ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

കോംപാക്‌ട് സെഡാൻ വിഭാഗത്തിൽ ഒഴിവാക്കാനാവാത്ത മോഡലാണ് മാരുതി സുസുക്കി ഡിസയർ. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന ഈ വാഹനത്തിന്റെ മൂന്നാംതലമുറ മോഡലിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

2008 മുതൽ വിപണിയിലെ സജീവ സാന്നിധ്യമായ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറിന് 2017 മെയ് മാസത്തിൽ സമഗ്രമായ ഒരു മേക്ക് ഓവർ ലഭിച്ചു. ഇതിൽ നിന്നും കൂടുതൽ ആധുനികമായ മൂന്നാം തലമുറ പതിപ്പ് രംഗത്തെത്തുമ്പോൾ ജനപ്രിയ കോംപാക്‌ട് സെഡാന് മികച്ച വിൽപ്പന നേടിയെടുക്കാനും സഹായിക്കും.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

സ്വിഫ്റ്റ് അധിഷ്ഠിത സബ് -4 മീറ്റർ സെഡാൻ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്. അതിനാൽ തന്നെ പുതുതലമുറ ആവർത്തനത്തിൽ എന്തെങ്കിലും പുത്തൻ ഓഫർ നൽകാനാകും മാരുതി ശ്രമിക്കുക. അതിന്റെ ഭാഗമായി വാഹനത്തിൽ ഉൾപ്പെടുത്തുന്ന ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങൾക്ക് പുറമെ, ബലേനോയിൽ നിന്നുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിനും ഡിസയറിൽ ഉണ്ടാകുമെന്ന് കമ്പനി കമ്പനി വെളിപ്പെടുത്തി.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

പുതിയ മോഡൽ ഈ വർഷം ഏപ്രിലിൽ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കൂടാതെ 1.2 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിൻ 24.12 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

ഇതുകൂടാതെ, ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയറിന് ചില അധിക സവിശേഷതകളും ലഭിക്കും. ഇത് അടുത്തിടെ പരിഷ്ക്കരിച്ച് എത്തിയ ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ എന്നീ മോഡലുകളുടെമേൽ മേൽകൈ നേടാൻ പുത്തൻ ഡിസയറിനെ സഹായിക്കും. വരാനിരിക്കുന്ന നവീകരണങ്ങൾ ഒരുപക്ഷേ സബ് -4 മീറ്റർ സെഡാനെ അതിന്റെ പുതിയ എതിരാളികളെപ്പോലെ ആധുനികമാകാൻ സഹായിക്കും.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

ഹിൽ ഹോൾഡ് ഫംഗ്ഷനും ക്രൂയിസ് കൺട്രോളും ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) പോലുള്ള സാങ്കേതികവിദ്യകളും, കൂടാതെ ഫ്ലഷ് ടൈപ്പ് പാർക്കിംഗ് സെൻസറുകൾ, 3D ലുക്ക് ഉള്ള സീറ്റുകൾ, ആപ്പിൾ കാർപ്ലേയ്ക്കൊപ്പം ഏറ്റവും പുതിയ സ്മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വോയിസ് റെക്കഗ്‌നിഷൻ ക്ലൗഡ് അധിഷ്‌ഠിത ഫംഗ്‌ഷനുകൾ തുടങ്ങിയ ഉപകരണങ്ങളും വാഹനത്തിൽ ഇടംപിടിക്കും.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

കൂടാതെ, നിലവിലെ ഡിസയറിന്റെ മുന്നിലും പിന്നിലുമുള്ള ബ്രേക്കുകൾക്ക് പകരം വലിയ യൂണിറ്റുകൾ സ്ഥാപിക്കും. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രീമിയം അപ്ഹോൾസ്റ്ററിയും നവീകരിച്ച പുതിയ തീമിനൊപ്പം വാഗ്‌ദാനം ചെയ്യും. സ്വയമേവ മടക്കുന്ന ORVM- കളും നിറമുള്ള TFT മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേയും മറ്റ് പുതിയ സവിശേഷതകളിൽ ഉൾപ്പെടും.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

ഒരു വലിയ മുൻ ഗ്രിൽ, പുതിയ ഫോഗ്‌ലാമ്പ് ഹൗസിംഗ്, സ്ലീക്കർ ജോഡി ഹെഡ്‌ലാമ്പുകൾ എന്നിവ 2020 മാരുതി ഡിസയറിൽ ഉൾപ്പെടുത്തുന്നതോടെ മുൻവശം കൂടുതൽ ശ്രദ്ധയാകർഷിക്കും. അതോടൊപ്പം പുതിയ മോഡൽ കൂടുതൽ ധീരമായി കാണപ്പെടും. അലോയ് വീലുകൾക്ക് പോലും ഒരു പുതിയ ഡിസൈനും നൽകാൻ കമ്പനി തയാറായേക്കും.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

നിലവിലെ 1.2 ലിറ്റർ K-സീരീസ് എഞ്ചിന് പകരമായി ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ഉള്ള പുതിയ ബി‌എസ്‌-VI കംപ്ലയിന്റ് 1.2 ലിറ്റർ ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാകും ഡിസയറിലെ മറ്റൊരു വലിയ മാറ്റം.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

കഴിഞ്ഞ വർഷം ബലേനോ, ഗ്ലാൻസ തുടങ്ങിയ മോഡലുകളിൽ ഈ എഞ്ചിനെ മാരുതി ആദ്യമായി അവതരിപ്പിച്ചിരുന്നു. മെച്ചപ്പെട്ട ഇന്ധനക്ഷമതയോടെ ഈ എഞ്ചിൻ 4400 rpm-ൽ 90 bhp കരുത്തും 6000 rpm-ൽ 113 Nm torque ഉം നിർമിക്കും.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ അഞ്ച് സീറ്റർ സെഡാന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഫിയറ്റ് സോഴ്‌സ്‌ഡ് 1.3 ലിറ്റർ ഡീസൽ എഞ്ചിൻ നിർത്തലാക്കുകയും ചെയ്യും.

ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനുമായി പുതിയ മാരുതി ഡിസയർ എത്തുന്നു, മൈലേജ് 24 കിലോമീറ്റർ

അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയർഓപ്ഷനുകളിൽ കാർ വിപണിയിലെത്തും. ഏപ്രിലിൽ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും.

Article Published On: Tuesday, March 3, 2020, 12:33 [IST]
English summary
Maruti Dzire Facelift 1.2L Dualjet Petrol engine coming soon. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X