മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ നിരവധി പുതിയ മോഡലുകളെയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അവതരിപ്പിച്ചത്. അതിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരങ്ങളായിരുന്നു പുതിയ ബ്രെസ, ഫ്യൂച്ചുറോ-ഇ, സുസുക്കി ജിംനി എന്നിവ.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി നിന്നത് ബ്രാൻഡിന്റെ മിഷൺ ഗ്രീൻ മില്യൺ പദ്ധതിയുടെ ഭാഗമായി എത്തുന്ന കുഞ്ഞൻ ഹാച്ച്ബാക്കായ എസ്-പ്രെസോയുടെ സിഎൻജി വകഭേദമായിരുന്നു. നിലവിൽ ജനപ്രിയ ഇന്ത്യൻ കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ ചെറിയ കാറാണ് മാരുതി എസ്-പ്രെസോ എന്നത് ഇവിടെ എടുത്തുപറയേണ്ടതാണ്.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

നിലവിൽ ഈ കുഞ്ഞൻ എസ്‌യുവി ശൈലിയിൽ എത്തുന്ന ഹാച്ച്ബാക്ക് K-സീരീസ് 1.0 ലിറ്റർ 3-സിലിണ്ടർ പെട്രോൾ എഞ്ചിനിൽ മാത്രമാണ് വിപണിയിൽ എത്തുന്നത്. ഇത് അഞ്ച് സ്‌പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

അടുത്തതായി, മാരുതി എസ്-പ്രെസോയ്ക്ക് ബി‌എസ്‌-VIകംപ്ലയിന്റ് സി‌എൻ‌ജി യൂണിറ്റ് ലഭിക്കാൻ പോകുകയാണ്. അത് ഡ്യുവൽ-ഫ്യുവൽ ഓപ്ഷൻ ആയാകും വിപണിയിൽ എത്തുക. ആൾട്ടോ 800, ഇപ്പോൾ വിപണിയിൽ നിന്നും പിൻവലിച്ച K10 മോഡലുകളും ഇതിനു മുമ്പ് സിഎൻജി പതിപ്പിൽ വിൽപ്പനക്കെത്തിയിരുന്നു എന്നത് ചൂണ്ടിക്കാട്ടേണ്ടത് അത്യാവിശ്യമാണ്.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

ചെറിയ യാത്രകൾക്കായി മികച്ച കാറുകൾ തേടിയിരുന്ന ഉപഭോക്താക്കളുടെ ജനപ്രിയ മോഡലുകളായിരുന്നു ആൾട്ടോ മോഡലുകൾ. ഈ വിഭാഗത്തിലേക്ക് എത്തുന്ന എസ്-പ്രെസോ സി‌എൻ‌ജിയിൽ 31.59 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കമ്പനിയിൽ നിന്നും സിഎൻജി എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ആറാമത്തെ ഉൽപ്പന്നമാണ് എസ്-പ്രെസോ.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

മാരുതി എസ്-പ്രെസോ പെട്രോൾ മോഡൽ പരമാവധി 68 bhp കരുത്തും 90 Nm torque ഉം ആണ് സൃഷ്‌ടിക്കുന്നത്. എന്നാൽ തീർച്ചയായും സിഎൻജി വകഭേദത്തിന്റെ പ്രകടന കണക്കുകളിൽ ഗണ്യമായ കുറവുണ്ടായേക്കും. അതായത് പുതിയ സിഎൻജി മോഡൽ 59 bhp യിൽ 78 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

കൂടാതെ പെട്രോൾ മോഡലിൽ ലഭ്യമായ നാല് വകഭേദങ്ങളും മാരുതി എസ്-പ്രെസോ സിഎൻജിയിലും വിൽപ്പനയ്ക്കെത്തുമെന്നാണ് സൂചന. ഇവയിൽ LXI, LXI ഓപ്ഷൻ VXi, VXI ഓപ്ഷൻ എന്നിവ ഉൾപ്പെടുന്നു. ഡ്യുവൽ ഫ്യുവൽ സി‌എൻ‌ജി മോഡലുകളുടെ വില പെട്രോൾ വകഭേദത്തേക്കാൾ 60,000 രൂപ വരെ കൂടുതലായിരിക്കും.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

മിഷൺ ഗ്രീൻ മില്യൺ സംരംഭത്തിലൂടെ മാരുതി സുസുക്കി രാജ്യത്ത് ഹരിത മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള സമർപ്പണം ശക്തിപ്പെടുത്തുവെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ മാർക്കറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

മാരുതി എസ്-പ്രെസോ സിഎൻജി ഈ മാസം വിപണിയിൽ എത്തിയേക്കും

പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI നിലവിൽ വരുന്നതോടെ ഡീസൽ എഞ്ചിനുകളോട് താത്കാലികമായി വിടപറയുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓയിൽ ബർണർ വിപണിയിൽ നിന്നും പിൻവാങ്ങുന്നതോടെ ആ സ്ഥാനത്ത് സിഎൻജി വാഹനങ്ങളെ അണിനിരത്തുകയാണ് മാരുതിയുടെ പദ്ധതി. അതിന്റെ ഭാഗമായി എർട്ടിഗ എംപിവി, വാഗൺആർ എന്നിവയുടെ ബിഎസ്-VI സിഎൻജി പതിപ്പുകൾ ഇതിനോടകം തന്നെ ബ്രാൻഡ് വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Maruti S-Presso CNG Launch Expected This Month. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X