ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

ഗ്രാൻഡ് i10 നിയോസിന്റെ ടർബോ പെട്രോൾ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി ഇന്ത്യ. കമ്പനിയുടെ തന്നെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ നിന്ന് കടമെടുത്ത 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് ഹാച്ച്ബാക്കിലും ഇടംപിടിക്കുന്നത്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

അടുത്തിടെ സമാപിച്ച ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ പെട്രോൾ മോഡൽ പ്രദർശിപ്പിച്ചിരുന്നു. നിയോസിൽ ഈ എഞ്ചിൻ 100 bhp കരുത്തും 172 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

അതേസമയം ഹ്യുണ്ടായി വെന്യുവിൽ ഈ യൂണിറ്റ് 118 bhp യും 172 Nm torque ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭ്ക്കുന്നു. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഈ മോഡലിന് ലഭ്യമാകില്ല.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പവറും ടോർഖും നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ നിയോസിന്റെ പ്രാഥമിക സവിശേഷത. കൊസ്മെറ്റിക്, ഇന്റീരിയർ പരിഷ്ക്കരണങ്ങളുള്ള ഒരു സ്‌പോർടി മേക്ക് ഓവറും നിയോസ് ടർബോയ്ക്ക് ലഭിക്കുന്നു.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

നിയോസിന്റെ സ്‌പോർട്ടിയർ പതിപ്പായി കൊണ്ടുവന്നിരിക്കുന്ന ടർബോ വകഭേദത്തിന്റെ സ്റ്റൈലിംഗ് നവീകരണങ്ങളിൽ പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ബ്ലാക്ക് ഔട്ട് റേഡിയേറ്റർ ഗ്രിൽ, ഫ്രണ്ട് ഗ്രില്ലിലും ബൂട്ടിലും 'ടർബോ' ബാഡ്ജിംഗ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

കൂടാതെ ആകർഷകമായ ഡ്യുവൽ-ടോൺ കളർ ഓപ്ഷനും ഹാച്ച്ബാക്കിന് ലഭിക്കുന്നു. അകത്തളം കറുത്ത തീമിലാണ് ഒരുക്കിയിരിക്കുന്നത്. അതിലെ ചുവന്ന സ്റ്റിച്ചിംഗ് കാറിന്റെ സ്‌പോർടി ആകർഷണം വർധിപ്പിക്കുന്നു എന്നതിൽ സംശയമില്ല.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ മൂന്നാം തലമുറ ഗ്രാൻഡ് i10 നിയോസ് മികച്ച ഇൻ-സെഗ്മെന്റും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സവിശേഷതകളുമായാണ് വിപണിയിൽ ഇടംപിടിച്ചത്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

റിയർ എസി വെന്റുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 20.25 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓൾ-ഡിജിറ്റൽ സ്പീഡോമീറ്റർ, എംഐഡിയുള്ള ക്ലസ്റ്റർ, ഇംപാക്റ്റ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, ഡ്രൈവർ റിയർ വ്യൂ മോണിറ്റർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, വയർലെസ് ഫോൺ ചാർജർ, റിയർ പവർ ഔട്ട്ലെറ്റ്, ഇക്കോ കോട്ടിംഗ്, ഷാർക്ക് ഫിൻ ആന്റിന എന്നിവയെല്ലാം സ്റ്റാൻഡേർഡ് നിയോസിലുണ്ട്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

ഇവയ്‌ക്ക് പുറമേ, നിയോസ് 1.0 ടർബോ പതിപ്പിൽ ചില പുതിയ സവിശേഷതകളും കമ്പനി അവതരിപ്പിച്ചേക്കും.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

ഗ്രാൻഡ് i10 നിയോസ് ടർബോ വകഭേദത്തിന് നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ 'സ്‌പോർട്‌സ്' പതിപ്പിന് സമാനമായ സുരക്ഷാ സവിശേഷതകൾ ഉണ്ടായിരിക്കും. അതിൽ ഡ്യുവൽ എയർ ബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, സെൻട്രൽ ലോക്കിംഗ്, ഇമോബിലൈസർ, പാർക്കിംഗ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ ഡീഫോഗർ, ഡിസ്പ്ലേയുള്ള പിൻ ക്യാമറ, ഡ്രൈവർ, പാസഞ്ചർ സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോ വിപണിയിൽ

7.68 ലക്ഷം രൂപയാണ് പുതിയ ഗ്രാൻഡ് i10 നിയോസ് ടർബോ പെട്രോളിന്റെ പ്രാരംഭ വില. ഇത് സ്റ്റാൻഡേർഡ് മോഡലിന്റെ സ്പോർട്സ് പതിപ്പിനേക്കാൾ 1.2 ലക്ഷം രൂപ കൂടുതലാണ്. വാഹനത്തിനായുള്ള ബുക്കിംഗ് ഹ്യുണ്ടായി തുടങ്ങിയിട്ടുണ്ട്. ഡെലിവറികളും ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai Grand i10 NIOS Turbo Launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X