വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി 2020 മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞമാസം ഇന്ത്യയിൽ 32,279 യൂണിറ്റ് വിൽപ്പനയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് രേഖപ്പെടുത്തിയത്.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

ഇതിൽ 26,300 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ നിന്നാണ് വന്നത്. ബാക്കി 5,979 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്‌തു.

ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായിയുടെ വിൽപ്പന പ്രകടനം കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

2019 ൽ വിറ്റഴിച്ച 44,350 യൂണിറ്റിൽ നിന്ന് ഈ വർഷം അത് 26,300 യൂണിറ്റായി ചുരുങ്ങി. മാർച്ചിൽ ഹ്യുണ്ടായിക്ക് 40 ശതമാനം വിൽപ്പനയിടിവാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം 2019-20 സാമ്പത്തിക വർഷം കണക്കിലെടുത്താൽ 2020 മാർച്ചിനെ അപേക്ഷിച്ച് ഇന്ത്യയിലെ ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം താരതമ്യേന നല്ല വർഷമാണ്.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽ‌പ്പനയിൽ കമ്പനിക്ക് 11 ശതമാനം ഇടിവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് വിപണി വിഹിതം മെച്ചപ്പെടുത്താൻ ബ്രാൻഡിന് സാധിച്ചത് ശ്രദ്ധേയമാണ്. ആഭ്യന്തര വിപണിയിൽ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിന്റെ വിജയമാണ് ഈ വർധനവിന് പ്രധാന കാരണം.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

ഈ ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവി ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ കോം‌പാക്‌ട് എസ്‌യുവി ഓഫറാണ്. രാജ്യത്ത് അവതരിപ്പിച്ചതോടെ വിപണിയിൽ മികച്ച പ്രതികരണവും വാഹനത്തിന് ലഭിച്ചിരുന്നു.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

ഈ വർഷം ആദ്യം തങ്ങളുടെ പുത്തൻ രണ്ടാംതലമുറ മിഡ്-സൈസ് ക്രെറ്റ എസ്‌യുവി പുറത്തിറക്കിയതോടെ ഇന്ത്യയിൽ ഈ വർഷവും മികച്ച നേട്ടം കൊയ്യാമെന്നാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, കൊറോണ വൈറസ് മഹാമാരി ലോകത്തെ മുഴുവൻ ബാധിച്ചതിനാൽ 2020 മാർച്ച് രണ്ടാം പകുതി മുതൽ എല്ലാ നിർമാതാക്കളുടെയും വിൽപ്പന ഗണ്യമായി കുറയുകയായിരുന്നു.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

വിപണിയുടെ സ്ഥിതി ഏപ്രിലിലും സമാനമായി തുടരുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടെ ഹ്യുണ്ടായി ഉൾപ്പെടെയുള്ള വാഹന കമ്പനികൾ രാജ്യത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇത് ഉത്പാദനത്തെയും വിൽപ്പനയേയും കാര്യമായാണ് ബാധിച്ചിരിക്കുന്നത്.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

ഇന്ത്യൻ വിപണിക്കായി ഈ വർഷം ഹ്യുണ്ടായിക്ക് നിരവധി പദ്ധതികളാണുള്ളത്. കഴിഞ്ഞ വർഷത്തിൽ കമ്പനി നിരവധി മോഡലുകൾ പരിഷ്ക്കരിച്ചു. മൂന്നാം തലമുറ i10 ഗ്രാൻഡ് നിയോസ്, ഓറ കോംപാക്‌ട് സെഡാൻ, വെന്യു എസ്‌യുവി, പുതിയ ക്രെറ്റ എന്നിവയുടെ ആമുഖം ഇതിൽ ഉൾപ്പെടുന്നു. ബ്രാൻഡിനായി വൻതോതിൽ വിൽപ്പന നടത്തുന്നതിനായി എല്ലാ മോഡലുകളും നവീകരിക്കുകയാണുണ്ടായത്.

വിൽപ്പനയിൽ ഹ്യുണ്ടായിക്കും തിരിച്ചടി, മാർച്ചിൽ 40 ശതമാനം ഇടിവ്

ഇവ കൂടാതെ, അടുത്ത തലമുറയിലെ എലൈറ്റ് i20 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കൊറിയൻ നിർമാതാക്കൾ. പുതിയ മൂന്നാംതലമുറ ഹ്യുണ്ടായി i20 ഈ വർഷാവസാനം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിയേക്കും. കൊവിഡ്-19-യുടെ പശ്ചാത്തലത്തിൽ പ്രീമിയം ഹാച്ച്ബാക്കിന്റെ ആഗോള അരങ്ങേറ്റം വൈകിയിരുന്നു.

More from DriveSpark

Article Published On: Thursday, April 2, 2020, 9:58 [IST]
English summary
Hyundai India registers A 41 per cent decline in March 2020. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X