ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിലേക്കുള്ള പരിണാമത്തിന്റെ പാതയിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. തങ്ങളുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ i20-യുടെ ബിഎസ്-VI പതിപ്പും ഉടൻ വിപണിയിലേക്ക് എത്തും.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

മൂന്നാംതലമുറ മോഡലിന് വഴിമാറാൻ തയാറായെങ്കിലും പുത്തൻ മോഡൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതുവരെ പിടിച്ചു നിൽക്കാനാണ് നിലവിലെ മോഡലിനെ പുതിയ മലിനീകരണ നിരോധന ചട്ടമായ ബിഎസ്-VI-ലേക്ക് പരിഷ്ക്കരിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

എലൈറ്റ് i20-യുടെ ബുക്കിംഗ് കഴിഞ്ഞ മാസം ആദ്യം ആരംഭിച്ചതായി ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ 6.49 ലക്ഷം മുതൽ 8.31 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. എൻട്രി ലെവൽ എറ, സ്‌പോർട്‌സ് പ്ലസ്, പെട്രോൾ / സിവിടി കോംബോയുള്ള ആസ്‌ത (O) എന്നിവ ഒഴിവാക്കിയതിനാൽ കാറിന്റെ വകഭേദങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

ബി‌എസ്‌-IV ഹ്യുണ്ടായി എലൈറ്റ് i20-യുമായി താരതമ്യപ്പെടുത്തുമ്പോൾ, നവീകരിച്ച B2-സെഗ്മെന്റ് ഹാച്ച്ബാക്കിന് ഏകദേശം 90,000 രൂപ വില വർധനവ് ഉൺണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ബിഎസ്-VI പതിപ്പിൽ ഡീസൽ എഞ്ചിനെ കമ്പനി ഒഴിവാക്കിയതും ശ്രദ്ധേയമായിട്ടുണ്ട്. എഞ്ചിൻ നവീകരണത്തിൽ മാഗ്ന പ്ലസ്, സ്‌പോർട്‌സ് പ്ലസ്, ആസ്‌ത (O) വകഭേദങ്ങളിൽ മാത്രമാണ് എലൈറ്റ് i20 വിൽപ്പനക്കെത്തുന്നത്.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

ഉയർന്ന മോഡലിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. മാഗ്ന പ്ലസ് ഒഴികെയുള്ള എല്ലാ വകഭേദങ്ങളിലും ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമുണ്ട്.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

മറ്റ് ശ്രദ്ധേയമായ ഉപകരണങ്ങളിൽ മൗണ്ട‍‍ഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റം, പിൻവശത്ത് എസി വെന്റുകൾ, ബ്ലൂടൂത്ത്, വോയ്‌സ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടുന്നു.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

എഞ്ചിനെ സംബന്ധിച്ചിടത്തോളം, കാറിലെ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് 6,000 rpm-ൽ 82 bhp കരുത്തും 4,000 rpm-ൽ 114 Nm torque ഉം സൃഷ്‌ടിക്കുന്നു. സിവിടി ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

ബീജ്, ബ്ലാക്ക് ഇന്റീരിയർ, സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ എന്നിവ ഉപയോഗിച്ച് എലൈറ്റ് i20 വിപണിയിൽ ഇടംപിടിക്കും.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

2014 ഓഗസ്റ്റ് മുതലാണ് രണ്ടാംതലമുറ ഹ്യുണ്ടായി ആഭ്യന്തര വിപണിയിൽ എത്തുന്നത്. മോഡലിന് മികച്ച വിജയമാണ് ലഭിച്ചത്. ഈ വർഷം പകുതിയോടെ ഇത് ഒരു പുതിയ തലമുറയ്ക്ക് വഴിയൊരുക്കും. 2021 യൂറോപ്യൻ പതിപ്പ് i20 ഇതിനകം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇത് നിരവധി ഡിസൈൻ, ഇന്റീരിയർ പരിഷ്ക്കരണങ്ങൾ ഉൾക്കൊണ്ടാണ് വിപണിയിലേക്ക് എത്തുന്നത്.

ഡീസൽ പതിപ്പില്ലാതെ ബിഎസ്-VI ഹ്യുണ്ടായി എലൈറ്റ് i20; അറിയാം കൂടുതൽ

ഗ്രാൻഡ് i10 നിയോസ് ടർബോയിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ 1.0 ലിറ്റർ ടർബോചാർജ്‌ഡ് ജിഡിഐ പെട്രോൾ എഞ്ചിൻ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പരമാവധി 100 bhp കരുത്തിൽ 172 Nm torque ആണ് ഉത്പാജിപ്പിക്കുന്നത്. കോംപാക്‌ട് ഹാച്ച്ബാക്കിലെ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോ‌ക്‌സുമായി ഇത് ഘടിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Elite i20 BS6 Specifications revealed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X