കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആഭ്യന്തര വിപണിയിലെ കിയയുടെ ആദ്യ ഉൽപ്പന്നമായി സെൽറ്റോസ് എസ്‌യുവി എത്തുന്നത്. മിഡ്-സൈസ് എസ്‌യുവി വിഭാഗം ഭരിച്ചിരുന്ന ഹ്യുണ്ടായി ക്രെറ്റയുടെ നേരിട്ടുള്ള എതിരാളിയായി എത്തിയതോടെ വാഹനം വേഗം ജനപ്രീതി നേടി.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

ആദ്യ മാസത്തിൽ തന്നെ വിൽപ്പനയിൽ ക്രെറ്റയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ കിയ സെൽറ്റോസിന് സാധിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയും കിയ രേഖപ്പെടുത്തുന്നതിൽ സെൽറ്റോസ് പ്രധാന പങ്ക് വഹിച്ചു.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

സെൽറ്റോസിന് നിലവിൽ 9.89 ലക്ഷം മുതൽ 17.34 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. കൂടാതെ മൂന്ന് ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിനുകൾ തെരഞ്ഞെടുക്കാനും കഴിയും.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് സിവിടിയുമായാണ് ഈ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നത്.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

രണ്ടാമത്തെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 115 bhp പവറിൽ 250 Nm torque ആണ് സൃഷ്ടിക്കുന്നത്. ആറ് സ്പീഡുമായി ജോടിയാക്കിയിരിക്കുന്ന മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിലുള്ളത്.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ 140 bhp കരുത്തിൽ 242 Nm torque നിർമിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വൈവിധ്യമാർന്ന എഞ്ചിൻ ഓപ്‌ഷനുകൾ‌ക്കൊപ്പം സെൽ‌റ്റോസ് ഒരു വലിയ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിച്ചിട്ടുണ്ട്.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

കൂടാതെ നിരവധി സെഗ്‌മെൻറ്-ഫസ്റ്റ് സവിശേഷതകളും സാങ്കേതികവിദ്യകളും വാഹനത്തിലുണ്ടെന്നതും ശ്രദ്ധേയമാണ്. അഞ്ച് സീറ്റർ എസ്‌യുവി ടെക് ലൈനിലും ജിടി ലൈൻ പതിപ്പുകളിലും ലഭ്യമാണ്. HT E, HT K, HT K Plus, HT X, HT X എന്നിങ്ങനെ അഞ്ച് വകഭേദങ്ങളാണ് ടെക് ലൈനിനുള്ളത്.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

GT K, GT X, GT X Plus എന്നീ മൂന്ന് വകഭേദങ്ങൾ ജിടി ലൈനിൽ ഇടംപിടിക്കുന്നു. ഡീലർമാരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെൽ‌റ്റോസിന്റെ ഉപകരണങ്ങളുടെ പട്ടിക പുതിയ സവിശേഷതകളോടെ കമ്പനി നവീകരിച്ച് വിപണിയിൽ എത്തിക്കും.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

HTK Plus പതിപ്പിന് താഴെയുള്ള മോഡലുകൾക്ക് യുഎസ്ബി പോർട്ട്, എക്‌സ്‌ഹോസ്റ്റിന്റെഇരട്ട-ടിപ്പ്, എമർജൻസി ബ്രേക്ക് സിഗ്നൽ എന്നിവ നിലവിൽ ലഭ്യമല്ല. എന്നാൽ ഇവ മിഡിൽ വേരിയന്റുകളിൽ ഉൾപ്പെടുത്താനാണ് കിയയുടെ തീരുമാനം.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

എന്നാൽ വിലയിൽ അല്‌പം വർധനവുണ്ടാകുമെന്നാണ് വിവരം. ടോപ്പ് എൻഡ് വേരിയന്റിന് ഡ്യുവൽ ടിപ്പ് എക്‌സ്‌ഹോസ്റ്റ് യൂണിറ്റും ലഭിക്കും.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

17 ഇഞ്ച് ഹൈപ്പർ മെറ്റാലിക് അലോയ് വീലുകൾ, ടിപിഎംഎസ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ നാവിഗേഷൻ, കിയയുടെ യുവിഒ കണക്റ്റ് സിസ്റ്റം, സ്‌മാർട്ട് എയർ പ്യൂരിഫയർ എന്നിവയാണ് സെൽറ്റോസിൽ വാഗ്‌ദാനം ചെയ്യുന്ന മറ്റ് പ്രധാന സവിശേഷതകൾ.

കൂടുതൽ സവിശേഷതകളുമായി കിയ സെൽറ്റോസ് എത്തുന്നു

ബ്ലാക്ക് ആൻഡ് ബീജ് ഇന്റീരിയർ, ലെതർ സീറ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് ഉള്ള സ്മാർട്ട് കീ, ഓട്ടോമാറ്റിക് എസി, റിയർ ഡോർ സൺഷേഡ് കർട്ടൻ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ക്ലസ്റ്റർ എൽസിഡിയിലെ ബ്ലൈൻഡ് വ്യൂ മോണിറ്റർ എന്നിവയും കിയ സെൽറ്റോസിനെ വ്യത്യസ്‌തനാക്കുന്നു.

Most Read Articles

Malayalam
English summary
Kia Seltos SUV To Get More Features in India. Read in Malayalam
Story first published: Friday, March 20, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X