400 കിലോമീറ്റർ മൈലേജ്; സെൽറ്റോസ് ഇലക്‌ട്രിക്കുമായി കിയ എത്തുന്നു
കിയ സെൽറ്റോസിന്റെ ഇലക്‌ട്രിക് പതിപ്പുമായി ദക്ഷിണ കൊറിയൻ ബ്രാൻഡ് എത്തുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം തന്നെ വാഹനം വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

സോൾ ഇവി, നിരോ ഇവി എന്നിവയെ പിന്തുടർന്ന് വിപണിയിൽ എത്തുന്ന ബ്രാൻഡിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമായി സെൽറ്റോസ് ഇവി മാറും. 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ കോമ്പിനേഷനോടുകൂടിയ 64 കിലോവാട്ട് ബാറ്ററി പായ്ക്കാണ് കാറിൽ വാഗ്‌ദാനം ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഇതിൽ ഏറ്റവും വ്യത്യസ്‌തമാകുന്ന കാര്യമെന്തന്നാൽ സെൽറ്റോസ് ഇവിയുടെ മൈലേജാണ്. പൂർണ ചാർജിൽ 400 കിലോമീറ്റർ ഡ്രൈവിംഗ് പരിധിയാണ് പുത്തൻ ഇലക്‌ട്രിക് പതിപ്പിൽ വാഗ്‌ദാനം ചെയ്യുക. ഇത് സോൾ, നിരോ പതിപ്പുകളേക്കാൾ അല്പം കുറവാണെന്നതും ശ്രദ്ധേയമാണ്.

എന്നാൽ ഇതിൽ ഏറ്റവും വ്യത്യസ്‌തമാകുന്ന കാര്യമെന്തന്നാൽ സെൽറ്റോസ് ഇവിയുടെ മൈലേജാണ്. പൂർണ ചാർജിൽ 400 കിലോമീറ്റർ ഡ്രൈവിംഗ് പരിധിയാണ് പുത്തൻ ഇലക്‌ട്രിക് പതിപ്പിൽ വാഗ്‌ദാനം ചെയ്യുക. ഇത് സോൾ, നിരോ പതിപ്പുകളേക്കാൾ അല്പം കുറവാണെന്നതും ശ്രദ്ധേയമാണ്.

പരിസ്ഥിതി സൗഹൃദ സെൽറ്റോസിന്റെ ഉത്പാദനം 2020 ഓഗസ്റ്റ് മുതൽ ദക്ഷിണ കൊറിയയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സെൽറ്റോസ് ഇവി ഒരുങ്ങുന്നതായുള്ള സംസാരം ആരംഭിക്കുന്നത്. കൊറോണ വൈറസ് മഹാമാരി വ്യാപനത്തെ തുടർന്ന് വാഹന വ്യവസായം ഉടനീളം അടച്ചുപൂട്ടലുകൾ നേരിടുന്നതിനാൽ ഉത്പാദനം കൂടുതൽ വൈകും.

സെൽറ്റോസ് ഇവി പാശ്ചാത്യ ലോകത്തെ ഒരു പൈലറ്റ് പദ്ധതി മാത്രമായിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇലക്‌ട്രിക് മോഡലിനെ ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സെൽറ്റോസിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തുകയാണ് കിയ ശ്രമിക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ വർഷമാണ് മിഡ് സൈസ് എസ്‌യുവിയെ ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കുന്നത്.

ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ ഉൽപ്പന്നം അന്ന് ആ വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ ഹ്യുണ്ടായി ക്രെറ്റയെ മറികടന്ന് പ്രതിമാസ വിൽപ്പനയിൽ സെഗ്‌മെന്റ് ടോപ്പറായി പ്രശസ്‌തിയിലേക്ക് ഉയർന്നു. കൂടാതെ അമേരിക്ക പോലുള്ള വിപണികളിൽ മികച്ച റിസർവേഷൻ നമ്പറുകളുള്ള സെൽറ്റോസിന് ആഗോളതലത്തിൽ മികച്ച സ്വീകാര്യതയുമാണുള്ളത്.

മിഡ്-സൈസ് എസ്‌യുവി നിലവിൽ ഇന്ത്യയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വിൽക്കുന്നത്. ഇതേ എഞ്ചിൻ യൂണിറ്റുകൾ തന്നെയാണ് അടുത്തിടെ വിപണിയിൽ എത്തിയ രണ്ടാം തലമുറ ക്രെറ്റയിലും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

ലോക്ക്ഡൗൺ കാലഘട്ടത്തിനുശേഷം വരും മാസങ്ങളിൽ മാത്രമേ സെൽറ്റോസും ക്രെറ്റയും തമ്മിലുള്ള വിൽപ്പനയിലെ വൈരാഗ്യം ശക്തമാകൂ.

ചൈനയിൽ വിൽക്കുന്ന ix25-ന് സമാനമായി നിലകൊള്ളുന്നതിനാൽ പുതിയ ക്രെറ്റയ്ക്ക് നന്നായി നവീകരിച്ച സ്റ്റൈലിംഗാണ് ലഭിക്കുന്നത്. സെൽറ്റോസ് പോലെ തന്നെ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവ ക്രെറ്റയിൽ നിന്ന് തെരഞ്ഞെടുക്കാം.


Click it and Unblock the Notifications