കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

കേവലം വെറും രണ്ട് മോഡലുകൾ വിപണിയിൽ എത്തിച്ച് തരംഗം സൃഷ്‌ടിച്ച ആഭ്യന്തര വിപണിയിലെ തുടക്കക്കാരാണ് കിയ മോട്ടോർസ്. വിപണിയിൽ എത്തി ഒരു വർഷം പൂർത്തിയാക്കിയില്ലെങ്കിലും തങ്ങളുടെ യശസ് വാനോളമെത്തിക്കാനും ഈ കൊറിയൻ കമ്പനിക്ക് സാധിച്ചു.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഇപ്പോൾ ഇന്ത്യയിൽ തങ്ങളുടെ മൂന്നാം മോഡലിനെയും അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് കിയ മോട്ടോർസ്. എസ്‌യുവി നിർമാണത്തിന് പേരുകേട്ട ബ്രാൻഡ് ഒരു പുത്തൻ കോംപാക്‌ട് എസ്‌യുവിയുമായാണ് എത്തുന്നത്. ഹ്യുണ്ടായി വെന്യുവിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന മോഡൽ സോനെറ്റ് എന്നാണ് അറിയപ്പെടുക.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

സബ് 4-മീറ്റർ എസ്‌യുവി ശ്രേണിയിലേക്ക് സോനെറ്റ് ഓഗസ്റ്റിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 2020 ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് മോഡലായി അവതരിപ്പിച്ചതു മുതൽ വാഹന പ്രേമികൾ വളരെ ആകാംഷയോടെയാണ് വാഹനത്തെ കാത്തിരിക്കുന്നത്. സോനെറ്റിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇപ്പോൾ ഇന്റീരിയർ ചിത്രങ്ങൾ ഓട്ടോകാർ പുറത്തുവിട്ടിട്ടുണ്ട്.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

സെൽറ്റോസിൽ കണ്ടതിന് സമാനമായ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ആണ് സോനെറ്റ് കോംപാക്‌ട് എസ്‌യുവിയിൽ വേറിട്ടുനിൽക്കുന്നത്. ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും സെൽറ്റോസിൽ നിന്ന് കടമെടുത്തിരിക്കുന്നു. എന്നാൽ മിഡ്-സൈസ് എസ്‌യുവിയിൽ നിന്നും വ്യത്യസ്‌തമായി, വലിയ എസി വെന്റുകളുള്ള ഒരു രസകരമായ രൂപകൽപ്പനയിലാണ് സോനെറ്റിന്റെ ക്യാബിൻ ഒരുക്കിയിരിക്കുന്നത്.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

കൂടാതെ സിൽവർ ആക്സന്റുകളും സീറ്റുകൾക്ക് ചുവന്ന സ്റ്റിച്ചിംഗും ഉള്ള കറുത്ത കളറിലുമാണ് അകത്തളത്തെ വ്യത്യസ്‌തമാക്കുന്നത്. എസ്‌യുവിയിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുമെന്ന് കിയ വെളിപ്പെടുത്തിയിരുന്നു.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഇവ കൂടാതെ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് നിയന്ത്രണം, പുഷ്-ബട്ടൺ ആരംഭത്തോടെ കീലെസ് എൻട്രി എന്നിവയും എസ്‌യുവിയിൽ പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സോനെറ്റിനെ അണിയിച്ചൊരുക്കുന്നത്.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

മൂന്ന് എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിൽ ഉൾപ്പെടുത്തും. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ, 1.0 ലിറ്റർ ടി-ജിഡിഐ എഞ്ചിൻ എന്നിവയാകും ശ്രേണിയിൽ ഉണ്ടാവുക. ടർബോ പെട്രോൾ യൂണിറ്റ് 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. വെന്യുവിലെന്ന പോലെ തന്നെ ഏഴ് 7 സ്പീഡ് ഡിസിടി ഗിയർബോക്‌സുമായി ഇത് ജോടിയാക്കും.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

നിലവിൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം 2020 ഓഗസ്റ്റിൽ വാഹനം നിരത്തിലെത്തും. നിലവിലുള്ള COVID-19 പശ്ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങളെല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് കിയയുടെ പദ്ധതിയെ ബാധിച്ചെങ്കിൽ അവതരണം ഇനിയും വൈകിയേക്കാം.

കിയ സോനെറ്റ് ഒരുങ്ങി, ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്

ഏഴ് ലക്ഷം രൂപ മുതലായിരിക്കും കിയയുടെ കോംപാക്‌ട് എസ്‌യുവിയായ സോനെറ്റിന്റെ പ്രാരംഭ എക്സ്ഷോറൂം വില. ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300 എന്നിവയാകും പുത്തൻ മോഡലിന്റെ പ്രധാന എതിരാളികൾ.

Article Published On: Friday, April 3, 2020, 17:21 [IST]
English summary
Kia Sonet Compact SUVs interior leaked. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X