വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

സബ് കോപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പോയ വര്‍ഷമാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വെന്യുവിനെ അവതരിപ്പിക്കുന്നത്. വാഹനം വിപണിയില്‍ എത്തിയ നാളുകളില്‍ മികച്ച വില്‍പ്പനയാണ് കൈവരിച്ചത്.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

നിലവിലെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വെന്യുവിന് പുതിയൊരു എഞ്ചിന്‍ നല്‍കാനൊരുങ്ങുകയാണ് കമ്പനി. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാറ്റി 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നല്‍കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ബിഎസ് VI നിലവാരത്തോടെയാണ് ഈ എഞ്ചിന്‍ വിപണിയില്‍ എത്തുന്നത്.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

കിയ സെല്‍റ്റോസില്‍ കണ്ടിരിക്കുന്ന എഞ്ചിന്‍ തന്നെയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപഷനുകളോടെയാണ് വാഹനം വിപണയില്‍ എത്തുന്നത്. ബിഎസ് VI നിലവാരത്തിലേക്ക് എഞ്ചിന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെ ഡീസല്‍ എഞ്ചിന്‍ മോഡലുകളെ മിക്ക നിര്‍മ്മാതാക്കളും കൈവിടുകയാണ് ചെയ്യുന്നത്.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

ഈ സാഹചര്യം മുതലെടുത്താണ് ബിഎസ് VI എഞ്ചിന്‍ നിലവാരത്തിലുള്ള മോഡലുകളുമായി ഹ്യുണ്ടായി എത്തുന്നത്. ശ്രേണിയില്‍ വെന്യുവിന്റെ മുഖ്യ എതിരാളിയായ വിറ്റാര ബ്രെസയുടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. പകരം പുതിയ പെട്രോള്‍ പതിപ്പിനെ അടുത്തിടെ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

അധികം വൈകാതെ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ഡീസല്‍ എഞ്ചിന്‍ എത്തുന്നതോടെ വില്‍പ്പന ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി. നിരത്തിലെത്താനിരിക്കുന്ന പുതിയ ക്രെറ്റ, പുതുതലമുറ എലൈറ്റ് i20, പുതിയ വെര്‍ണ ഈ മോഡലുകളിലും ഈ എഞ്ചിന്‍ ഇടംപിടിച്ചേക്കും.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് വാഹനത്തിന്റെ ഗിയര്‍ബോക്‌സ്. നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്ന മോഡലുകളില്‍ മൂന്ന് എഞ്ചിന്‍ ഓപഷനുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. എഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 90 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഈ ഡീസല്‍ എഞ്ചിന്‍ ഉടന്‍ തന്നെ പിന്‍വലിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ശ്രേണിയില്‍ മാരുതിയുടെ വിറ്റാര ബ്രെസയെ മറികടന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി വെന്യുവിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

നിരവധി പുതുമകളോടെയാണ് വാഹനം വിണിയില്‍ എത്തിയത്. കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്‌നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ചില മോഡലുകളുടെ കാത്തിരിപ്പ് കാലാവധിയും കമ്പനി വര്‍ധിപ്പിച്ചിരുന്നു. 13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതില്‍ S വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും.

വെന്യുവിന് പുതിയ ഡീസല്‍ എഞ്ചിന്‍ നല്‍കാനൊരുങ്ങി ഹ്യുണ്ടായി

പെട്രോളിന് 6.50 ലക്ഷം രൂപ മുതലും ഡീസലിന് 7.75 ലക്ഷം രൂപ മുതലുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബ്ലൂലിങ്ക് കണക്ടിവിറ്റിയാണ് വാഹനത്തിലെ പുതുമ. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂലിങ്കിലൂടെ ലഭ്യമാകും. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, February 17, 2020, 15:19 [IST]
English summary
Hyundai Venue To Get 1.5-Litre Diesel Engine From Seltos. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X