സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

നിലവിൽ ഇന്ത്യൻ വിപണിക്കുള്ള എസ്‌യുവികളുടെ സ്വീകാര്യത കണക്കിലെടുത്ത് ഏറ്റവും ജനപ്രിയമായ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ.

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന എസ്‌യുവിക്ക് ക്ലിക്ക് അല്ലെങ്കിൽ കോസ്‌മിക് എന്നാകും സ്കോഡ പേരു നൽകുക. രാജ്യത്തെ വിൽപ്പന പുനരുജ്ജീവിപ്പിക്കുന്നതിനായി ഫോക്സ്‍വാഗനൊപ്പം ഒരു ബില്യൺ യൂറോ മുതൽ മുടക്കി സ്കോഡ ഓട്ടോ ഇന്ത്യ ഇന്ത്യ 2.0 പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

കരോക്കിന്റെയും സൂപ്പർ ഫെയ്‌സ്‌ലിഫ്റ്റിന്റെയും സമാരംഭത്തെത്തുടർന്ന് പുതിയ പദ്ധതിയെ അടിസ്ഥാനമാക്കി സ്കോഡ അതിന്റെ ആദ്യ ഉൽ‌പ്പന്നവും പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന ഭാവി മോഡലുകളെല്ലാം സൃഷ്ടിക്കുന്ന ഒരു പുതിയ പ്രാദേശികവൽക്കരിച്ച പ്ലാറ്റ്ഫോമും അവതരിപ്പിക്കും.

MOST READ: പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

ഓട്ടോ എക്‌സ്‌പോയിൽ വിഷൻ ഇൻ കൺസെപ്റ്റിനെ സ്കോഡ അവതരിപ്പിച്ചപ്പോൾ ഫോക്‌സ്‌വാഗൺ ടൈഗൺ കൺസെപ്റ്റും പ്രദർശിപ്പിച്ചു. ഈ ഡിസൈൻ പഠനവും ഒരു മിഡ്-സൈസ് എസ്‌യുവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത് വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ മോഡൽ MQB A0 IN പ്ലാറ്റ്ഫോമിൽ അധിഷ്ഠിതമായിരിക്കും.

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

അതേസമയം ഉത്‌പാദനച്ചെലവ് കുറയ്ക്കുന്നതിന് നിരവധി സമാനതകളും ടൈഗണും വിഷൻ ഇൻ എസ്‌യുവിയും പങ്കുവെക്കും. ഇത് ഈ വർഷാവസാനം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലെ വിപണി സാഹചര്യങ്ങളും ഉത്പാദനത്തിലുണ്ടായ തടസങ്ങളെയും കണക്കിലെടുത്ത് വാഹനത്തിന്റെ അവതരണം കമ്പനി മാറ്റിവെച്ചതായാണ് സൂചന.

MOST READ: 2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

അതായത് അടുത്ത വർഷത്തേക്കായിരിക്കും പുതിയ മിഡ് സൈസ് എസ്‌യുവിയെ സ്കോഡ വിപണിയിൽ അവതരിപ്പിക്കുക എന്ന് ചുരുക്കം. വിഷൻ ഇൻ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, നിസാൻ കിക്‌സ്, എം‌ജി ഹെക്‌ടർ തുടങ്ങിയ മോഡലുകളുമായി വിപണിയിൽ മത്സരിക്കും. ഇതിന് ഏകദേശം 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

രൂപകൽപ്പനയുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിപണികളിൽ ബ്രാൻഡ് വിൽക്കുന്ന കാമിക്കിനോട് സ്‌കോഡ കോസ്‌മിക്കിന് അല്ലെങ്കിൽ ക്ലിക്കിന് സാമ്യമുണ്ടാകും. സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ അസംബ്ലി, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഉയർന്ന മോഡലുകളിൽ എൽഇഡി ഫോഗ് ലാമ്പുകൾ, എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, സ്‌പോർടി അലോയ് വീലുകൾ എന്നിവയും ഇതിൽ ഉൾപ്പെടും.

MOST READ: ഡസ്റ്റര്‍ ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് റെനോ

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

ഇന്റീരിയറിൽ 12.3 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഉള്ള ഫ്ലാറ്റ്-ബോട്ടം ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, ഡ്രൈവർ സഹായ-സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയും ലഭ്യമാകും.

സ്കോഡ മിഡ് സൈസ് എസ്‌യുവിയുടെ അരങ്ങേറ്റവും വൈകും

എഞ്ചിനെ സംബന്ധിച്ചിടത്തോളം സ്കോഡ എസ്‌യുവി ഫോക്‌സ്‌വാഗണ്‍ ടൈഗൺ എന്നിവ 1.5 ലിറ്റർ ബി‌എസ്‌-VI കംപ്ലയിന്റ് ടി‌എസ്‌ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പങ്കിടാം. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഇത് ജോടിയാക്കും. ഡീസൽ എഞ്ചിൻ മോഡലുകൾ ഇവയ്ക്ക് ഉണ്ടാകില്ല.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Vision IN Launch Delayed To Next Year. Read in Malayalam
Story first published: Monday, May 25, 2020, 12:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X