ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

ബിഎസ് VI -ലേക്ക് കോമ്പസിനെ അടുത്തിടെ ജീപ്പ് നവീകരിച്ചിരുന്നു. എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും വാഹനത്തിന്റെ വില കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

എന്നാല്‍ ഇപ്പോള്‍ നവീകരിച്ച് കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജീപ്പ്. 16.49 ലക്ഷം രൂപ മുതല്‍ 24.99 ലക്ഷം രൂപ വരെയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 89,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഡീസല്‍ വകഭേദത്തിലേക്ക് വരുമ്പോള്‍ പുതിയ പതിപ്പിന്റെ വില ആരംഭിക്കുന്നത് 17.99 ലക്ഷം രൂപയാണ്.

MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

പഴയ പതിപ്പുമായ താരതമ്യപ്പെടുത്തുമ്പോള്‍ ഡീസല്‍ പതിപ്പിന്റെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1.38 ലക്ഷം രൂപയുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കുമ്പോള്‍ വിലയില്‍ വന്‍വര്‍ധനവ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിലും കമ്പനി ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതും വില വര്‍ധനവിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്. തുടക്ക പതിപ്പായ സ്‌പോര്‍ടസ് വകഭേദത്തെ കമ്പനി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. 16.49 ലക്ഷം രൂപയായിരുന്നു സ്‌പോര്‍ട്‌സ് പതിപ്പിന്റെ എക്‌സ്‌ഷോറും വില.

MOST READ: വിപണിയില്‍ വിജയം കൈവരിക്കാതെ പോയ പെര്‍ഫോമെന്‍സ് കാറുകള്‍

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

നിലവില്‍ സ്‌പോര്‍ടസ് പ്ലസാണ് (17.99) കോമ്പസിന്റെ പ്രാരംഭ പതിപ്പ്. 16 ഇഞ്ച് അലോയി വീലുകള്‍, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം പ്രാരംഭ പതിപ്പിലും ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

രണ്ട് എയര്‍ബാഗുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കുകള്‍ എന്നീ ഫീച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: ഹ്യുണ്ടായി സാൻട്രോ ബിഎസ് VI പുറത്തിറങ്ങി; വില 5.84 ലക്ഷം

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

163 bhp കരുത്തുള്ള 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 173 bhp കരുത്തുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഈ പതിപ്പില്‍ ഇടംപിടിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ സ്പോര്‍ട്ട് പ്ലസിന് ലഭിക്കുകയുള്ളൂ.

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരെ വളരെ മികച്ച് ജനപ്രതീതിയാണ് കോമ്പസിന് ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോമ്പസിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്.

MOST READ: ലോക്ക്ഡൗണ്‍: വാറണ്ടിയും സൗജന്യ സര്‍വീസും നീട്ടി നല്‍കുമെന്ന് നിസാന്‍

ബിഎസ് VI കോമ്പസിന്റെ വില വിരങ്ങള്‍ വെളിപ്പെടുത്തി ജീപ്പ്

2021 -ഓടെ കേമ്പസിന്റെ പരിഷ്‌കരിച്ച് മറ്റൊരു പതിപ്പിനെ കൂടി കമ്പനി വിപണിയില്‍ എത്തിക്കും. എന്നാല്‍ വാഹനത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് കമ്പനി അറിയിച്ചിട്ടില്ല.

More from DriveSpark

Article Published On: Monday, April 20, 2020, 21:22 [IST]
English summary
Jeep Compass BS6 Prices Revealed, Starts From Rs 16.49 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X