പെർഫോമെൻസിലും ഹാൻഡ്‌ലിംഗിലും ബിഎംഡബ്ല്യു 3-സീരീസിനെ വെല്ലുവിളിച്ച് കിയ K5
പുതിയ തലമുറ K5 (ഒപ്റ്റിമ) സെഡാന്റെ മാർക്കറ്റിംഗ് ക്യാമ്പയിനിൽ കിയ മോട്ടോർസ് വളരെ അഗ്രസ്സീവ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

മുമ്പ്, കിയ സെഡാൻ വായുവിൽ 360 ഡിഗ്രി ഫ്ലാറ്റ് സ്പിൻ പരീക്ഷിക്കുന്നത് നാം കണ്ടു, ഇപ്പോൾ, ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ ഈ വിഭാഗത്തിലെ പെർഫോമെൻസ് മാനദണ്ഡത്തെ അതായത് ബിഎംഡബ്ല്യു 3-സീരീസിനെ വെല്ലുവിളിക്കുന്നു.

കിയയുടെ ഏറ്റവും പുതിയ TVC അനുസരിച്ച്, പുതിയ കിയ K5 -ന് സ്ലാലോം കോർണറിംഗിലും ആക്സിലറേഷനിലും ബിഎംഡബ്ല്യു 330 i -യെ മറികടക്കാൻ കഴിയും എന്ന് അവകാശപ്പെടുന്നു.

വാസ്തവത്തിൽ, പെർഫോമെൻസ് വ്യത്യാസം വളരെ വലുതാണെന്ന് പരസ്യം സൂചിപ്പിക്കുന്നു, K5 3-സീരിസിനെ അതിന്റെ നേരിട്ടുള്ള എതിരാളിയായി കണക്കാക്കുന്നില്ല!

പ്രത്യേകിച്ചും സ്പോർട്ടിനെസിനോ പെർഫോമെൻസിനോ മുമ്പ് അറിയപ്പെടാതിരുന്ന K5 (ഒപ്റ്റിമ) -നെ ഇത്തരത്തിൽ ഹൈലൈറ്റ് ചെയ്തത് കിയയുടെ ധീരമായ ഒരു നീക്കമാണ്.
MOST READ: വിപണിയിലേക്ക് എത്താൻ ഒരുങ്ങി എംജി ZS പെട്രോൾ; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്

3-സീരീസ് ലൈനപ്പിലെ റേഞ്ച്-ടോപ്പിംഗ് വേരിയന്റല്ല 330i എന്നത് ശ്രദ്ധിക്കേണ്ടതാണ്. 318i, 320i, 330i, M340i, Alpina B3 എന്നിങ്ങനെ അഞ്ച് പെട്രോൾ വേരിയന്റുകളും 316d, 318d, 320d, 330d, M340d, Alpina D3 S എന്നിങ്ങനെ ആറ് ഡീസൽ വേരിയന്റുകളും, അവയ്ക്കൊപ്പം 330e എന്നയൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റും (ഗ്യാസോലിൻ / ഇലക്ട്രിക് പവർട്രെയിൻ) മോഡലിനുണ്ട്.

2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ വരുന്ന മിഡ് റേഞ്ച് വേരിയന്റാണ് 330i, ഇത് യഥാക്രമം 255 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് ഒരു RWD അല്ലെങ്കിൽ AWD വാഹനമായി ഇത് ലഭ്യമാണ്.
MOST READ: ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

കിയയുടെ പരസ്യത്തിൽ RWD മോഡലുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. 330i xDrive, AWD പതിപ്പിന് തീർച്ചയായും RWD മോഡലിനേക്കാൾ മികച്ച ഹാൻഡ്‌ലിംഗ് സവിശേഷതകളും മികച്ച ട്രാക്ഷനും ഉണ്ടായിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

കിയ K5 -നെ സംബന്ധിച്ചിടത്തോളം, റേഞ്ച്-ടോപ്പിംഗ് GT വേരിയന്റിന് 2.5 ലിറ്റർ ടർബോചാർജ്ഡ് ഗ്യാസോലിൻ എഞ്ചിൻ ലഭിക്കുന്നു. ഇത് 290 bhp കരുത്തും 311 Nm torque ഉം പുറപ്പെടുവിക്കുന്നു.

എന്നിരുന്നാലും, GT മോഡൽ ഇപ്പോൾ ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനമായി മാത്രമേ ലഭ്യമാകൂ. പ്യൂരിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ഓഫാണ്. എന്നിരുന്നാലും, ബിമ്മറിനെതിരായ കിയയുടെ ഏറ്റവും വലിയ നേട്ടം താരതമ്യേന താങ്ങാവുന്ന വിലനിർണ്ണയമാണ്.

2021 കിയ K5 -ന്റെ വില യുഎസ് വിപണിയിൽ 23,490 ഡോളറിൽ (17.33 ലക്ഷം രൂപ) ആരംഭിക്കുന്നു, ടോപ്പ്-സ്പെക്ക് GT -യുടെ വില 30,490 ഡോളർ (22.49 ലക്ഷം രൂപ) ആണ്.
ബിഎംഡബ്ല്യു 330 i -യുടെ വില 41,250 ഡോളറാണ് (30.43 ലക്ഷം രൂപ). ചെലവ് കണക്കിലെടുക്കുമ്പോൾ, K5 -ന് തീർച്ചയായും ഒരു മേൽകൈയുള്ളതായി തോന്നുന്നു!


Click it and Unblock the Notifications








