കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

കോമ്പസ് എസ്‌യുവി ലൈനപ്പിന് ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ് ഇന്ത്യ. പ്രീമിയം കോംപാക്ട് എസ്‌യുവിയുടെ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിച്ചിട്ടുണ്ട് കമ്പനി.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

ജീപ്പ് കോമ്പസ് ബിഎസ്-VI വിപണിയിൽ അവതരിപ്പിച്ചെങ്കിലും മോഡൽ തിരിച്ചുള്ള വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പെട്രോൾ മോഡലുകൾക്ക് 25,000 രൂപയും ഡീസൽ മോഡലുകൾക്ക് 1.1 ലക്ഷം രൂപയും ഉയർന്നതായി ബ്രാൻഡ് സൂചന നൽകിയിട്ടുണ്ട്.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

2.0 ലിറ്റർ എഞ്ചിൻ ശേഷിയുള്ള ഡീസൽ ഓട്ടോമാറ്റിക് കോമ്പസിന്റെ ബിഎസ്-VI പതിപ്പ് ജീപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ നവീകരിച്ച എഞ്ചിൻ യൂണിറ്റുകളിൽ 6 സ്പീഡ് മാനുവലുള്ള 1.4 ലിറ്റർ ടർബോ-പെട്രോൾ, 1.4 ലിറ്റർ ടർബോ-പെട്രോൾ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

എഞ്ചിനിലെ പരിഷ്ക്കരണത്തിന് പുറമെ എ‌സ്‌യുവിയിൽ മറ്റ് മാറ്റങ്ങളൊന്നും തന്നെയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനർത്ഥം വാഹനത്തിന്റെ പവർ കണക്കുകളിൽ മാറ്റമുണ്ടാകില്ലെന്നാണ്. എന്നിരുന്നാലും ഇന്ധനക്ഷമതയുടെ കാര്യത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

ബി‌എസ്-IV മോഡലിന്റെ പെട്രോൾ മാനുവലിന് 14.3 kmpl, പെട്രോൾ ഓട്ടോമാറ്റിക്കിന് 14.1 kmpl, ഡീസൽ മാനുവൽ 4 X 2 പതിപ്പിന് 17.1 kmpl, ഡീസൽ-MT 4x4 16.3 kmpl എന്നിങ്ങനെയാണ് ARAI റേറ്റു ചെയ്ത ഇന്ധനക്ഷമത.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

മുഴുവൻ കോമ്പസ് ശ്രേണിയും കൂടുതൽ കിറ്റുകൾ ഉപയോഗിച്ച് കമ്പനി നേരത്തെ പരിഷ്ക്കരിച്ചിരുന്നു. ഇപ്പോൾ എല്ലാ വകഭേദങ്ങൾക്കും എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്റ്റാൻഡേർഡായി ലഭിക്കുന്നു. അതേസമയം എല്ലാ ഓട്ടോമാറ്റിക് വകഭേദങ്ങൾക്കും ക്രൂയിസ് കൺട്രോളും കമ്പനി സ്റ്റാൻഡേർഡായി നൽകുന്നുണ്ട്.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

ബിഎസ്-VI മാനദണ്ഡങ്ങളിലേക്ക് നവീകരിച്ചതും രണ്ട് പുതിയ ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലും ഒഴികെ, ജീപ്പ് കോമ്പസിൽ അത്രയൊന്നും മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

2019 ജൂണിൽ പ്രീമിയം കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ആദ്യമായി ബിഎസ്-VI എഞ്ചിൻ പുറത്തിറക്കിയ നിർമാതാക്കളാണ് ജീപ്പെന്ന് ബിഎസ്-VI കോമ്പസിന്റെ അവതരണ വേളയിൽ എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ പാർത്ഥ ദത്ത പറഞ്ഞു.

കോമ്പസിന്റെ എല്ലാ മോഡലുകൾക്കും ബിഎസ്-VI പരിഷ്ക്കരണം നൽകി ജീപ്പ്

എട്ട് മാസത്തിനുള്ളിൽ ഞങ്ങളുടെ മുഴുവൻ ജീപ്പ് കോമ്പസ് ശ്രേണിയും ബിഎസ്-VI കംപ്ലയിന്റാക്കാനും കമ്പനിക്ക് സാധിച്ചു. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ കാര്യമായ സാങ്കേതിക പരിഷ്കാരങ്ങൾ കാരണം വാഹനത്തിന്റെ വിലയിൽ ചെറിയ വില വർധനവുമുണ്ട്. എന്നിരുന്നാലും, മോഡലുകളിൽ ലഭ്യമാക്കുന്ന അധിക ഉപകരണങ്ങൾ ഉപഭോക്താവിന് മികച്ച മൂല്യം നൽകുന്നെന്നും പാർത്ഥ ദത്ത കൂട്ടിച്ചേർത്തു.

Article Published On: Tuesday, February 4, 2020, 10:53 [IST]
English summary
BS6 Jeep Compass launched. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X