V10 സൂപ്പര്‍ കാറിന്റെ ടീസറുമായി ലംബോര്‍ഗിനി; അവതരണം ഉടന്‍
ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി അടുത്തയാഴ്ച പുതിയ V10 സൂപ്പര്‍ കാര്‍ പുറത്തിറക്കും. അടുത്ത റേസിംഗ് കാറിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ ഒരു ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചു. ലംബോര്‍ഗിനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലാണ് ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റേസിംഗ് കാര്‍ ഒരു തുണികൊണ്ട് പൊതിഞ്ഞിരിക്കുന്നത് ചിത്രത്തില്‍ കാണാം.

മുഖ്യഎതിരാളിയായ ഫെറാറി SF90 സ്‌പൈഡര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ലംബോര്‍ഗിനി നവംബര്‍ 18-ന് പുതിയ V10 മോഡല്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
MOST READ: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം വൈകിയേക്കും

'സര്‍ക്യൂട്ടില്‍ നിന്ന് പബ്ലിക് റോഡിലേക്ക്', വരാനിരിക്കുന്ന V10 സൂപ്പര്‍ കാറിനെ ലംബോര്‍ഗിനി വിവരിച്ചത് ഇങ്ങനെയാണ്. ഹെഡ്‌ലാമ്പുകളെ സംബന്ധിച്ചിടത്തോളം, റിയര്‍-വീല്‍ ഡ്രൈവ് മോഡലായ ഹുറാക്കന്‍ ഇവോയുടെ പ്രകടന മോഡലാണെന്നാണ് സൂചന.

വരും മാസങ്ങളില്‍ ലംബോര്‍ഗിനി ഹുറാക്കന്റെ ചില വകഭേദങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കും. അതിനാല്‍ പുതിയ ലംബോര്‍ഗിനി V10 കഴിഞ്ഞ മാര്‍ച്ചില്‍ വെളിപ്പെടുത്തിയ ഹുറാക്കന്‍ Evo STO ആയിരിക്കാമെന്നും സൂചനകളുണ്ട്. ഒരുപക്ഷേ പരിമിതമായ പതിപ്പായിരിക്കും.

ഈ വാഹനം സംബന്ധിച്ച് നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അധികം വൈകാതെ കമ്പനി വെളിപ്പെടുത്തിയേക്കാം. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഹുറാക്കന്‍ ഇവോയുടെ ഫ്‌ലൂ ക്യാപ്സൂള്‍ പതിപ്പിനെ കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കി.

MY2021 മോഡലായാണ് ഉപഭോക്താക്കള്‍ക്ക് ഈ പതിപ്പ് ലഭ്യമാകുന്നത്. അഞ്ച് പുതിയ പെയിന്റ് ഓപ്ഷനുകളും ഇന്റീരിയറിലെ കുറച്ച് പരിഷ്‌ക്കരണങ്ങളുമാണ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്.
MOST READ: മാരുതി സിഎന്‍ജി കാർ വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലാവധി അറിഞ്ഞിരിക്കണം

ലംബോര്‍ഗിനി ഹുറാക്കന്‍ ഇവോ ഫ്‌ലൂ കാപ്സ്യൂളിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ കളര്‍ ഓപ്ഷനുകള്‍ തന്നെയാണ്. വെര്‍ഡെ ഷോക്ക് (ഗ്രീന്‍), അരാന്‍സിയോ ലിവ്രിയ (ഓറഞ്ച്), സെലസ്റ്റെ ഫെഡറ (ബ്ലൂ), അരാന്‍സിയോ ഡാക്ക് (ഓറഞ്ച്), ജിയല്ലോ ക്ലാരസ് (യെല്ലോ) എന്നീ നിറങ്ങളില്‍ അണിഞ്ഞൊരുങ്ങിയാണ് സൂപ്പര്‍ കാര്‍ വിപണിയില്‍ എത്തുന്നത്.


Click it and Unblock the Notifications








