കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

വെറും രണ്ട് മോഡലുകൾ മാത്രം അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിലെ മികച്ച ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ് കൊറിയൻ നിർമാതാക്കളായ കിയ. ഇപ്പോൾ തങ്ങളുടെ മൂന്നാം മോഡലിനെയും വിപണിയിൽ എത്തിക്കാൻ തയാറാണ് കമ്പനി.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

കോംപാക്‌ട് എസ്‌യുവിയുമായാണ് ഇനി കിയയുടെ രംഗപ്രവേശം. പുതിയ സോനെറ്റ് സ്മോൾ എസ്‌യുവിയെ വരുന്ന ഓഗസ്റ്റിൽ ഇന്ത്യയിൽ പുറത്തിറക്കാനാണ് ബ്രാൻഡിന്റെ തീരുമാനം. അടുത്തിടെ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിലാണ് സോനെറ്റിനെ കൺസെപ്റ്റ് രൂപത്തിൽ കിയ ആദ്യമായി പ്രദർശിപ്പിക്കുന്നത്.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ തുടങ്ങിയ മോഡലുകളുമായാണ് കിയ സോനെറ്റിന്റെ മത്സരം. നാല് മീറ്ററിൽ താഴെയാണ് വാഹനത്തിന്റെ അളവ്. ഇത് ഇന്ത്യയുടെ ‘ചെറിയ കാർ' ചട്ടങ്ങൾ പാലിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

വിപണിയിൽ എത്തുന്നതോടെ കിയ മോട്ടോർസിൽ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും കുഞ്ഞൻ എസ്‌യുവി എന്ന വിശേഷണവും സോനെറ്റിന് ലഭിക്കും. മോഡൽ അതിന്റെ പ്ലാറ്റ്ഫോമും അടിസ്ഥാന മെക്കാനിക്കൽ ഘടകങ്ങളും ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവുമായി പങ്കിടും. എങ്കിലും ദൃശ്യപരമായി സോനെറ്റ് ശരിക്കും കിയയുടെ ഡിസൈൻ ഭാഷ്യം പിന്തുരന്നു.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ, ടൈഗർ നോസ് ഫ്രണ്ട് ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ, റിയർ ബമ്പറിൽ നമ്പർ പ്ലേറ്റ് ഹൗസിംഗ് തുടങ്ങിയ സവിശേഷതകളെല്ലാം എസ്‌യുവിയുടെ മാറ്റുകൂട്ടും.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

ഇന്റീരിയറിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോളുകൾ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്കിന് സമാനമായ കിയയുടെ യുവിഒ കണക്റ്റുചെയ്‌ത സവിശേഷതകളും സോനെറ്റിന് ലഭിക്കും.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

അഞ്ച് വ്യത്യസ്‌ത വിഭാഗങ്ങളിലായി 37 ഫീച്ചറുകളിലാകും യുവിഒ കണക്റ്റിവിറ്റി ആപ്ലിക്കേഷൻ വാഗ്‌ദാനം ചെയ്യുക. അതിൽ നാവിഗേഷൻ, സേഫ്റ്റി, സെക്യൂരിറ്റി, വെഹിക്കിൾ മാനേജ്മെന്റ്, റിമോട്ട് കൺട്രോൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സുരക്ഷാ ഫീച്ചറുകളിൽ ഒന്നിലധികം എയർബാഗുകൾ, സ്പീഡ് അലേർട്ട്, എബിഎസ്, ഇബിഡി എന്നിവയും മറ്റ് അധിക ഘടകങ്ങളും കിയ ഉൾപ്പെടും.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

ഹ്യുണ്ടായി വെന്യുവിൽ കാണുന്ന അതേ 1.2 പെട്രോൾ, 1.0 ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് സോനെറ്റിലും അവതരിപ്പിക്കുക. ഗിയർബോക്‌സ് ഓപ്ഷനുകളും വെന്യുവിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.2-പെട്രോളിന് അഞ്ച് സ്പീഡ് മാനുവൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിവയ്ക്ക് ആറ് സ്പീഡ് മാനുവൽ എന്നിവയും ലഭിക്കും.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

ടർബോ-പെട്രോൾ യൂണിറ്റിന് ഒരു 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സും നൽകും. എന്നിരുന്നാലും, കിയ സോനെറ്റ് ഒരു ഡീസൽ ഓട്ടോമാറ്റിക് എഞ്ചിൻ ഓപ്ഷനുമായി എത്തിയേക്കും.

കിയ സോനെറ്റ് ഓഗസ്റ്റിൽ വിപണിയിലേക്ക്, ബ്രെസയ്ക്കും വെന്യുവിനും തിരിച്ചടി

ഉയർന്ന മത്സരാധിഷ്ഠിത സബ് 4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്ക് സോനെറ്റ് പ്രവേശിക്കുമ്പോൾ ഏഴ് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കമ്പനി പ്ലാന്റിലാണ് സോനെറ്റിന്റെ ഉത്പാദനം പൂർത്തിയാക്കുന്നത്.

More from DriveSpark

Article Published On: Tuesday, March 24, 2020, 10:58 [IST]
English summary
Kia Sonet compact SUV India launch in August. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X