ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ സെഡാൻ മോഡലായ വേർണയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പിനെ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി പുത്തൻ വേർണയുടെ പരീക്ഷണയോട്ടം കമ്പനി നടത്തി.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ വാഹനത്തെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി, ഗ്രാൻഡ് i10 നിയോസ്, ട്യൂസോൺ തുടങ്ങിയ മോഡലുകളെ മാത്രമാണ് പ്രദർശിപ്പിച്ചത്. എന്നിരുന്നാലും സി-വിഭാഗത്തിലെത്തുന്ന വേർണ സെഡാനായി ഇനി അധികം കാത്തിരിക്കേണ്ട ആവശ്യമില്ലെന്നാണ് പരീക്ഷണയോട്ടത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

റഷ്യൻ വിപണിയിൽ ഇറങ്ങാനിരിക്കുന്ന ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി അടുത്തിടെ പുറത്തിറക്കിയിരുന്നു. റഷ്യൻ വിപണിയിൽ സോളാരിസ് എന്നറിയപ്പെടുന്ന സെഡാന് സമാനമാണ് ഇന്ത്യൻ മോഡൽ.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇതിന് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാസ്കേഡിംഗ് ഗ്രില്ലിന്റെ മെഷ് ഫിനിഷിംഗാണ് ലഭിക്കുന്നത്. ഒപ്പം എൽഇഡി യൂണിറ്റുകളും വാഹനത്തിന്റെ മുൻവശത്ത് ഇടംപിടിക്കും. പുതിയ അലോയ് വീലുകൾ ഒഴികെ ഫെയ്‌സ‌്‌ലിഫ്റ്റഡ് വേർണയുടെ പ്രൊഫൈൽ നിലവിലുള്ള മോഡലിന് സമാനമായി കാണപ്പെടുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പിൻഭാഗത്ത് റഷ്യൻ പതിപ്പായ സോളാരിസിന്റെ പരിഷ്കരിച്ച ഡിസൈൻ ഘടകങ്ങളുള്ള എൽഇഡി ടെയിൽ ലാമ്പുകൾ തന്നെയായിരിക്കും പിന്തുടരുക.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫെയ്‌സ‌്ലിഫ്റ്റഡ് വേർണയുടെ അകത്തളത്ത് ഡാഷ്‌ബോർഡ് മിക്കവാറും നിലവിലുള്ള മോഡലിന് സമാനമായി തുടരും. അതിൽ ഒരു വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയും പ്രതീക്ഷിക്കാം. ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയും പുതിയ മോഡലിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് നിയന്ത്രണം, സ്റ്റിയറിംഗ് ഘടിപ്പിച്ച ഓഡിയോ നിയന്ത്രണം, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ പോലുള്ള സവിശേഷതകളും നിലനിർത്തി വിപണിയിൽ എത്തിക്കും. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം തുടങ്ങിയവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

കിയ സെൽറ്റോസിൽ നിന്നുള്ള ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിനുകളാകും 2020 വേർണ സെഡാനിൽ വാഗ്ദാനം ചെയ്യുക. ആറ് സ്‌പീഡ് മാനുവൽ ഗിയർബോക്‌സിലെത്തുന്ന 1.5 ലിറ്റർ പെട്രോൾ വകഭേദമാണ് പരീക്ഷണ ചിത്രങ്ങളിൽ കാണുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇത് 115 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. സെൽറ്റോസിലേതു പോലെ ഒരു സിവിടി ഉപയോഗിച്ച് പെട്രോൾ മോഡൽ വാഗ്ദാനം ചെയ്യുമെന്നും സൂചനയുണ്ട്. ഡീസൽ മോഡലിന് 115 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ഇത് തെരഞ്ഞെടുക്കാനാകും.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ വർഷം പകുതിയോടെ ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമുകളിൽ എത്തിയേക്കും. പരിഷ്ക്കരണങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ 8.18 ലക്ഷം രൂപയോളമായിരിക്കും സെഡാന്റെ പ്രാരംഭ വില.

ഫെയ്‌സ്‌ലിഫ്റ്റ് വേർണയുമായി ഹ്യുണ്ടായി ഉടനെത്തും; ആദ്യ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, വരാനിരിക്കുന്ന സ്കോഡ റാപ്പിഡ് ടി‌എസ്‌ഐ, ഫോക്‌സ്‌വാഗൺ വെന്റോ ബി‌എസ്-VI തുടങ്ങിയ മോഡലുകളാകും ആഭ്യന്തര വിപണിയിൽ ഫെയ്‌സ‌്‌ലിഫ്റ്റഡ് വേർണയുടെ എതിരാളികൾ.

Source: Zigwheels

More from DriveSpark

Article Published On: Tuesday, February 18, 2020, 19:04 [IST]
English summary
India-spec Hyundai Verna Facelift Spied. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X