ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ടാറ്റയില്‍ നിന്നും ഉടന്‍ വിപണിയിലെത്താനിരിക്കുന്ന മോഡലാണ് ഗ്രാവിറ്റാസ്. ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ചെന്നൈ-ബംഗളൂരു ഹൈവേയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ റഷ്‌ലൈന്‍ ആണ് പങ്കുവെച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെയാണ് കമ്പനി വാഹനത്തിന്റെ പരീക്ഷണയോട്ടം പുനരാരംഭിച്ചിരിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിന്റെ‌ മൈലേജ് വിവരങ്ങള്‍ പുറത്ത്

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മുഴുവനായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. എന്നിരുന്നാലും വാഹനത്തിന്റെ ടയറുകള്‍ വ്യക്തമായി തന്നെ കാണാം. വലിയ വാഹനത്തിന് ചെറിയ അളവിലുള്ള ടയറുകളാണ് നല്‍കിയിരിക്കുന്നത്.

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എന്നിരുന്നാലും പ്രെഡക്ഷന്‍ പതിപ്പിലേക്ക് എത്തുമ്പോള്‍ വലിയ ടയറുകള്‍ തന്നെ വാഹനത്തില്‍ ഇടംപിടിച്ചേക്കുമെന്ന് പ്രതീക്ഷിക്കാം. വരുന്ന ഉത്സവ സീസണില്‍ ഗ്രാവിറ്റാസ് നിരത്തിലെത്തുമെന്നാണ് പുതിയ വിവരം.

MOST READ: ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യം മൂലമാണ് വാഹനത്തിന്റെ അരങ്ങേറ്റം വൈകുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ഗ്രാവിറ്റസിനെ പരിചയപ്പെടുത്തുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്.

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ എത്തിയാല്‍ മഹീന്ദ്ര XUV500, വരാനിരിക്കുന്ന എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി ക്രെറ്റയുടെ ഏഴു സീറ്റര്‍ പതിപ്പ് എന്നിവരാകും എതിരാളികള്‍. അഞ്ച് സീറ്റര്‍ എസ്‌യുവിയായ ഹാരിയറിന്റെ വിപുലീകൃത പതിപ്പാണ് പുതിയ ആറ് സീറ്റര്‍ ഗ്രാവിറ്റാസ്.

MOST READ: സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

6,7 സീറ്റ് ഘടനയില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ആറ് സീറ്റര്‍ പതിപ്പിന് രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ മോഡലില്‍ രണ്ടാമത്തെയും മൂന്നാമത്തെയും വരിയില്‍ ബെഞ്ച് തരത്തിലുള്ള സീറ്റുകള്‍ ഉണ്ടാകും.

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹാരിയര്‍ എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഗ്രാവിറ്റസിന് 63 mm നീളവും 80 mm ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികള്‍ക്കും വീല്‍ബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം ഉ്തപാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും.

ഉത്സവ സീസണ്‍ കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായിയില്‍ നിന്ന് ലഭ്യമാക്കുന്ന ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി നല്‍കിയേക്കും. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ലഭിക്കും. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, May 25, 2020, 18:04 [IST]
English summary
Tata Gravitas Has Been Spotted Testing Ahead Of Its India Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X