മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

15-ാംമത് ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര XUV300 സ്പോര്‍ട്സ് T-GDI പതിപ്പിനെ അവതരിപ്പിച്ചത്. പുതിയൊരു എഞ്ചിന്‍ കരുത്തിലാകും വാഹനം വിപണിയില്‍ എത്തുകയെന്നാണ് ഇപ്പോള്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിനാകും വാഹത്തിന് കരുത്തേകുക. ഈ എഞ്ചിന്‍ 130 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് മോഡലില്‍ നിന്നും 20 bhp കരുത്തും 30 Nm torque ഉം പുതിയ എഞ്ചിന്‍ അധികം സൃഷ്ടിക്കും.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

കഴിഞ്ഞ വര്‍ഷമാണ് 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ GDI എഞ്ചിന്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടിന്റെ ഭാഗമായി പുതിയ എഞ്ചിന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിലും ഇടംപിടിക്കും.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

പേര് സൂചിപ്പിക്കുന്നതുപോടെ സ്പോര്‍ട്ടി പരിവേഷത്തിലാണ് വാഹനത്തിന്റെ ഡിസൈന്‍ മഹീന്ദ്ര നല്‍കിയിരിക്കുന്നത്. ബോണറ്റിലെയും വശങ്ങളിലെയും ഗ്രാഫിക്സ് ഡിസൈനുകളും, ബ്രേക്ക് കപ്പില്ലേഴിസിലെ ചുവപ്പ് ഇന്‍സേര്‍ട്ടും, എല്ലാം വാഹനത്തിന് ഒരു സ്പോര്‍ട്ടി പകിട്ട് നല്‍കുന്നു എന്നുവേണം പറയാന്‍.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

അകത്തളത്തിലും മാറ്റങ്ങള്‍ കമ്പനി നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീല്‍, സെന്‍ട്രല്‍ കണ്‍സോള്‍, എസി വെന്റുകള്‍ക്ക് ചുറ്റുമുള്ള ചുവന്ന് ഇന്‍സേര്‍ട്ടുകള്‍ എന്നിവയെല്ലാം പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. 2020 -ന്റെ പകുതിയോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാഹനത്തിന് വില പ്രതീക്ഷിക്കാം. ഏഴ് എയര്‍ബാഗുകള്‍, ഇബിഡിയോടുകൂടിയ എബിഎസ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാകും.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

പുതിയ പതിപ്പിനൊപ്പം XUV300 -യുടെ ഇലക്ട്രിക്ക് പതിപ്പിനെയും മഹീന്ദ്ര ഓട്ടോ എക്‌സ്‌പോയില്‍ അണിനിരത്തിയിരുന്നു. 2021 -ഓടെ മോഡലിനെ യാഥാര്‍ത്ഥ്യമാക്കാനാണ് കമ്പനിയുടെ നീക്കം.രണ്ടു വകഭേദങ്ങളായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് പുറത്തിറങ്ങുക.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

ഒന്ന് സ്റ്റാന്‍ഡേര്‍ഡ്, മറ്റൊന്ന് എക്സ്റ്റന്റഡ് റേഞ്ച്. മഹീന്ദ്ര ഇലക്ട്രിക് കൈക്കൊള്ളുന്ന പുതിയ ഡിസൈന്‍ ഭാഷ്യം eXUV300 വെളിപ്പെടുത്തുന്നുണ്ട്. അടഞ്ഞ ഗ്രില്ല്, പുതിയ അലോയ് വീലുകള്‍, പരിഷ്‌കരിച്ച ബമ്പര്‍ എന്നിവയെല്ലാം മഹീന്ദ്ര eXUV300 -യുടെ സവിശേഷതയാണ്.

മഹീന്ദ്ര XUV300 സ്പോര്‍ട്സ് പതിപ്പ് വിപണിയില്‍ എത്തുന്നത് പുതിയ എഞ്ചിന്‍ കരുത്തില്‍

മോഡലിന്റെ വില നിലവാരമോ സാങ്കേതിക വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്തായാലും ബജറ്റ് ശ്രേണിയില്‍ വൈദ്യുത എസ്യുവികളെ പുറത്തിറക്കുകയാണ് മഹീന്ദ്രയുടെ ആത്യന്തിക ലക്ഷ്യം. മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് പത്തു ലക്ഷം രൂപയോളം വില കരുതുന്നതില്‍ തെറ്റില്ല. എല്‍ജി കെമിക്കല്‍സുമായി ചേര്‍ന്നാണ് eXUV300 -യ്ക്കുള്ള ബാറ്ററി യൂണിറ്റിനെ മഹീന്ദ്ര വികസിപ്പിക്കുന്നത്.

More from DriveSpark

Article Published On: Sunday, February 16, 2020, 10:30 [IST]
English summary
Mahindra XUV300 Sportz Variant To Feature New 1.2-Litre mStallion Petrol Engine. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X