YouTube

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കിയുടെ കോംപാക്‌ട് സെഡാനായ സ്വിഫ്റ്റ് ഡിസയറിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഉടൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഒരു പതിറ്റാണ്ടിലേറെയായി വിൽപ്പനയയിൽ ആധിപത്യം പുലർത്തുന്ന ഡിസയറിന് ലഭിക്കുന്ന മുഖംമിനുക്കൽ കൂടുതൽ ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കാൻ സഹായിച്ചേക്കും.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

എല്ലാ പ്രമുഖ ബ്രാൻഡുകളും അണിനിരത്തുന്ന സബ്-നാല് മീറ്റർ സെഡാൻ വിഭാഗത്തിൽ വർഷങ്ങളായി കടുത്ത മത്സരമാണ് ഉണ്ടായിട്ടുള്ളത്. അടുത്തിടെ ഹ്യുണ്ടായിയുടെ എക്‌സെന്റിനെ അടിമുടി പരിഷ്ക്കരിച്ച് ഓറ എന്ന പേരിൽ കമ്പനി പുറത്തിറക്കിയിരുന്നു. പുതിയ സവിശേഷതകളോടൊപ്പം കൂടുതൽ ആധുനികമായ പുറംമോടിയും അകത്തളവും നൽകിയാണ് വാഹനത്തെ ഹ്യുണ്ടായി പുറത്തിറക്കിയത്.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

മാത്രമല്ല, ഈ ശ്രേണിയിലെ മറ്റൊരു പ്രധാന എതിരാളിയായ ടാറ്റ ടിഗോറും നവീകരണങ്ങളോടെ വിപണിയിൽ ഇടംപിടിച്ചത് മാരുതി ഡിസയറിന് ക്ഷീണമുണ്ടാക്കി. ഇതിനെ മറികടക്കാനായാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തിടുക്കപ്പെട്ട് ഒരു ഫെയ്‌സ്‌ലിഫ്റ്റ് നൽകുന്നത്. അതിന്റെ ഭാഗമായി വാഹനത്തിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുതിയ മോഡലിന്റെ സ്പൈ ചിത്രങ്ങൾ ഗാഡിവാഡി പുറത്തുവിട്ടു.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

2020 മാരുതി സുസുക്കി ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഗ്രിൽ ഇടംപിടിക്കുന്നുവെന്ന് ചിത്രങ്ങൾ മനസിലാക്കി തരുന്നു. ഇതോടൊപ്പം മറ്റ് ശ്രദ്ധേയമായ പരിഷ്ക്കരണങ്ങളുള്ള മുൻവശവും വാഹനത്തിന് പുത്തൻ രൂപം നൽകാൻ സഹായിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

ഫോഗ് ലാമ്പുകൾക്കായി പുതിയ ഹൗസിംഗ് ചേർക്കുന്നതിനൊപ്പം ഹെഡ്‌ലാമ്പുകളുടെ വലിപ്പവും കുറഞ്ഞിട്ടുണ്ട്. എങ്കിലും അഞ്ച് സീറ്റർ സെഡാന്റെ മൊത്തത്തിലുള്ള രൂപകൽപ്പന അതേപടി നിലനിർത്തിയിട്ടുണ്ടെന്നത് സ്വാഗതാർഹമാണ്. പിൻവശത്ത് സൂക്ഷ്‌മമായ കോസ്മെറ്റിക് പുനരവലോകനങ്ങളും ലഭിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

കാറിന്റെ അകത്തളത്ത് പ്രീമിയം വുഡ് ഫിനിഷും 3D ലുക്കുള്ള സീറ്റുകളും ഉൾപ്പെടെ പുതിയ സവിശേഷതകൾ ഫെയ്‌സ്‌ലിഫ്റ്റ് ഡിസയറിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹിൽ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ക്രൂയിസ് കൺട്രോൾ, ഫ്ലഷ് ടൈപ്പ് പാർക്കിംഗ് സെൻസറുകൾ, ആപ്പിൾ കാർപ്ലേയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ സ്‌മാർട്ട്പ്ലേ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയാണ് പാക്കേജിന്റെ ഭാഗമായ പുതിയ സവിശേഷതകൾ. ഫെയ്‌സ് ലിഫ്റ്റഡ് വിറ്റാര ബ്രെസ, ഇഗ്നിസ് എന്നിവയിലെന്നപോലെ വോയ്‌സ് റെക്കഗ്നിഷനും ക്ലൗഡ് അധിഷ്‌ഠിത പ്രവർത്തനങ്ങളും പുതിയ മോഡലിലും മാരുതി വാഗ്‌ദാനം ചെയ്യും.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

വലിയ ഫ്രണ്ട്, റിയർ ബ്രേക്കുകൾ, ഓട്ടോമാറ്റിക്കലി മടക്കാവുന്ന വിംഗ് മിററുകൾ, നിറമുള്ള ടിഎഫ്‌ടി മൾട്ടി-ഇൻഫോ ഡിസ്പ്ലേ എന്നിവയാണ് മറ്റ് നവീകരണങ്ങൾ. വാഹനത്തിൽ ഉൾപ്പെടുത്തുന്ന ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങൾക്ക് പുറമെ, ബലേനോയിൽ നിന്നുള്ള 1.2 ലിറ്റർ ഡ്യുവൽജെറ്റ് എഞ്ചിനും ഡിസയറിൽ ഉണ്ടാകുമെന്ന് കമ്പനി കമ്പനി വെളിപ്പെടുത്തി.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലെ 1.2 ലിറ്റർ K-സീരീസ് എഞ്ചിന് പകരമായി ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ഉള്ള പുതിയ ബി‌എസ്‌-VI കംപ്ലയിന്റ് 1.2 ലിറ്റർ ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാകും ഡിസയറിൽ ഇനി മുതൽ ഇടംപിടിക്കുക. ഇത് 4400 rpm-ൽ 90 bhp കരുത്തും 6000 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കും. കഴിഞ്ഞ വർഷം ബലേനോ, ഗ്ലാൻസ തുടങ്ങിയ മോഡലുകളിൽ ഈ യൂണിറ്റ് മാരുതി അവതരിപ്പിച്ചിരുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് മാരുതി ഡിസയർ ഏപ്രിലിൽ എത്തിയേക്കും, ആദ്യ സ്പൈ ചിത്രങ്ങൾ പുറത്ത്

ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ അഞ്ച് സീറ്റർ സെഡാന്റെ ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല ഫിയറ്റ് സോഴ്‌സ്‌ഡ് 1.3 ലിറ്റർ ഡീസൽ എഞ്ചിൻ നിർത്തലാക്കുകയും ചെയ്യും. പുതിയ എഞ്ചിൻ വാഹനത്തിൽ ഉൾപ്പെടുത്തുന്നതോടെ 24.12 കിലോമീറ്റർ മൈലേജ് ഡിസയർ വാഗ്‌ദാനം ചെയ്യുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Maruti Dzire Facelift 2020 Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X