പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ വാഹന വിഭാഗമായ എംവിപി ശ്രേണിയിലേക്ക് 2018-ൽ ആണ് മറാസോയുമായി മഹീന്ദ്ര എത്തുന്നത്. മാരുതിയുടെ നേരിട്ടുള്ള എതിരാളിയായി അവതരിപ്പിച്ച വാഹനം വളരെ പെട്ടന്നുതന്നെ പ്രചാരം നേടുകയും ചെയ്‌തു.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

നിലവിൽ സിംഗിൾ ഡീസൽ എഞ്ചിൻ ഓപ്ഷനിലാണ് മറാസോ വിപണിയിൽ എത്തിയത്. എന്നാൽ പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന മോഡലിനെ വിപണിയിൽ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോൾ മഹീന്ദ്ര മറാസോ ഈ വർഷം അവസാനം ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തും.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

മഹീന്ദ്ര മറാസോ പെട്രോൾ പതിപ്പ് 2020 മെയ് മാസത്തിൽ വിപണിയിലെത്തുമെന്നും ചില റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ മഹീന്ദ്ര അതിനുമുമ്പ് മാറാസോയുടെ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ വകഭേദം പുറത്തിറക്കും.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

1.5 ലിറ്റർ എഞ്ചിനാണ് മഹീന്ദ്ര മറാസോ ഡീസലിന് കരുത്ത് പകരുന്നത്. ഇത് നിലവിലുള്ള മോഡൽ ഉത്പാദിപ്പിക്കുന്ന അതേ പവർ കണക്കുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

2020 ഓട്ടോ എക്‌സ്‌പോയിൽ മഹീന്ദ്ര ഔദ്യോഗികമായി വെളിപ്പെടുത്തിയ ടർബോചാർജ്‌ഡ് എഞ്ചിനാണ് മഹീന്ദ്ര മറാസോയുടെ പെട്രോൾ പതിപ്പിന് കരുത്ത് പകരുന്നത്. എംസ്റ്റാലിയൻ കുടുംബത്തിൽ നിന്നുള്ള പുതിയ 1.5 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ യൂണിറ്റാകും എംപിവിയിൽ ലഭ്യമാവുകയെന്ന് ചുരുക്കം. ഇത് പരമാവധി 163 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കാൻ സാധിക്കുന്നവയാണ്.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

എന്നാൽ മഹീന്ദ്ര എഞ്ചിൻ വീണ്ടും ട്യൂൺ ചെയ്‌ത് വാഹനത്തിന്റെ സവിശേഷതകൾക്ക് അനുസൃതമായി കുറഞ്ഞ പവർ വാഗ്‌ദാനം ചെയ്യുന്നു. പ്രധാന ആകർഷണം പെട്രോൾ എഞ്ചിനാണെങ്കിലും അതേടൊപ്പം ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യുമെന്ന് മഹീന്ദ്ര അറിയിച്ചതും ഏറെ സ്വാഗതാർഹമാണ്.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

പെട്രോൾ എഞ്ചിൻ ആസിനിൽ നിന്ന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകും. ആറ് സ്പീഡ് സ്റ്റാൻഡേർഡ് മാനുവലും ഓപ്ഷനിൽ ഉണ്ടാകും.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

മറാസോയുടെ നേരിട്ടുള്ള എതിരാളിയായ മാരുതി സുസുക്കി എർട്ടിഗ നിലവിൽ ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ എന്നതും, കൂടാതെ ബിഎസ്-VI പ്രാബല്യത്തിൽ വന്നതിനു ശേഷം ഡീസലിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിൽപ്പന നിർത്താനും മാരുതി തീരുമാനിച്ചത് മറാസോയ്ക്ക് മുൻതൂക്കം നൽകും.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

വിപണിയിൽ എംസ്റ്റാലിയൻ എഞ്ചിൻ ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ കാറായിരിക്കും മറാസോ. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മഹീന്ദ്ര എംപിവി എത്തുന്നതോടെ കൂടുതൽ ശക്തമായ XUV300 എത്തുന്നതിനും വിപണി സാക്ഷ്യംവഹിക്കും. ഈ 1.2 ലിറ്റർ എംസ്റ്റാലിയൻ G12 ത്രീ സിലിണ്ടർ എഞ്ചിൻ പരമാവധി 130 bhp പവറാണ് ഉത്പാദിപ്പിക്കുന്നത്.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

പെട്രോൾ വാഹനങ്ങളുടെ ജനപ്രീതി ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഒരു തീരുമാനത്തിലേക്ക് ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര എത്തിയത്. ഇതോടെ എംപിവിയുടെ പ്രാരംഭ വില കുറയുമെന്നതും ശ്രദ്ധേയമാണ്.

പെട്രോൾ ഓട്ടോമാറ്റിക്കുമായി മഹീന്ദ്ര മറാസോ ഉടൻ വിപണിയിലേക്ക്

എന്നാൽ ഇത് ഒരു പുതിയ എഞ്ചിനായതിനാൽ വില എത്രത്തോളം കുറയുമെന്ന് സൂചനയൊന്നുമില്ല. പുതിയ എംസ്റ്റാലിയൻ എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് ഭാവിയിൽ നിരവധി എസ്‌യുവികൾ പുറത്തിറക്കാനും മഹീന്ദ്ര പദ്ധതിയിടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo petrol automatic launch soon. Read in Malayalam
Story first published: Tuesday, March 10, 2020, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X