ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റിവിറ്റി സവിശേഷതകളുമായി വേർണ ഫെയ്‌സ്‌ലിഫ്റ്റ്
വരാനിരിക്കുന്ന 2020 വേർണയുടെ കണക്റ്റിവിറ്റി സവിശേഷതകൾ വെളിപ്പെടുത്തി ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് മാർച്ച് 26 ന് വിൽപ്പനയ്‌ക്കെത്തുന്ന സാഹചര്യത്തിലാണ് പുതിയ മോഡലിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഒരു പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്.

നൂതന കണക്റ്റിവിറ്റി സവിശേഷതകൾ ഉൾക്കൊള്ളുന്ന ആദ്യത്തെ സി-സെഗ്മെന്റ് സെഡാനാണ് ഹ്യുണ്ടായി വേർണ. വാഹനത്തിൽ തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ അരങ്ങേറ്റം കുറിച്ച ബ്ലൂ ലിങ്ക് സവിശേഷതകളോടൊയാടും സെഡാൻ വിപണിയിൽ എത്തുക.

ശബ്‌ദ തിരിച്ചറിയൽ സവിശേഷത സജീവമാക്കുന്നതിന് ഉപയോഗിക്കാവുന്ന ‘ഹലോ ബ്ലൂ ലിങ്ക്'- ഒരു വേക്ക്-അപ്പിലൂടെ വേർണയെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മോഡലാക്കി മാറ്റുമെന്നതിൽ സംശയമൊന്നുമില്ല.

തടസമില്ലാത്ത കണക്റ്റിവിറ്റിക്കായി, ഹ്യുണ്ടായി സ്മാർട്ട് വാച്ച് ഇന്റഗ്രേറ്റഡ് ബ്ലൂ ലിങ്ക് ആപ്ലിക്കേഷനും വാഗ്‌ദാനം ചെയ്യും. ഓട്ടോമാറ്റിക് വകഭേദങ്ങളിലെ വിദൂര എഞ്ചിൻ സ്റ്റാട്ട് / സ്റ്റോപ്പ്, കാലാവസ്ഥാ നിയന്ത്രണം, ഡോർ ലോക്ക്, അൺലോക്ക്, സ്മാർട്ട് വാച്ചിലൂടെയുള്ള അറിയിപ്പ് എന്നിവയാണ് ബ്ലൂ ലിങ്ക് കണക്റ്റിവിറ്റിയുടെ ചില പ്രധാന സവിശേഷതകൾ.

എഞ്ചിൻ, എയർ കണ്ടീഷനിംഗ് വെന്റുകൾ, ടയർ പ്രെഷർ മോണിട്ടറിങ്, ഇന്ധന നില സൂചിപ്പിക്കൽ, ഡോർ തുടങ്ങിയവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കായി, ജിയോ ഫെൻസിംഗ്, സ്‌പീഡ്, ടൈം ഫെൻസിംഗ്, വാലറ്റ്, വെഹിക്കിൾ സ്റ്റാറ്റസ് വിവരങ്ങൾ എന്നിവ വെഹിക്കിൾ അലേർട്ടുകൾ വഴി നൽകുന്നു.

ഹലോ ബ്ലൂ ലിങ്ക് എന്ന് പറയുന്നതിലൂടെ, കോളിംഗ്, സമയവും തീയതിയും, കാലാവസ്ഥാ ട്രാക്കിംഗ്, ലൈവ് ക്രിക്കറ്റ് സ്കോറുകൾ, മീഡിയ, മാപ്പ് നിയന്ത്രണ സവിശേഷതകൾ എന്നിവ ഇതിലൂടെ അറിയാനാകും. ഫൈൻഡ് മൈ കാർ, ഷെയർ മൈ കാർ, ഓട്ടോ ഡിടിസി ചെക്ക്, മാനുവൽ ഡിടിസി ചെക്ക്, മെയിന്റനൻസ് അലേർട്ടുകൾ, ട്രാക്കിംഗ് ഡ്രൈവിംഗ് ബിഹേവിയർ എന്നിവയാണ് കണക്‌റ്റീവിറ്റിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗൺ വെന്റോ, ടൊയോട്ട യാരിസ് എന്നിവയ്‌ക്കെതിരെയാണ് ഫെയ്‌സ്‌ലിഫ്റ്റഡ് വേർണ വിപണിയിൽ മത്സരിക്കുന്നത്. റഷ്യയിൽ വിൽക്കുന്ന സോളാരിസിന് സമാനമായ രീതിയിൽ പുനർരൂപകൽപ്പന ചെയ്‌ത മുൻവശം വാഹനത്തിന് ലഭിക്കുന്നു. ഇത് വരാനിരിക്കുന്ന പുതുതലമുറ ഹോണ്ട സിറ്റിയോട് കിടപിടിക്കാൻ ഹ്യുണ്ടായിയെ സഹായിക്കും.

പുതിയ ഫോഗ് ലാമ്പ് ഹൗസിംഗും സെൻട്രൽ എയർ ഡാമും ഉൾക്കൊള്ളുന്ന പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ പുതുതായി രൂപകൽപ്പന ചെയ്‌ത ബമ്പറിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നത് വാഹനത്തെ ആകർഷകമാക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് നവീകരണങ്ങളിൽ സ്റ്റൈലിഷ് എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്പുകൾ, ഒരു വലിയ വയർമെഷ് ഗ്രിൽ, സ്‌പോർട്ടിയർ ബമ്പർ തുടങ്ങിയവയും മുൻവശത്തെ പ്രധാന മാറ്റങ്ങളാണ്

1.0 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് 2020 ഹ്യുണ്ടായി വേർണയിലെ എഞ്ചിൻ ഓപ്ഷനുകൾ. 1.5 ലിറ്റർ യൂണിറ്റുകൾ ഇതിനകം കിയ സെൽറ്റോസിൽ ലഭ്യമായവയാണ്. 1.0 ലിറ്റർ ടർബോ ജിഡിഐ മോട്ടോർ ഏഴ് സ്പീഡ് ഡിസിടിയുമായി ജോടിയാക്കും.


Click it and Unblock the Notifications








