ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ മോഡലായ സ്കോർപിയോ എസ്‌യുവിയുടെ ബിഎസ്-VI പതിപ്പ് ഉടൻ തന്നെ പുറത്തിറക്കും. ഔദ്യോഗികമായുള്ള പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെങ്കിലും ഇപ്പോൾ വാഹനത്തിന്റെ വകഭേദങ്ങളും ഫീച്ചർ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

നിലവിലുള്ള എൻട്രി ലെവൽ S3, ടോപ്പ് എൻഡ് S11 ഓൾവീൽ ഡ്രൈവ് എന്നീ വകഭേദങ്ങളെ സ്കോർപിയോ നിരയിൽ നിന്നും ഒഴിവാക്കി പകരം S5, S7, S9, S11 എന്നീ നാല് പതിപ്പുകളിൽ എസ്‌യുവിയുടെ ബിഎസ്-VI കംപ്ലയിന്റ് മോഡൽ വിപണിയിൽ ഇടംപിടിക്കും.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

S3 വകഭേദം പിൻവലിക്കുന്നതോടെ സ്കോർപിയോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിനും നിർത്തലാക്കും. മാനുവൽ ഗിയർബോക്‌സുള്ള ഈ യൂണിറ്റ് 75 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇതിന് പകരമായി എംഹോക്ക് ശ്രേണിയിൽ നിന്നുള്ള 2.2 ലിറ്റർ ഡീസൽ ബിഎസ്-VI മലിനീകരണങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിക്കും.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

നിലവിൽ ഈ ഓയിൽ ബർണർ രണ്ട് വ്യത്യസ്‌ത പവർ ഔട്ട്പുട്ടിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 120 bhp, 280 Nm torque എന്നിവ സൃഷ്‌ടിക്കുമ്പോൾ രണ്ടാമത്തെ യൂണിറ്റ് 140 bhp-യും 320 Nm torque ഉം നൽകും.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

S5 വകഭേദത്തിൽ 120 bhp എഞ്ചിനായിരിക്കും ലഭ്യമാവുക. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്ക് ജോടിയാക്കുമ്പോൾ S7, S9, S11 എന്നിവയിൽ 140 bhp നൽകുന്ന യൂണിറ്റാകും വാഗ്‌ദാനം ചെയ്യുക. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിക്കും. ബിഎസ്-VI സ്കോർപിയോയുടെ മൈലേജ് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

പുതിയ എൻ‌ട്രി ലെവൽ മോഡലിനെ സംരക്ഷിക്കാനായി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ലൈനപ്പിൽ സ്റ്റാൻഡേർഡ് ആയി ലഭ്യമാക്കും. ഗ്രിഡ്‌ലൈനുകളുള്ള റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ എന്നിവ ഉയർന്ന S11 മോഡലിനു മാത്രമായി നീക്കിവെക്കും.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

എന്നാൽ എല്ലാ വകഭേദങ്ങളിലും ഡ്യുവൽ എയർബാഗുകൾ, പാനിക് ബ്രേക്കിംഗ് ഇൻഡിക്കേഷൻ, ഫ്രണ്ട് സീറ്റുകൾക്കുള്ള സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തലുകൾ, എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഡോർ ലോക്ക്, എഞ്ചിൻ ഇമോബിലൈസർ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ സംവിധാനങ്ങളായി ഉൾപ്പെടുത്തും.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

നിലവിലുള്ള മോഡലിന് സമാനമായിരിക്കും ബിഎസ്-VI പരിഷ്ക്കരണം ലഭിച്ച മഹീന്ദ്ര സ്കോർപിയോയുടെ വിലയും. ഇത് ബൊലേറോയുടെ ബിഎസ്-VI മോഡലിൽ കണ്ട അതേ തന്ത്രമാണ്. നിലവിൽ എസ്‌യുവിയുടെ പ്രാരംഭ വില 12.4 ലക്ഷം രൂപയാണ്.

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയുടെ വിശദാംശങ്ങൾ പുറത്ത്

അടുത്ത മൂന്നാംതലമുറ സ്കോർപിയോ വിപണിയിൽ എത്തുന്നതുവരെ വിപണിയിൽ തുടരനാണ് പുതിയ കർശനമായ മലിനീകരണ ചട്ടങ്ങൾക്ക് നിലവിലെ മോഡൽ വിധേയമാകുന്നത്. പുതിയ തലമുറ ആവർത്തനം അടുത്ത വർഷം ആദ്യം പുറത്തിറങ്ങുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്‌ടറുമായ പവൻ ഗോയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Scorpio BS6 Details Revealed. Read in Malayalam
Story first published: Wednesday, April 8, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X