വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

പ്രീമിയം സെഡാന്‍ ശ്രേണിയിലേക്ക് വെര്‍ണയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി. 9.31 ലക്ഷം രൂപ മുതല്‍ 13.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. അടുത്തുള്ള ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം.

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

25,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. S, S+, SX, SX(O), SX(O) ടര്‍ബോ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. വിപണിയില്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ് റാപ്പിഡ് എന്നിവരാണ് പുതിയ പതിപ്പിന്റെ എതിരാളികള്‍.

Variants (Petrol) Prices (ex-showroom)
S Rs 9.31 Lakh
SX Rs 10.70 Lakh
SX AT Rs 11.95 Lakh
SX (O) Rs 12.59 Lakh
SX (O) AT Rs 13.84 Lakh
SX (O) Turbo DCT Rs 13.99 Lakh
വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

പുതിയ ഡിസൈനിലും, അത്യാകര്‍ഷകമായ ഫീച്ചറുകളോടെയുമാണ് പുതിയ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. മുന്‍വശത്ത് സ്‌റ്റൈലിഷ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ പുതിയ സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പുകള്‍, പുതിയ ഗ്രില്‍, സ്പോര്‍ട്ടിയര്‍ ബമ്പര്‍ എന്നിവയാണ് മുന്‍വശത്തെ മാറ്റങ്ങള്‍.

Variants (Diesel) Prices (ex-showroom)
S+ Rs 10.65 Lakh
SX Rs 12.05 Lakh
SX AT Rs 13.20 Lakh
SX (O) Rs 13.95 Lakh
SX (O) AT Rs 15.10 Lakh
വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

റേഡിയേറ്റര്‍ ഗ്രില്ല് കാസ്‌കേഡ് ഡിസൈനിലേക്ക് മാറിയിട്ടുണ്ട്. രൂപമാറ്റം വന്ന ഫോഗ്‌ലാമ്പും മുന്‍വശത്തെ വ്യത്യസ്തമാക്കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കിയിരിക്കുന്നത്.

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

പിന്‍വശത്ത് പുതിയ എല്‍ഇഡി സിഗ്‌നേച്ചര്‍ ബോള്‍ഡര്‍ ബമ്പറും ഒരു പുത്തന്‍ ടെയില്‍ ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ബ്ലുലിങ്ക് സംവിധാനമാണ് പുതിയ വെര്‍ണയുടെയും അകത്തളത്തിലെ പുതുമ.

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

സ്മാര്‍ട്ട് വാച്ചിലൂടെയും ബ്ലുലിങ്ക് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. വെന്യുവിലും എലാന്‍ട്രയിലും നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകള്‍ വാഹനത്തിലും ഇടംപിടിച്ചിട്ടുണ്ട്. 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പുതിയ എയര്‍ വെന്റുകള്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് എന്നിവയാണ് മറ്റ് മാറ്റങ്ങള്‍.

Most Read: കൊറോണ കാലത്ത് കാറുകളിൽ അണുവിമുക്തമാക്കേണ്ട പ്രധാന ഭാഗങ്ങൾ

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

45 കണ്‍ക്ടഡ് ഫീച്ചറുകളാണ് ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ മറ്റ് ഫീച്ചറുകള്‍ മുന്‍ മോഡലിലേതിന് സമാനമായി തന്നെ തുടരും.

Most Read: കാഴ്‌ചയില്ലാത്ത ഒരു റേസർ നിർമിച്ച 2008 C6 കൊർവെറ്റ് കാറിന്റെ കഥയറിയാം

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിങ്, ഹാന്‍ഡ്സ് ഫ്രീ ബൂട്ട് ഓപ്പണിങ്, ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ വെര്‍ണയുടെ പുതിയ പതിപ്പിലും തുടരും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

Most Read: ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

1.5 ലിറ്റര്‍ MPi പെട്രോള്‍, 1.0 ലിറ്റര്‍ കപ്പ ടര്‍ബോ GDi പെട്രോള്‍, 1.5 ലിറ്റര്‍ U2 CRDi ഡീസല്‍ എഞ്ചിനുകളില്‍ വാഹനം ലഭ്യമാകും. 1.5 ലിറ്റര്‍ എഞ്ചിന്‍ 115 bhp പെട്രോളും 144 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, സിവിടി (CVT) ആണ് ഗിയര്‍ബോക്‌സ്.

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ആണ് ഗിയര്‍ബോക്‌സ്.

വെര്‍ണ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 9.31 ലക്ഷം രൂപ

ഫാന്റം ബ്ലാക്ക്, ഫിയറി റെഡ്, പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റന്‍ ഗ്രേ, സ്റ്റാര്‍റി നൈറ്റ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ പുത്തന്‍ വെര്‍ണ വില്‍പനക്കെത്തും.

More from DriveSpark

Article Published On: Monday, March 30, 2020, 19:52 [IST]
English summary
2020 Hyundai Verna Launched in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X