തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

യൂറോപ്യൻ വിപണിയിലെത്തുന്ന 2020 കോന ഇലക്ട്രിക്കിൽ കൂടുതൽ മൈലേജ് വാഗ്‌ദാനം ചെയ്യാനൊരുങ്ങി ഹ്യുണ്ടായി. നിലവിലുള്ള 449 കിലോമീറ്ററിൽ നിന്ന്, പൂർണ ചാർജിലുള്ള കോന ഇവിയുടെ ഡ്രൈവ് ശ്രേണി ഇപ്പോൾ 484 കിലോമീറ്ററായി കമ്പനി ഉയർത്തി.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

വേൾഡ് വൈഡ് ഹാർമോണൈസ്‌ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രോഗ്രാം (WLTP) ഡ്രൈവിംഗ് സൈക്കിൾ അനുസരിച്ചുളള മൈലേജാണിത്. എന്നാൽ 64 കിലോവാട്ട് ബാറ്ററി പായ്ക്കും 204 bhp ഇലക്ട്രിക് മോട്ടോറും ഉള്ള വാഹനത്തിന്റെ ഉയർന്ന വകഭേദത്തിന് മാത്രമേ ഈ മൈലേജ് വർധനവ് ലഭിക്കുകയൂള്ളൂവെന്നും ശ്രദ്ധിക്കേണ്ടതാണ്.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

ഇത് ഇന്ത്യയിൽ എത്തുന്ന കോന ഇവിക്ക് ബാധകമല്ലെന്നത് ശ്രദ്ധേയമാണ്. 136 bhp ഇലക്ട്രിക് മോട്ടോറിനെ പിന്തുണയ്ക്കുന്ന 39.2 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ആഭ്യന്തര വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹ്യുണ്ടായി കോനയിൽ ഉപയോഗിക്കുന്നത്.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

ഈ എഞ്ചിൻ കോൺഫിഗറേഷന് പുതിയ മോഡലിൽ കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കാൻ സാധ്യതയില്ല. നിലവിലെ രൂപത്തിൽ, രാജ്യത്ത് എത്തുന്ന കോന ഇലക്‌ട്രിക്കിന് പൂർണ ചാർജിൽ ARAI റേറ്റുചെയ്ത 452 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

ലിഥിയം അയൺ പോളിമർ ബാറ്ററി എസി ചാർജർ ഉപയോഗിച്ച് ആറ് മണിക്കൂർ 10 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ കഴിയും. എന്നാൽ ഒരു ഡിസി ഫാസ്റ്റ് ചാർജറിന് 57 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 9.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈകോംപാക്‌ട് ഇലക്ട്രിക് ക്രോസ്ഓവറിന് സാധിക്കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

യൂറോപ്യൻ പതിപ്പ് 2020 ഹ്യുണ്ടായി കോന ഇവിയിലേക്ക് നോക്കുമ്പോൾ, റേഞ്ച് വിപുലീകരണം എത്രത്തോളം കൃത്യമായി നേടിയിട്ടുണ്ടെന്ന് ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ല. മൈലേജ് വർധന നേടുന്നതിനായി മുമ്പത്തേതിനേക്കാൾ കുറഞ്ഞ റോളിംഗ് പ്രതിരോധമുള്ള ടയറുകൾ ഉൾപ്പെടെ കാര്യക്ഷമത വർധിപ്പിക്കുന്ന നിരവധി നടപടികൾ കമ്പനി നടപ്പിലാക്കിയതായാണ് പ്രതീക്ഷിക്കുന്നത്.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

അതേസമയം എഞ്ചിൻ സവിശേഷതകൾ മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നു. 30,000 യൂണിറ്റ് വാർഷിക ഉൽപാദന ശേഷിയുള്ളഹ്യുണ്ടായിയുടെ ചെക്ക് റിപ്പബ്ലിക്കിലെ ഫാക്‌ടറിയിലാണ് യൂറോപ്യൻ വിപണിക്കായുള്ള കോന ഇവി നിർമ്മിക്കുന്നത്. വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡ് ലക്ഷ്യമിടുന്നുണ്ട്.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

ആഭ്യന്തര വിപണിയിൽ 23.71 ലക്ഷം രൂപയാണ് ക്രോസ്ഓവറിന്റെ എക്സ്ഷോറൂം വില. നിലവിൽ ദക്ഷിണ കൊറിയയിൽ നിന്ന് സികെഡി കിറ്റുകളുടെ രൂപത്തിലാണ് വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

2020 ഏപ്രിൽ ഒന്നു മുതൽ സികെഡി റൂട്ട് വഴി വരുന്ന ഇലക്ട്രി‌ക് വാഹനങ്ങളുടെ കസ്റ്റം തീരുവ അഞ്ച് ശതമാനം മുതൽ 15 ശതമാനം വരെ ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ വില ആനുപാതികമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തന്ത്രം മാറ്റി ഹ്യുണ്ടായി, കോന ഇലക്‌ട്രിക്കിന് ഇനി 484 കിലോമീറ്റർ മൈലേജ്

കസ്റ്റം തീരുവ ഒരു പരിധിവരെ വർധിക്കുന്നതിന്റെ ഭാഗമായി ഹ്യുണ്ടായി ഇന്ത്യ ഇതിനകം തന്നെ കാറിന്റെ ഇന്റീരിയർ ഘടകങ്ങൾ, ചില പ്ലാസ്റ്റിക് ഭാഗങ്ങൾ തുടങ്ങിയവ പ്രാദേശികവൽക്കരിക്കാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ പ്രീമിയം ഇവിയുടെ 300 ഓളം യൂണിറ്റുകൾ വിറ്റ കൊറിയൻ വാഹന നിർമാതാക്കൾ ഈ വർഷം 500 യൂണിറ്റ് വിൽക്കാനാണ് ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Kona Electric mileage Increased To 484 Kms. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X