പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണില്‍ നിന്നുള്ള ജനപ്രീയ മോഡലുകളാണ് പോളോ ഹാച്ച്ബാക്കും, വെന്റോ സെഡാനും. ഉത്സവ സീസണില്‍ ഇരുമോഡലുകള്‍ക്കും ഇപ്പോള്‍ സ്‌പെഷ്യല്‍ പതിപ്പ് സമ്മാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

റെഡ് & വൈറ്റ് ഡ്യുവല്‍-ടോണ്‍ സമ്മാനിച്ചാണ് പ്രത്യേക പതിപ്പുകള്‍ ഫോക്‌സ് വാഗണ്‍ അവതരിപ്പിച്ചത്. വാഹനങ്ങളില്‍ മറ്റ് മാറ്റങ്ങളോ സവിശേഷതകളോ ഒന്നും തന്നെ ഇല്ലെങ്കിലും, ആമുഖ ഓഫറിന്റെ ഭാഗമായി പുതിയ കളര്‍ തീം അധിക ചിലവില്ലാതെ ലഭ്യമാണ്.

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

റെഡ് & വൈറ്റ് പ്രത്യേക പതിപ്പ് ഇപ്പോള്‍ പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയില്‍ ലഭ്യമാണ്. പോളോ ഹൈലൈന്‍ പ്ലസ് എടി, വെന്റോ ഹൈലൈന്‍ എടി എന്നിവയുടെ വില യഥാക്രമം 9.19 ലക്ഷം, 11.49 ലക്ഷം രൂപയാണ്. ഇരു വിലകളും എക്‌സ്‌ഷോറൂം വിലയാണെന്നും കമ്പനി അറിയിച്ചു.

MOST READ: ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

പ്രത്യേക പതിപ്പായ പോളോയ്ക്കും വെന്റോയ്ക്കും ആകര്‍ഷകമായ സവിശേഷതകള്‍, സ്‌റ്റൈലിഷ് ബോഡി സൈഡ് സ്‌ട്രൈപ്പുകള്‍, ഗ്ലോസി ബ്ലാക്ക് അല്ലെങ്കില്‍ വൈറ്റ് റൂഫ് ഫോയില്‍, നിറങ്ങള്‍ക്ക് യോജിച്ച ഒആര്‍വിഎം എന്നിവ ലഭിക്കുന്നു.

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റര്‍ TSI എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും കരുത്ത്. ഈ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്.

MOST READ: സൗന്ദര്യത്തിലും വില്‍പ്പനയിലും മിടുക്ക് കാട്ടി മാരുതി ബലേനോ; പിന്നിട്ടത് എട്ട് ലക്ഷം യൂണിറ്റുകള്‍

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

വെന്റോയ്ക്ക് 16.35 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം പോളോയില്‍ 16.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നു.

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

ഞങ്ങളുടെ വാര്‍ഷിക ഉത്സവ പ്രചാരണമായ 'ഫോക്സ്ഫെസ്റ്റ് 2020' പ്രകാരം പോളോയിലും വെന്റോയിലും പ്രത്യേക റെഡ് & വൈറ്റ് പതിപ്പ് അവതരിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ഡയറക്ടര്‍ സ്റ്റെഫെന്‍ നാപ് പറഞ്ഞു.

MOST READ: പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

ഞങ്ങളുടെ അദ്വിതീയവും മെച്ചപ്പെട്ടതുമായ സവിശേഷത ഓഫറുകളിലൂടെ ഉപഭോക്താക്കളുമായി നിരന്തരം ഇടപഴകാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഈ സംരംഭം. പോളോയും വെന്റോയും അവരുടെ ശ്രേണികളില്‍ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

പ്രത്യേക പതിപ്പുകളില്‍ പുതിയ സവിശേഷതകളൊന്നും ചേര്‍ക്കുന്നില്ലെങ്കിലും നിലവിലുള്ള ഹൈലൈന്‍ ട്രിം അലോയ് വീലുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, റിയര്‍ എസി വെന്റുകള്‍, വോയ്സ് കമാന്‍ഡ് തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. വെന്റോ ഹൈലൈറ്റ് റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും ചേര്‍ക്കുന്നു.

MOST READ: ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ നൽകി സ്കോർപ്പിയോയെ പരിഷ്കരിച്ച മഹീന്ദ്ര

പോളോ, വെന്റോ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുമായി ഫോക്‌സ്‌വാഗണ്‍

അതേസമയം ഇരുമോഡലുകളും അവരവരുടെ ശ്രേണിയില്‍ പഴയ മോഡലുകളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. അധികം വൈകാതെ ഇരുമോഡലുകളുടെയും പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Volkswagen Introduces Special Edition Polo and Vento. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X