2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍
I-പേസ് ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍ ലാന്‍ഡ് റോവര്‍ (JLR). അടുത്ത വര്‍ഷം ആദ്യം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

നിലവില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യന്‍ വിപണിയിലെ സാഹചര്യവും ഇതുതന്നെയാണ്. ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍ഡ് തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്നും ജാഗ്വര്‍ വക്താവ് വെളിപ്പെടുത്തി.

ഇതോടെയാണ് ഇപ്പോള്‍ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി വ്യക്തമാക്കിയത്, 2021-ന്റെ ആദ്യ പാദത്തില്‍ I-പേസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.
MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

ജാഗ്വര്‍ I-പേസ് ആണ് ബ്രാന്‍ഡിന്റെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ക്രോസ്ഓവര്‍. ഇത് ഇതിനകം തന്നെ ഇന്ത്യന്‍ വെബ്സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഒരു പവര്‍ട്രെയിന്‍ ഓപ്ഷനും (EV 400) മൂന്ന് പതിപ്പുകളിലും (S, SE, HSE) കാര്‍ വാഗ്ദാനം ചെയ്യുന്നത്.

I-പേസ് പവര്‍ ചെയ്യുന്നത് 90 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ്. ഈ ഇലക്ട്രിക് മോട്ടോര്‍ 394 bhp കരുത്തും 696 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ദൂരം വരെ വാഹനത്തില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പകമാവധി വേഗത. 4.8 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മാതാക്കളും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിള്‍ (SUV) ഉള്‍പ്പെടെ വാഹനങ്ങളുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പുകള്‍ അടുത്ത മാസങ്ങളില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുവെന്ന് ജെഎല്‍ആര്‍ വ്യക്തമാക്കിയിരുന്നു.
MOST READ: ഹോണ്ട സിറ്റി RS ഹൈബ്രിഡിന്റെ സവിശേഷതകൾ അറിയാം

കൊറോണ വൈറസ് പ്രതിസന്ധി നേരിടുമ്പോള്‍ ക്രമേണ വിപണി തിരിച്ച് പിടിക്കലിന്റെ ഭാഗമായി ഇന്ത്യയില്‍ പുതിയ ഡിഫെന്‍ഡര്‍ എസ്‌യുവി നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. നവംബറിലെ ദീപാവലി പോലുള്ള പ്രധാന ഉത്സവങ്ങള്‍ക്ക് മുന്നോടിയായിട്ടായിരുന്നു വാഹനത്തിന്റെ അവതരണം.

ഈ സമയത്ത് ഇന്ത്യക്കാര്‍ പലപ്പോഴും വലിയ വാങ്ങലുകള്‍ നടത്തുന്നു. 2009-ല്‍ ജെഎല്‍ആര്‍ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം രാജ്യത്ത് ആദ്യമായാണ് ഓഫ്-റോഡിംഗ് എസ്‌യുവി ചുവടുവെക്കുന്നത്. ഡിഫെന്‍ഡറിനായുള്ള ബുക്കിംഗ് കമ്പനി ഇതിനകം തന്നെ ഓണ്‍ലൈനിലൂടെ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








