കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

ലോക മഹാമാരിയായി പ്രഖ്യാപിച്ച കോറോണ വൈറസ് വ്യാപനത്തെ തുടർന്ന് വേർണ ഫെയ്‌സ്‌ലിഫ്റ്റിന്റെയും അവതരണം മാറ്റിവെക്കാൻ പദ്ധതിയിട്ട് ഹ്യുണ്ടായി. ഏപ്രിൽ അവസാനത്തോടെ വാഹനത്തെ പുറത്തിറക്കാനാണ് കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

2020 ഹ്യുണ്ടായി വേർണ ഇതിനകം രാജ്യത്തുടനീളം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ കോവിഡ്-19 വ്യാപനത്തെ തുടർന്ന് എല്ലായിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു പരിപാടികളും ഒത്തുചേരലുകളും അനുവദിക്കാതെ രാജ്യം മുഴുവൻ നിലവിൽ അടച്ചുപൂട്ടുകയാണ്.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

ദക്ഷിണ കൊറിയൻ ബ്രാൻഡ് വരാനിരിക്കുന്ന വേർണയ്‌ക്കായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. 25,000 രൂപയാണ് ടോക്കൺ തുകയായി ഈടാക്കുന്നത്. S, S+, SX, SX (O)എന്നിങ്ങനെ നാല് വകഭേദങ്ങളിലായാകും സെഡാൻ വിപണിയിൽ എത്തുക.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

സി-സെഗ്മെന്റ് സെഡാന്റെ ശ്രേണിയിൽ പുതിയൊരു മാറ്റം വരുത്താൻ ഹ്യുണ്ടായി നിരവധി ഡിസൈനും ഇന്റീരിയർ മാറ്റങ്ങളും നടപ്പാക്കിയിട്ടുണ്ട്. റഷ്യയിൽ വിൽപ്പനക്ക് എത്തുന്ന ഏറ്റവും പുതിയ സോളാരിസിന് അനുസൃതമായാണ് ഇതിന്റെ ഡിസൈൻ പരിഷ്ക്കരണങ്ങൾ കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

ഡാർക്ക് ബ്ലൂ, വൈറ്റ്, ബ്ലാക്ക്, സിൽവർ, ഗ്രേ എന്നിങ്ങനെ നാല് കളറുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുക. പുറമേ, കൂടുതൽ വലിപ്പമേറിയ പുത്തൻ ഗ്രിൽ ഉപയോഗിച്ച് കാറിന്റെ മുൻവശം കൂടുതൽ ആധുനികമാക്കിയത് സ്വാഗതാർഹമാണ്.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

ഇതോടൊപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ അപ്പ് ഫ്രണ്ട്, റിയർ, പുതുതായി രൂപകൽപ്പന ചെയ്‌ത രണ്ട്-ടോൺ അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പ് ഗ്രാഫിക്‌സ് തുടങ്ങിയവ ഫെയ്‌സ്‌ലിഫ്റ്റ് വേർണയിൽ ഇടംപിടിക്കുന്നു.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

ആഗോളതലത്തിൽ ഹ്യുണ്ടായി പിന്തുടരുന്ന സെൻസസ് സ്പോർട്ടിനെസ് ഡിസൈൻ ഭാഷ്യത്തിന് തെളിവാണ് ഈ മാറ്റങ്ങൾ. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, 2020 ഹ്യുണ്ടായി വേർണയിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ് സൗകര്യം, സൺറൂഫ്, ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സിംഗ് ക്യാമറയും സെൻസറുകളും, ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, തുടങ്ങിയവയും ലഭ്യമാകും.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

സി-സെഗ്മെന്റ് വിഭാഗത്തിലെ കേമനായ മാരുതി സുസുക്കി സിയാസിനെ കടത്തിവെട്ടുക തന്നെയാണ് വേർണയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഉടൻ പുറത്തിറങ്ങുന്ന പുതിയ ജെൻ ഹോണ്ട സിറ്റി, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകളും വേർണയുടെ എതിരാളികളാണ്.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ മൂന്ന് ബി‌എസ്‌-VI എഞ്ചിനുകളും കാറിൽ ലഭ്യമാകും. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിൻ സ്റ്റാൻ‌ഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു.

കൊവിഡ്-19; ഫെയ്‌സ്‌ലിഫ്റ്റ് വേർണയും വിപണിയിൽ എത്താൻ വൈകും

ആറ് സ്പീഡ് സിവിടി ഓപ്ഷനായി ലഭിക്കുമ്പോൾ ഡീസൽ യൂണിറ്റ് 115 bhp-യും 250 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഓയിൽ-ബർണർ ബന്ധിപ്പിച്ചിരിക്കുന്നു. ചെറിയ ടർബോ പെട്രോൾ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോയുമായി മാത്രമേ ലഭ്യമാകൂ.

More from DriveSpark

Article Published On: Wednesday, March 25, 2020, 14:47 [IST]
English summary
Hyundai Verna Facelift Launch Likely Postponed To April. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X