ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ഏറ്റവും കൂടുതൽ വിൽപ്പന സ്വന്തമാക്കുന്ന മോഡലാണ് മാരുതി സുസുക്കി ബലേനോ. ഇപ്പോൾ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ ഏഴ് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ജനപ്രിയ വാഹനം.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

2015 ഒക്ടോബറിൽ വിൽപ്പനക്കെത്തിയ ബലേനോ 2020 ജനുവരി അവസാനം വരെ 7,20,733 യൂണിറ്റുകളുടെ മൊത്തം വിൽപ്പന നടത്തി. അതിൽ 6,16,867 പെട്രോൾ മോഡലുകളും 103,866 ഡീസലും ഉൾപ്പെടുന്നു.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

രാജ്യത്ത് 6,00,000 യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് അതിവേഗം പൂർത്തിയാക്കിയ പ്രീമിയം ഹാച്ച്ബാക്കാണ് ബലേനോ. ഈ വിഭാഗത്തിൽ 7,00,000 യൂണിറ്റ് മാർക്കിനെ മറികടക്കുന്ന ആദ്യത്തെ മോഡലും ഇതുതന്നെയാണെന്ന് കരുതാം. ഇന്ത്യയിലുടനീളമുള്ള ഇരുനൂറിലധികം നഗരങ്ങളിലെയും പട്ടണങ്ങളിലെയും 360 ഓളം നെക്‌സ ഷോറൂമുകളിൽ നിന്ന് മാത്രമാണ് ബലേനോയുടെ വിൽപ്പന കമ്പനി നടത്തിവരുന്നത്.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

നിലവിൽ ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20, ഹോണ്ട ജാസ് തുടങ്ങിയ ശക്തരായ എതിരാളികളാണ് ബലേനോയ്ക്ക് ഉള്ളത്. വിപണിയിൽ അരങ്ങേറ്റം കുറിച്ച് 52 മാസത്തിനിടെ മൊത്തം 7,20,733 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ട ബലേനോ എല്ലാ മാസവും ശരാശരി 13,860 യൂണിറ്റുകളാണ് വിറ്റഴിക്കുന്നത്.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ, ബലേനോ വിൽപ്പനയിൽ സ്ഥിരമായി വളർച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള നിരാശാജനകമായ വിപണിയിലെ മാന്ദ്യം നടപ്പ് സാമ്പത്തിക വർഷത്തിത്തെ ബാധിച്ചിട്ടുണ്ട്.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെയുള്ള കാലയളവിൽ ഹാച്ച്ബാക്ക് 1,52,422 യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് 2018 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലഘട്ടത്തെ അപേക്ഷിച്ച് 14 ശതമാനം ഇടിവ് രേഖപ്പെടുത്തുന്നു.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

212,330 യൂണിറ്റ് വിറ്റഴിച്ച 2019 സാമ്പത്തിക വർഷമാണ് പ്രീമിയം ഹാച്ച്ബാക്ക് ഏറ്റവും കൂടുതൽ വിൽപ്പ നടത്തിയത്.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമായ മാരുതി ബലേനോയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ബിഎസ്-VI പെട്രോൾ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 84 bhp കരുത്തിൽ 115 Nm torque ഉത്പാദിപ്പിക്കുന്നു. മാനുവൽ, സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിരിക്കുന്നത്.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

ഈ യൂണിറ്റിൽ 21.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇത് കൂടാതെ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനും ഒരു ഫിയറ്റ് സോഴ്‌സ്ഡ് 1.3 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും കമ്പനി വിപണിയിലെത്തിച്ചിരുന്നു. എന്നാൽ പുതിയ മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനെ തുടർന്ന് ഈ രണ്ട് മോഡലുകളെയും മാരുതി വിപണിയിൽ നിന്നും അടുത്തിടെ പിൻവലിച്ചിരുന്നു.

ഏഴ് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി ബലേനോ

മാരുതി സുസുക്കി ബലേനോ മികച്ച സുരക്ഷാ സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. ഇബിഡിയോടുകൂടിയ എ‌ബി‌എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

More from DriveSpark

Article Published On: Tuesday, February 25, 2020, 10:50 [IST]
English summary
Maruti Suzuki Baleno crosses seven lakh unit sales milestone. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X