‍ക്ക് കൈമാറുമെന്നും ഹ്യുണ്ടായി എംഡി എസ്. എസ് കിം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

4 കോടി രൂപയുടെ ഈ ടെസ്റ്റിങ് കിറ്റുകള്‍ 25,000 അധികം ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ കിറ്റുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
MOST READ: ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. 12,000 അധികം കൊവിഡ്-19 പോസിറ്റീവ് കേസുകളാണ് ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 400 -ല്‍ അധികം മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിലെ വാഹന പ്ലാന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസം മെയ് 3 വരെ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
MOST READ: വില കൂടി! ബിഎസ്-VI ഹീറോ സ്പ്ലെൻഡർ ഐസ്‌മാർട്ടിന് ഇനി 67,100 രൂപ മുടക്കണം

പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചതോടെ വലിയ പ്രതിസന്ധിയാണ് ഈ മേഖലയില്‍ ഉള്‍പ്പടെ ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ ഓണ്‍ലൈന്‍ വില്‍പ്പനയും ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി. ക്ലിക്ക് ടു ബൈ എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 500 ഡീലര്‍ഷിപ്പുകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചു. വാഹനം ബുക്കുചെയ്യുന്നത് മുതല്‍ ഡെലിവറി എടുക്കുന്നത് വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത് കണക്കിലെടുത്താണ് ഹ്യുണ്ടായിയും പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്.
MOST READ: അഞ്ചു ലക്ഷം രൂപയ്ക്ക് താഴെയുള്ള ജനപ്രിയ കാറുകള്‍

പുതിയ സംവിധനാത്തിലൂടെ പുതുതലമുറ ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ഇടപാടുകള്‍ തീര്‍ക്കാനുള്ള സംവിധാനമാണ് ലക്ഷ്യം. ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.


Click it and Unblock the Notifications








