താരമായി റാങ്‌ലർ റുബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

അടുത്തിടെ പുറത്തിറക്കിയ ജീപ്പ് റാങ്‌ലർ റുബിക്കൺ എസ്‌യുവികളുടെ ആദ്യ ബാച്ച് രാജ്യത്ത് വിറ്റഴിഞ്ഞതായി പ്രഖ്യാപിച്ച് എഫ്‌സി‌എ ഇന്ത്യ. ആദ്യ ബാച്ച് റെക്കോർഡ് സമയത്തിനുള്ളിൽ വിറ്റുപോയതായും വാഹനത്തിന്റെ ഗണ്യമായ എണ്ണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉടൻ എത്തിക്കാൻ തയാറാണെന്നും അറിയിച്ച് ജീപ്പ്.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

ഈ മാസം ആദ്യമാണ് ജീപ്പ് റാങ്‌ലർ റുബിക്കൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 64.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മാര്‍ച്ച് 15 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

ആഗോളതലത്തിൽ ഏറ്റവും പ്രചാരമുള്ള എസ്‌യുവികളിൽ ഒന്നാണ് റാങ്‌ലർ. ഇത് ബ്രാൻഡിന്റെ ഏറ്റവും തീവ്രമായ ഓഫ്-റോഡറായാണ് നിർമ്മിച്ചിരിക്കുന്നത്. എസ്‌യുവിയുടെ അഞ്ച് ഡോറുകളുള്ള പതിപ്പാണ് രാജ്യത്ത് വിൽപ്പനക്കെത്തുന്നത്. കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റായിട്ടാണ് (CBU) വാഹനം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനാണ് ജീപ്പ് റാങ്‌ലർ റുബിക്കണിന് കരുത്തേകുന്നത്. ഇത് 265 bhp പവറും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. റോക്ക് ട്രാക്ക് 4x4 ഓൾ-വീൽ ഡ്രൈവ് സംവിധാനം വഴി നാല് ചക്രങ്ങളിലേക്കും കരുത്ത് നൽകുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും മികച്ച ഓഫ് റോഡിംഗ് എസ്‌യുവികളിൽ ഒന്നാണ് ജീപ്പ് റുബിക്കൺ. 4: 1 4LO ലോ-റേഞ്ച് ഗിയർ അനുപാതമുള്ള രണ്ട്-സ്പീഡ് ട്രാൻസ്ഫർ കേസ് ഉൾപ്പെടെ നിരവധി മെച്ചപ്പെടുത്തലുകൾ വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നു. ഇതിന് ഫുൾടൈം ടോർക്ക് മാനേജുമെന്റ് ലഭിക്കുന്നു. ഇത് ഇലക്ട്രോണിക് സ്വേ ബാർ, ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ ആർട്ടിക്ലേഷനും ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യലുകളും വർധിപ്പിക്കുന്നു.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

കാഴ്ചയിലോ രൂപകൽപ്പനയിലേ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കാണുന്നില്ലെങ്കിലും ഫീച്ചറുകളില്‍ മാറ്റങ്ങള്‍ ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. റുബിക്കണ്‍ സ്റ്റിക്കറുകളാണ് പുറമേയുള്ള കാഴ്ചയില്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്നും പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നത്. 217 mm ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് കാറിന്റെ പ്രധാന സവിശേഷത.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

സാഹസിക യാത്രകളെ സഹായിക്കുന്ന രീതിയിലുള്ള ടയറുകളും റുബിക്കണിന്റെ സവിശേഷതയാണ്. 17 ഇഞ്ചാണ് അലോയ് വീലുകളാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് പോലെ മടക്കാവുന്ന വിന്‍ഡ്ഷീല്‍ഡ്, നീക്കം ചെയ്യാവുന്ന മേൽക്കൂര, ഡോറുകള്‍ എന്നിവയൊക്കെ റുബിക്കണ്‍ മോഡലിനും ജീപ്പ് നല്‍കിയിട്ടുണ്ട്.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

8.4 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിമെന്റ് സിസ്റ്റം വാഹനത്തിന്റെ അകത്തളത്തെ ആകർഷകമാക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, നാവിഗേഷന്‍ എന്നിവയുടെ പിന്തുണയും ഇതിനുണ്ട്.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 9-സ്പീക്കര്‍ ആല്‍പൈന്‍ സൗണ്ട് സിസ്റ്റം എന്നിവയും ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

താരമായി റാങ്‌ലർ റൂബിക്കൺ, രണ്ട് ദിവസത്തിനുള്ളിൽ ആദ്യ ബാച്ച് വിറ്റഴിച്ച് ജീപ്പ്

ഫ്രണ്ട്, സൈഡ് എയർബാഗുകൾ, പാർക്ക് അസിസ്റ്റ്, റിയർ ബാക്ക്-അപ്പ് ക്യാമറ, ഇ.എസ്.സി, ട്രെയിലർ സ്വേ കൺട്രോൾ, എ.ബി.എസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ ലഘൂകരണം, TPMS എന്നിവ റുബിക്കണിന്റെ സുരക്ഷാസവിശേഷതയിൽ ജീപ്പ് വാഗ്‌ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, March 17, 2020, 18:54 [IST]
English summary
Jeep Wrangler Rubicon SUV soldout In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X