ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

2020 ഓട്ടോ എക്സ്പോയില്‍ ടാറ്റയുടെ പവലിയനില്‍ നിന്ന് ഇറങ്ങിയ എല്ലാവരുടെ മനസ്സില്‍ നിറഞ്ഞ മോഡലാണ് HBX എന്ന് മിനി എസ്‌യുവി കണ്‍സെപ്റ്റ് മോഡല്‍. ഉടന്‍ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ്-19 ആശങ്ക വിതയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വാഹനം വിപണിയില്‍ എത്തുന്നത് വൈകുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

ലോക്ക്ഡൗണിന്റെ ഭാഗമായി മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ പ്ലാന്റുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാഹനം വിപണിയില്‍ എത്തുന്നത് ഇനിയും വൈകുമെന്നാണ് സൂചന.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

ഇന്ത്യ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ടാറ്റയുടെ ഈ മിനി എസ്‌യുവിയുടെ വരവ് 2021-ലേക്ക് നീണ്ടതായിട്ടാണ് സൂചന. 2021 ഏപ്രില്‍ മാസത്തിന് ശേഷമായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുക. ആള്‍ട്രോസിന് ശേഷം ടാറ്റയുടെ പുതിയ ആല്‍ഫാ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലാണ് HBX.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

അര്‍ബന്‍ കോംപാക്ട് എസ്‌യുവി എന്ന വിശേഷണത്തോടെ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മാരുതി ഇഗ്നിസിനെ പൂട്ടാന്‍ ഈ മോഡലിലൂടെ സാധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. അതേസമയം, കണ്‍സെപ്റ്റ് മോഡലില്‍ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയായിരിക്കും HBX പ്രൊഡക്ഷന്‍ പതിപ്പ് നിരത്തിലെത്തിക്കുകയെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

വലിയ എസ്‌യുവി വാഹനങ്ങളുടെ തലയെടുപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ടാറ്റയുടെ ജനപ്രീയ മോഡലായ നെക്സോണില്‍ നിന്നും ഹാരിയറിലും കണ്ടിരിക്കുന്ന അതേമുന്‍വശം തന്നെയാണ് ഈ വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

നേര്‍ത്ത ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയിലാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.

Most Read: ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു.

Most Read: പൊലീസ് കുപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

കണ്‍സെപ്റ്റ് മോഡലില്‍ ഡ്യുവല്‍ ടോണ്‍ റൂഫ് ക്യാരിയറും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രെഡക്ഷന്‍ പതിപ്പിലേക്ക് വരുമ്പോള്‍ റൂഫ് ക്യാരിയര്‍ നഷ്ടമായേക്കും. ശ്രേണിയിലെ ഫസ്റ്റ് ഫീച്ചറുകളുള്ള അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.

Most Read: പെരെഗ്രിന്‍! സെഡാന്‍ ശ്രേണിയിലെ പുതിയ അവതാരത്തെ വെളിപ്പെടുത്തി ടാറ്റ

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

ഫ്ലോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നീ ഫീച്ചറുകള്‍ അകത്തളത്തെയും സമ്പന്നമാക്കും.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 85 bhp കരുത്തും 114 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്‌സ്.

ഒരു വര്‍ഷം കൂടി കാത്തിരിക്കണം; HBX ഈ വര്‍ഷം വിപണിയിലേക്കില്ലെന്ന് ടാറ്റ

വിപണിയില്‍ മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയാകും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4.5 മുതല്‍ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Monday, March 30, 2020, 10:00 [IST]
English summary
Tata HBX Micro SUV Launch Pushed To Early 2021. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X