2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനായുള്ള ബുക്കിംഗുകൾ ആരംഭിച്ചു. കോംപാക്‌ട് എസ്‌യുവിയുടെ പരിഷ്ക്കരിച്ച മോഡൽ വരും ദിവസങ്ങളിൽ വിപണിയിൽ എത്തും.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

ഡീസൽ എഞ്ചിനിൽ നിന്നും പുറത്തു കടന്ന ബ്രെസ പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഒരു പെട്രോൾ എഞ്ചിനുമായാകും വിപണിയിൽ എത്തുക. ഇതിനു പുറമെ ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന് നവീകരിച്ച ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഗ്രിൽ, ഇരുവശത്തും പുതിയ ബമ്പറുകൾ, ട്വീക്ക്ഡ് ടെയിൽ‌ ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

അതേസമയം ഇന്റീരിയറിൽ മാറ്റങ്ങളൊന്നും വരുത്താൻ മാരുതി തയാറാകാത്തത് ശ്രദ്ധേയമായി. പ്രീമിയം സിൽവർ, ടോർക്ക് ബ്ലൂ, പേൾ ആർട്ടിക് അതേസമയം, ഗ്രാനൈറ്റ് ഗ്രേ, ആറ്റം ഓറഞ്ച്, സിസ്ലിംഗ് റെഡ് എന്നീ ആറ് കളർ ഓപ്ഷനുകളാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ബ്രെസയിൽ വാഗ്ദാനം ചെയ്യുന്നത്.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

കൂടാതെ സിസ്ലിംഗ് റെഡ് + മിഡ്‌നൈറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ + ആറ്റം ഓറഞ്ച്, ടോർക്ക് ബ്ലൂ + മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് ഡ്യുവൽ ടോൺ കളർ സ്കീമുകളും വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. എന്നാൽ പുറംമോടിയിലെ നിറങ്ങളോട് പൊരുത്തപ്പെടുന്ന ഇന്റീരിയർ ആക്‌സന്റുകൾ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ ഡീസൽ എഞ്ചിനെ ഒഴിവാക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തീരുമാനിക്കുകയായിരുന്നു. ഫിയറ്റിൽ നിന്ന് ഉരുത്തിരിഞ്ഞ 1.3 ലിറ്റർ ഡിഡിഎസ് ഡീസൽ എഞ്ചിൻ 2020 ഏപ്രിൽ ഒന്നിനകം പിൻവലിക്കാൻ ബ്രാൻഡ് തീരുമാനിച്ചിട്ടുണ്ട്.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

പുതുക്കിയ കോംപാക്‌ട് എസ്‌യുവിക്ക് 1.5 ലിറ്റർ K15 B പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് സിയാസ്, എർട്ടിഗ, എസ്-ക്രോസ് എന്നിവയ്ക്ക് കരുത്തേകുന്ന അതേ യൂണിറ്റാണ്. മൾ‌ട്ടി-ഹൈബ്രിഡ് സിസ്റ്റത്തിനായി മാരുതിയ വികസിപ്പിച്ച SHVS നിന്ന് ബി‌എസ്-VI എഞ്ചിൻ പ്രയോജനം ചെയ്യും.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

ഇതിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും (ഐ‌എസ്‌ജി) ഒരു പ്രത്യേക ബാറ്ററി പായ്ക്കും എഞ്ചിനെ പിന്തുണയ്‌ക്കും. ടോർഖ് സഹായവും മെച്ചപ്പെട്ട ഇന്ധനക്ഷമതയുമാണ് ഈ സാങ്കേതികവിദ്യയിലൂടെ മാരുതി വാഗ്ദാനം ചെയ്യുന്നത്.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

വിറ്റാര ബ്രെസയിലെ പുതിയ പെട്രോൾ എഞ്ചിൻ 104 bhp പവറും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് 5-സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി 4-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും 2020 വിറ്റാര ബ്രെസയിൽ ലഭ്യമാണ്. മാനുവൽ പതിപ്പുകളിൽ മാത്രമേ മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം പിന്തുണയ്ക്കുകയുള്ളൂ.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

ഡീസൽ മോട്ടോറിന്റെ അഭാവം പരിഹരിക്കുന്നതിനായി മാരുതി അടുത്തിടെ എർട്ടിഗയിൽ ഈ എഞ്ചിന്റെ ബിഎസ്-VI കംപ്ലയിന്റ് സി‌എൻ‌ജി എഞ്ചിൻ മോഡൽ അവതരിപ്പിച്ചു. ഇത് പുതിയ ബ്രെസയ്ക്ക് ഭ്യമാക്കുമോ ഇല്ലയോ എന്നത് കണ്ടറിയണം.

2020 വിറ്റാര ബ്രെസക്കായുള്ള ബുക്കിംഗ് ആരംഭിച്ച് മാരുതി

2020 മാരുതി വിറ്റാര ബ്രെസ ബിഎസ്-VI ഫെബ്രുവരി 24 ന് വിപണിയിലെത്തുമെന്നാണ് സൂചന. ആറ് മുതൽ എട്ട് വരെ ആഴ്‌ചയാണ് വാഹനത്തിനായുള്ള ബുക്കിംഗ് കാത്തിരിപ്പ് കാലയളവായി കമ്പനി പറയുന്നത്. വില യഥാർത്ഥത്തിൽ ബിഎസ്-IV ഡീസൽ പതിപ്പിനേക്കാൾ കുറവായിരിക്കാം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

Most Read Articles

Malayalam
English summary
Maruti Suzuki facelift Brezza BS6 bookings open. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X