മിടുക്കൻ ഓഫ്-റോഡർ; സോറന്റോ എസ്‌യുവിയുടെ X-ലൈൻ കൺസെപ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് കിയ
സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡൽ ലൈൻ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് കിയ മോട്ടോർസ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈൻ കൺസെപ്റ്റിനെ ബ്രാൻഡ് പരിചയപ്പെടുത്തി.

ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി മുതൽ ണ്ട് ഓഫ്-റോഡ് വേരിയന്റുകൾ കൂടി ഉണ്ടാകും. കസ്റ്റം-ബിൽറ്റ് സോറന്റോ എസ്‌യുവികളുടെ ജോഡികളായ യോസെമൈറ്റ്, സിയോൺ എഡിഷനുകൾ കിയയുടെ വെർച്വൽ ദേശീയ ഡീലർ മീറ്റിംഗിലാണ് അവതരിപ്പിച്ചത്.

20 ഇഞ്ച് ഓഫ്-റോഡ് വീലുകൾ, 8.3 ഇഞ്ചായി ഉയർത്തിയ റൈഡ് ഹൈറ്റ്, മെച്ചപ്പെട്ട അപ്റോച്ച്-ഡിപ്പാർച്ചർ ആംഗിളുകൾ, കൂടുതൽ നൂതന ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യ സ്നോ മോഡ്, ശക്തമായ റൂഫ് റാക്ക് എന്നിവ ഉപയോഗിച്ചാണ് പുതിയ സോറന്റോ X-ലൈൻ വേരിയന്റുകളെ കമ്പനി നിർമിച്ചിരിക്കുന്നത്.
MOST READ: കാറുകളുടെ ഡിമാന്‍ഡ് ഡിസംബര്‍ വരെ തുടരുമെന്ന് മാരുതി സുസുക്കി

രണ്ട് പുതിയ സോറന്റോ എസ്‌യുവി മോഡലുകളിൽ ഓരോന്നിനും അമേരിക്കയുടെ ദേശീയ പാർക്കുകളിൽ കാണപ്പെടുന്ന ഔട്ട്‌ഡോർ പരിതസ്ഥിതികളിൽ നിന്ന് അതിന്റെ പേരും പ്രചോദനവും ലഭിക്കുന്നു.

സോറന്റോ യോസെമൈറ്റ് പതിപ്പ് ഉയർന്ന ഉയരത്തിലുള്ള സാഹസികതയ്ക്കും പർവത ജീവിതത്തിനുമായി നിർമിച്ചതാണ്, ഗ്ലോസും മാറ്റ് ബ്ലാക്ക് ആക്സന്റുകളും ഉപയോഗിച്ച് മാറ്റ് ഫിനിഷിൽ 'പൈൻ ഗ്രീൻ' കളറിലാണ് ഈ പതിപ്പ് ഒരുങ്ങിയിരിക്കുന്നത്.
MOST READ: പുതുതലമുറ വോള്‍വോ S60 സെഡാന്റെ അരങ്ങേറ്റം ഈ മാസം

മറുവശത്ത് സോറന്റോ സിയോൺ എഡിഷൻ മരുഭൂമിയിലെ മണൽത്തീരങ്ങളെ നേരിടാൻ ഉദ്ദേശിച്ചുള്ളതാണ്. ഗ്ലോസ്സ് ബ്ലാക്ക് ആക്സന്റുകളുള്ള ഗ്ലോസി ഫിനിഷിൽ 'ഡെസേർട്ട് സാൻഡ് കളർ ഓപ്ഷനാണ് ഈ വേരിയന്റിന് ലഭിക്കുന്നത്.

ഈ രണ്ട് എസ്‌യുവികളിലും 20 ഇഞ്ച് വീലുകൾക്കും 32 ഇഞ്ച് ഓൾ-ടെറൈൻ ടയറുകൾക്കും മുകളിൽ ഇരിക്കുന്ന കസ്റ്റം ഫെൻഡർ ഫ്ലേറുകളുണ്ട്. ഒരു സാറ്റിൻ ക്രോം ഫിനിഷിൽ കസ്റ്റമൈസ്‌ഡ് സ്‌കിഡ് പ്ലേറ്റുകളും ബ്രഷ് ഗാർഡുകളും അവയിൽ ഉൾപ്പെടുന്നു.
MOST READ: MT-15 കളര്‍ കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ അവതരിപ്പിച്ച് യമഹ

ഗിയറുകൾ പായ്ക്ക് ചെയ്യുന്നതിന് യോസെമൈറ്റ് പതിപ്പിന് റൂഫ് റാക്ക് ലഭിക്കുന്നുണ്ട്. സിയോൺ എഡിഷന് ഒരു ഫുൾ-ലെങ്ത് കാർഗോ ടോപ്പും ഉണ്ട്. അഡ്വഞ്ചർ കാറുകളെ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നതിനായി രണ്ട് എസ്‌യുവികളും ഉടൻ തന്നെ വിൽപ്പനയ്ക്ക് എത്തിയേക്കും.

ഈ വർഷം മാർച്ചിൽ കിയ മോട്ടോർസ് പുതിയ 2021 സോറന്റോ എസ്‌യുവി പുറത്തിറക്കിയിരുന്നു. ഇത് ഓഫ് റോഡ് ഡ്രൈവിംഗിനായി പ്രത്യേക ടെറൈൻ മോഡ് ഉൾപ്പെടുത്തിയാണ് വിൽപ്പനയ്ക്ക് എത്തിയത്.


Click it and Unblock the Notifications








