കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

തങ്ങളുടെ മൂന്നാം മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കിയ മോട്ടോർസ്. എന്നാൽ മുൻനിര മോഡലായ ടെല്ലുറൈഡാകില്ല അത്. സോനെറ്റ് കോംപാക്‌ട് എസ്‌യുവിയായിരിക്കും കൊറിയൻ ബ്രാൻഡിൽ നിന്ന് പുറത്തെത്തുന്ന അടുത്ത കാർ.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

വടക്കേ അമേരിക്കയടക്കം നിരവധി അന്താരാഷ്ട്ര വിപണികളിൽകിയ മോട്ടോർസ് വിറ്റുവരുന്ന മൂന്ന് നിര ഏഴ് സീറ്റർ ആഢംബര എസ്‌യുവിയാണ് ടെല്ലുറൈഡ്. അതിനൽ ഇന്ത്യയിൽ ഒരു CKD ഉൽപ്പന്നമായേ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കൂ. ഇത് ചെലവേറിയാക്കും. അതിനാൽ ടെല്ലുറൈഡ് ഉടൻ ഇന്ത്യൻ വിപണിയിലേക്ക് എത്തില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

നിലവിൽ ഒരു മുൻനിര എസ്‌യുവി രാജ്യത്ത് എത്തിച്ചാൽ വേണ്ടവിധത്തിലുള്ള ശ്രദ്ധലഭിക്കില്ലെന്നാണ് കിയയുടെ വിലയിരുത്തൽ. ആഗോളതലത്തിൽ കിയ വിൽക്കുന്ന ഏറ്റവും വലിയ കാറുകളിൽ ഒന്നാണ് ടെല്ലുറൈഡ്. ഈ വർഷം ആദ്യമാണ് വാഹനത്തെ വടക്കേ അമേരിക്കയിൽ അവതരിപ്പിച്ചത്. അതിനാൽ തന്നെ വിപണിയിൽ പുതിയതാണ് ടെല്ലുറൈഡ്.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

ഒരൊറ്റ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് വാഹനം ലഭിക്കുന്നത് എന്നതും ആഭ്യന്തര വിപണിയിലേക്കുള്ള അരങ്ങേറ്റത്തിന് തടസമാകുന്നു. 290 bhp കരുത്തും 355 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ V6 പെട്രോൾ യൂണിറ്റാണ് വാഹനത്തിൽ ലഭിക്കുന്ന്ത്.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. അടിസ്ഥാനപരമായി ഓൾ വീൽ ഡ്രൈവും, നിരവധി ഡ്രൈവ് മോഡുകളും എസ്‌യുവിക്ക് ലഭിക്കുന്നു.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

5000 മില്ലീമീറ്റർ നീളവും 1990 മില്ലീമീറ്റർ വീതിയും 1750 മില്ലീമീറ്റർ ഉയരവും 2900 മില്ലീമീറ്റർ നീളമുള്ള വീൽബേസുമാസ് വാഹനത്തിന്റെ പ്രധാന ആകർഷണീത.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

ബാഹ്യ രൂപകൽപ്പനയുടെ കാര്യത്തിൽ ടെല്ലുറൈഡ് കിയയുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ലാണ് വാഗ്‌ദാനം ചെയ്യുന്നത്. അതോടൊപ്പം എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള വലിയ ഹെഡ്‌ലാമ്പുകൾ എന്നിവയും എസ്‌യുവിയുടെ മുൻവശത്തെ ശ്രദ്ധേയമാക്കുന്നു.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

മുൻവശത്തെന്നപോലെ, പിൻഭാഗവും ഭംഗിയുള്ള ലേഔട്ട് പിന്തുടരുന്നു. എൽ ആകൃതിയിലുള്ള സ്‌പോർട്‌സ് എൽഇഡി ടെയിൽ ലാമ്പുകൾക്കൊപ്പം ഡ്യുവൽ ടോൺ ബമ്പറും സ്‌കിഡ് പ്ലേറ്റുകളും എസ്‌യുവി ഉൾക്കൊള്ളുന്നു. കിയ ചിഹ്നത്തിന് കീഴിൽ ടെയിൽഗൈഡ് ലെറ്ററിംഗ് ടെയിൽ‌ഗേറ്റിന്റെ മധ്യത്തിലായി സ്ഥാനംപിടിച്ചിരിക്കുന്നു.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

ഏഴ് സീറ്റർ, എട്ട് സീറ്റർ കോൺഫിഗറേഷനുകൾക്കൊപ്പം ടെല്ലുറൈഡ് തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തേതിന് രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ ബെഞ്ച്-ടൈപ്പ് സീറ്റുകൾ ലഭിക്കുമ്പോൾ എട്ട് സീറ്ററിന് മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളും ലഭിക്കുന്നു.

കിയയുടെ മുൻനിര എസ്‌യുവിയായ ടെല്ലുറൈഡ് ഉടൻ ഇന്ത്യയിലേക്കില്ല

ടെല്ലുറൈഡിന്റെ ക്യാബിന് വളരയധികം പ്രീമിയമായി തോന്നുന്നു. ഇതിന് ഡബിൾ സ്റ്റിച്ചഡ് ക്വിൾട്ടഡ് നാപ്പ ലെതർ അപ്ഹോൾസ്റ്ററി, സിമുലേറ്റഡ് ബ്രഷ്ഡ് മെറ്റൽ, മാറ്റ്-ഫിനിഷ്‌ഡ് വുഡ് ഇൻസേർട്ടുകൾ എന്നിവ ലഭിക്കും.

Most Read Articles

Malayalam
English summary
Kia flagship SUV Telluride may not come to India soon. Read in Malayalam
Story first published: Wednesday, April 1, 2020, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X