സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും നിരവധി ഓഫറുകളുമായി വാഹന നിർമ്മാതാക്കൾ എല്ലാം സജ്ജീവമായി രംഗത്തുണ്ട്.

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

സാധാരണ ഉപഭോക്താക്കൾക്കൊപ്പം സർക്കാർ ജീവനക്കാർക്ക് മാത്രമായി ‘സർകാർ 2.0' പ്രോഗ്രാം മഹീന്ദ്ര അവതരിപ്പിച്ചു.

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ആക്‌സസറികൾ, മുഴുവൻ വാഹന നിരയ്ക്കും വർക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട പേയ്‌മെന്റുകൾ, വിപുലീകൃത വാറന്റി എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: ലോക്ക്ഡൗണ്‍ കാലയളവില്‍ വാഹന ഇഎംഐ അടച്ചിരുന്നോ? ബാങ്കില്‍ നിന്നും ക്യാഷ്ബാക്ക് പ്രതീക്ഷിക്കാം

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് 11,500 രൂപ വരെ അധിക കിഴിവ് ലഭിക്കും.

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

കൂടാതെ, CSD / CPC സ്റ്റോറുകൾ, സീറോ പ്രോസസ്സിംഗ് ഫീസ്, സീറോ ഫോർക്ലോഷർ നിരക്കുകൾ, 7.25 ശതമാനം മുതൽ കുറഞ്ഞ പലിശ നിരക്ക്, ഒന്നിലധികം ഫിനാൻസ് പങ്കാളികളുമൊത്തുള്ള എട്ട് വർഷം വരെ വായ്പാ കാലാവധി, താങ്ങാനാവുന്ന EMI -കൾ എന്നിവ വഴി കമ്പനി പ്രത്യേക ഓഫറുകളും നൽകുന്നു.

MOST READ: ഏത് ഇരുട്ടിലും ഇനി സീറ്റ് ബെൽറ്റ് അനായാസമിടാം; ഇല്യുമിനേറ്റഡ് സീറ്റ് ബെൽറ്റ് ബക്കിളുകളുമായി സ്കോഡ

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

പെർസണൽ യൂട്ടിലിറ്റി വാഹനങ്ങൾക്ക് പ്രതിമാസം 799 രൂപ മുതൽ EMI ആരംഭിക്കുന്നു. ഫിൻ‌ടെക് കമ്പനിയുടെ പങ്കാളിത്തത്തോടെ തൽക്ഷണ EMI സൗകര്യങ്ങളോടൊപ്പം കോൺടാക്റ്റ്ലെസ് പേയ്മെന്റ് സൗകര്യത്തിനും മഹീന്ദ്ര വഴിയൊരുക്കിയിട്ടുണ്ട്.

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ഈ സവിശേഷതകൾ ഉപഭോക്താക്കൾക്ക് അവരുടെ ഒഴിവുസമയങ്ങളിൽ വിവിധ പേയ്‌മെന്റ് ഓപ്ഷനുകളിലൂടെ പണമടയ്ക്കാനുള്ള സൗകര്യം നൽകുന്നു.

MOST READ: 125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

കമ്പനി ഉപഭോക്താക്കൾക്ക് ഷോറൂമുകളിലും വർക്ക്ഷോപ്പുകളിലും മാത്രമല്ല കോൺടാക്റ്റ്ലെസ് പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നത്, ഉപഭോക്താക്കളുടെ ഡോർസ്റ്റെപ്പിലെത്തി സ്വീകരിക്കാൻ കഴിയുന്ന ഫിസിക്കൽ POS / e-POS രീതികളിലൂടെയും ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, ഇ-വാലറ്റുകൾ എന്നിവ വഴിയും സേവനം വ്യാപിപ്പിക്കും.

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഒരു QR കോഡ് അല്ലെങ്കിൽ ഡീലർ പങ്കിട്ട പേയ്‌മെന്റ് ലിങ്ക് വഴിയും പേയ്‌മെന്റുകൾ നടത്താനാകും.

MOST READ: ഹാരിയർ ക്യാമോ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി ടാറ്റ; വില 16.50 ലക്ഷം രൂപ

സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് നിർമ്മാതാക്കൾ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്, ഈ ഓഫറുകൾ ലഭിക്കുന്നതിനും ഇതിനെക്കുറിച്ച് കൂടുതലറിയാനുമായി ഉപഭോക്താക്കൾ അടുത്തുള്ള ഡീലറുമായി ബന്ധപ്പെടേണ്ടതുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Provides Special Offers For Govt Employees During Festive Season. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X