കോന ഇലക്ട്രിക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ കോന എസ്‌യുവി ജൂലൈ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ മികച്ച വരവേല്‍പ്പാണ് കോന ഇലക്ട്രിക്കിന് ലഭിച്ചതും.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 -ല്‍ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചേക്കും. മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ മാറ്റം വരുത്താതെ ഫീച്ചറുകളിലും, കുറച്ച് ഡിസൈനുകളിലും മാത്രം മാറ്റം വരുത്തിയാകും വാഹനത്തെ അവതരിപ്പിക്കുക.

നിലവിലുള്ള, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുപകരം, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. അതേസമയം ബാറ്ററിയിലേ, ബാറ്ററി കരുത്തിലോ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

ഇന്ത്യയില്‍ കോന അവതരിപ്പിച്ചപ്പോള്‍ 25.3 ലക്ഷം രൂപയായിരുന്നു പ്രാരംഭ വില. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കമ്പനി കുറയ്ക്കുകയും ചെയ്തു.

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് GST ഇളവ്, നികുതിയിളവ്, സൗജന്യ രജിസ്ട്രേഷന്‍ ഫീസ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായിട്ടാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ആഗോള വിപണിയില്‍ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയണ്‍ ബാറ്ററി മോഡലുകളാണുള്ളത്. എന്നാല്‍, ഇന്ത്യയില്‍ 39.2 kWh മോഡല്‍ മാത്രമാണ് എത്തുന്നത്. ഇത് 131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

അതേസമയം, ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്യുവിയുടെ പരമാവധി വേഗം. 9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.
Most Read: ജാവ പെറാക്കിനായുള്ള ബുക്കിങ് ആരംഭിച്ചു

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിസൈന്‍ ശൈലി തന്നെയാണ് കോനയും പിന്തുടരുന്നത്. എന്നാല്‍ മുന്‍ഭാഗത്തെ ഗ്രില്‍ എടുത്തു കളയുകയും പകരം ചാര്‍ജിങ് സോക്കറ്റ് നല്‍കുയും ചെയ്തിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ഇലക്ട്രിക്ക് കോനയുടെ മുന്‍വശത്തെ സവിശേഷതകള്‍.
Most Read: ആക്ടിവ 6G ജനുവരിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പ്രീമിയം കാറുകള്‍ക്ക് സമാനമായാണ് ഇന്റീരിയര്‍. 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സീറ്റ്, ഇലക്ട്രിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്.
Most Read: പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ഇക്കോ, ഇക്കോ പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി സംവിധാനങ്ങളും കോനയുടെ സവിശേഷതകളാണ്.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയെല്ലാം സുരക്ഷക്കായി കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വര്‍ഷ ബാറ്ററി വാറന്റിയും മൂന്ന് വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയുമാണ് ഹ്യുണ്ടായി കോനയ്ക്ക് നല്‍കുന്നത്.


Click it and Unblock the Notifications








