C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

ഈ വർഷാവസാനം C5 എയർക്രോസ് പ്രീമിയം ക്രോസ്ഓവർ വിപണിയിലെത്തിക്കുന്നതോടെ ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. പി‌എസ്‌എ ഗ്രൂപ്പിന്റെ ഭാഗമായ ബ്രാൻഡ് പ്രാദേശിക അഭിരുചിക്കനുസരിച്ച് പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഉൽ‌പ്പന്നങ്ങൾ‌ രാജ്യത്ത് അവതരിപ്പിക്കാനാണ് പദ്ധതി.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

ഈ വർഷം അവസാനം ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനു മുന്നോടിയായി ബ്രാൻഡ് അവബോധം സൃഷ്ടിക്കുന്നതിനും അതിന്റെ പൈതൃകവും പ്രീമിയം അപ്പീലും ആളുകളെ പരിചയപ്പെടുത്തുന്നതിനുമായി സിട്രോൺ രാജ്യത്ത് ഔട്ട്‌ലെറ്റുകൾ തുറക്കാൻ തുടങ്ങി.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

അതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ പൂഷോ-സിട്രോൺ ഷോറൂം കമ്പനി അഹമ്മദാബാദിലെ എസ്‌ജി ഹൈവേയിൽ ആരംഭിച്ചു. വരും ആഴ്ചകളിൽ രാജ്യത്തുടനീളം ഇത്തരം കൂടുതൽ ഔട്ട്ലെറ്റുകൾ ബ്രാൻഡ് ആരംഭിക്കുമെന്നാണ് സൂചന.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

പ്രീമിയം അനുഭവം പ്രചരിപ്പിക്കുന്നതിന് വമ്പിച്ചതും സമ്പന്നവുമായ ഡീലർഷിപ്പുകളെ ആശ്രയിക്കുന്ന എം‌ജി മോട്ടോർസിൽ നിന്ന് വ്യത്യസ്തമായി, കാര്യങ്ങൾ ചെറുതും ലളിതവുമായി സൂക്ഷിക്കുന്നതാണ് സിട്രോണിന്റെ തന്ത്രം. ഇത്തരം ചെറിയ കോംപാക്‌ട് ഷോറൂമുകളുടെ പരീക്ഷണം ഫ്രാൻസിലെ ലാ മൈസൺ (ഫ്രഞ്ച് ഫോർ ഹോം) ബാനറിൽ ബ്രാൻഡ് നടത്തിയിരുന്നു.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

സിട്രോൺ ലാ മൈസൺ ഷോറൂമുകൾ ഒരു സാധാരണ പ്രീമിയം കാർ ഡീലർഷിപ്പിനേക്കാൾ ചെറുതാണ് എന്നത് ഏറെ കൗതുകം ഉണർത്തുന്ന ഒന്നാണ്. കൂടാതെ മരംകൊണ്ടുള്ള ട്രിമുകളുടെ വിപുലമായ ഉപയോഗവും ഏറെ ശ്രദ്ധയാകർഷിക്കും.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

ലാ മൈസൺ ഔട്ട്‌ലെറ്റുകൾക്ക് 150 ചതുരശ്ര മീറ്ററിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് രണ്ട് വാഹനങ്ങൾ, ഒരു ചെറിയ കഫെ, മീറ്റിംഗ് സ്ഥലം, ഇന്ററാക്ടീവ് ഡിജിറ്റൽ സംവിധാനം എന്നിവ ഉൾക്കൊള്ളാൻ പര്യാപ്തമാണ്. ബ്രൈറ്റ് ഹൈലൈറ്റുകളും കളർ തീമും ഉപയോഗിച്ചിരിക്കുന്നതിനാൽ ഊഷ്മളമായ വീട് പോലുള്ള അനുഭവമാണ് ഇത്തരം ഷോറൂമുകൾ പ്രദാനം ചെയ്യുന്നത്.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

സിട്രോണിന്റെ ലാ മൈസൺ ആശയത്തിൽ നിർമിച്ചിരിക്കുന്ന അഹ്മദാബാദ് ഷോറൂം പോലെ മിനിമലിസ്റ്റ് തീമിന് അനുസൃതമായിരിക്കും ഇന്ത്യയിലെ എല്ലാ സിട്രോൺ ഇന്ത്യ ഔട്ട്‌ലെറ്റുകളും. പരമ്പരാഗതമായ വലിയ ഔട്ട്‌ലെറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള അനുഭവത്തിൽ ഉപഭോക്താക്കൾ കൂടുതൽ സംതൃപ്തരാണെന്ന് സ്വന്തം രാജ്യത്തെ 17 ലാ മൈസൺ ഔട്ട്‌ലെറ്റുകളിൽ നിന്നും തെളിഞ്ഞെന്ന് കമ്പനി വ്യക്തമാക്കുന്നു.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

കൂടാതെ ഡീലർഷിപ്പ് ഉടമകൾക്ക് പുതിയ ഷോറൂമിന്റെ നിക്ഷേപ ചെലവ് കുറയ്ക്കാനും ഇത്തരം കുഞ്ഞൻ ഔട്ട്ലെറ്റുകൾ സഹായിക്കും. സിട്രോണിന്റെ ആദ്യ മോഡൽ ഈ വർഷം സെപ്റ്റംബറോടെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍, ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ മാത്രമായിരിക്കും സിട്രോൺ C5 എയർക്രോസ് എസ്‌യുവി എത്തുക.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

വാഹനത്തിന്റെ ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണയോട്ടം കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. കാഴ്ചയില്‍ സ്പോര്‍ട്ടി ഭാവമുള്ള വാഹനമാണ് C5 എയര്‍ക്രോസ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്ലുകൾ എന്നിവയെല്ലാം വാഹനത്തിന്റെ പ്രത്യേകതകളാണ്.

C5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ ഈ വർഷം എത്തും; ആദ്യ ഷോറൂം അഹമ്മദാബാദിൽ

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സിലുണ്ടാവുക.

More from DriveSpark

Article Published On: Friday, February 21, 2020, 12:46 [IST]
English summary
India’s First Citroen showroom in Ahmedabad. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X