ഓട്ടോ എക്സ്പോ 2020: സിഎൻജി എസ്-പ്രെസ്സോ പ്രദർശിപ്പിച്ച് മാരുതി

സ്മോൾ ഹാച്ച്ബാക്ക് ശ്രേണിയിൽ അടുത്തിടെ പുറത്തിറങ്ങിയ എസ്-പ്രെസ്സോയുടെ സിഎൻജി പതിപ്പ് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി. കമ്പനിയിൽ നിന്നും സിഎൻജി എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ആറാമത്തെ ഉൽപ്പന്നമാണ് എസ്-പ്രെസ്സോ.

ഓട്ടോ എക്സ്പോ 2020: സിഎൻജി എസ്-പ്രെസ്സോ പ്രദർശിപ്പിച്ച് മാരുതി

2019 സെപ്റ്റംബറിൽ വിപണിയിൽ എത്തിയ മാരുതി എസ്-പ്രെസ്സോ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി അതിവേഗം മാറി. നിലവിൽ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് എസ്-പ്രസ്സോ വിൽപ്പനക്കെത്തുന്നത്. എന്നാൽ സി‌എൻ‌ജി സാങ്കേതികവിദ്യയിൽ ഹാച്ച്ബാക്ക് ഉടൻ വിപണിയിൽ എത്തും.

ഓട്ടോ എക്സ്പോ 2020: സിഎൻജി എസ്-പ്രെസ്സോ പ്രദർശിപ്പിച്ച് മാരുതി

സി‌എൻ‌ജി വകഭേദത്തിന് പുറമേ ഓട്ടോ എക്‌സ്‌പോയിൽ മാരുതി എസ്-പ്രസ്സോ ഹാച്ച്ബാക്കിനായി ബ്രാൻഡിന്റെ ഏറ്റവും പുതിയ ഫാക്ടറി ഫിറ്റ് ആക്‌സസറികളും കമ്പനി പ്രദർശിപ്പിച്ചു. ആക്‌സസറികളിൽ അധിക ഡെക്കലുകൾ, റൂഫ് സ്‌പോയ്‌ലറുകൾ, ഡോർ പാനലുകൾ, ബമ്പറുകൾ, മറ്റ് സ്ഥലങ്ങളിലെ വ്യത്യസ്‌ത ഹൈലൈറ്റുകൾ ഉൾപ്പെടുന്നു.

ഓട്ടോ എക്സ്പോ 2020: സിഎൻജി എസ്-പ്രെസ്സോ പ്രദർശിപ്പിച്ച് മാരുതി

മാരുതി എസ്-പ്രെസ്സോയുടെ സി‌എൻ‌ജി വകഭേദത്തിനും അതേ 998 സിസി ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കരുത്ത് നൽകുന്നത്. സി‌എൻ‌ജി പതിപ്പിന്റെ പവർ, ടോർഖ് കണക്കുകൾ ഇതുവരെ കമ്പനി സ്ഥിരീകരിക്കുകയോ ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

ഓട്ടോ എക്സ്പോ 2020: സിഎൻജി എസ്-പ്രെസ്സോ പ്രദർശിപ്പിച്ച് മാരുതി

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ പെട്രോൾ യൂണിറ്റ് 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാൽ സിഎൻജി വകഭേദത്തിന് പെട്രോൾ മോഡലിന്റെ പവർ ഔട്ട്പുട്ടിനേക്കാൾ കുറവായിരിക്കുമെന്ന് വ്യക്തമാണ്.

ഓട്ടോ എക്സ്പോ 2020: സിഎൻജി എസ്-പ്രെസ്സോ പ്രദർശിപ്പിച്ച് മാരുതി

എക്സ്പോ അവസാനിക്കുന്ന ഉടൻ തന്നെ എസ്-പ്രെസ്സോ സി‌എൻ‌ജി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പും ഫ്യൂച്ചുറോ-ഇ കോണ്‍സെപ്റ്റും ആദ്യ ദിനത്തിന്റെ പകുതിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഓട്ടോ എക്സ്പോ 2020: സിഎൻജി എസ്-പ്രെസ്സോ പ്രദർശിപ്പിച്ച് മാരുതി

ഹൈബ്രിഡെന്ന് പേരുണ്ടെങ്കിലും സ്വിഫ്റ്റിനെ പൂര്‍ണമായി ഹൈബ്രിഡാക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് K12C പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റ് ഹൈബ്രിഡിന് കരുത്തേകുന്നത്.

More from DriveSpark

Article Published On: Wednesday, February 5, 2020, 11:38 [IST]
English summary
auto expo 2020: Maruti S-Presso CNG Unveiled
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X