വില്‍പ്പന കുറവെങ്കിലും ഇഗ്നിസിന് ജനപ്രീതി വര്‍ധിക്കുന്നു; ഓഗസ്റ്റില്‍ 147 ശതമാനം വളർച്ച
മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് വില്‍പ്പനയെങ്കിലും കാര്യമായ വിജയം കൈവരിക്കാന്‍ സാധിക്കാതെ പോയ മോഡലാണ് ഇഗ്നിസ്.

എന്നാല്‍ ഓഗസ്റ്റ് മാസത്തെ വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍, ബ്രാന്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബലേനോ മോഡലുകളുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇഗ്നിസിന്റെ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.

3,262 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. 2019-ലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ 146.74 ശതമാനത്തിന്റെ വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇഗ്നിസിന്റെ 1,332 യൂണിറ്റുകള്‍ മാത്രമാണ് 2019 ഓഗസ്റ്റില്‍ നിരത്തിലെത്തിക്കാനായത്.
MOST READ: പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

പ്രതിമാസ വില്‍പ്പനയിലും 47.369 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പ്പനയില്‍ വേഗത കുറവാണെങ്കിലും കാറിന്റെ ജനപ്രീതി വര്‍ധിക്കുകയാണെന്ന് കമ്പനി വെളിപ്പെടുത്തി. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഇഗ്നിസ് ഫെയ്‌സ് ലിഫ്റ്റ്പതിപ്പിനെ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്.

4.89 ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. അടുത്തിടെ സീറ്റ വകഭേദത്തെ നിര്‍മ്മാതാക്കള്‍ നവീകരിച്ചിരുന്നു.
MOST READ: സിഎഫ് മോട്ടോയുമായി സഹകരിച്ച് പുതിയ 750 ശ്രേണി മോഡലുകൾ വികസിപ്പിക്കാൻ കെടിഎം

ബിഎസ് VI -ലേക്ക് നവീകരിച്ച 1.2 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ VVT പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.

എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓപ്ഷണലായി AMT ഗിയര്‍ബോക്സും വാഹനത്തില്‍ ലഭ്യമാണ്. 20.89 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ കമ്പനി അവകാശപ്പെടുന്നത്.
MOST READ: ബോഡി കിറ്റുകളാൽ വിപുലമായി പരിഷ്കരിച്ച ഹോണ്ട സിറ്റി

എഞ്ചിന്‍ നവീകരണത്തിനൊപ്പം ഡിസൈനിലും കമ്പനി ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ഗ്രില്ല്, മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നിസിന് പുതുമ നല്‍കുന്നത്.

എന്നാല്‍ ഹെഡ്‌ലാമ്പുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അകത്തളത്തിലെ ഡിസൈന്‍ മുന്‍ മോഡലിന് സമാനമാണ്. ലൂസെന്റ് ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം മൂന്ന് പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍ കോമ്പിനേഷനുകളും ഇഗ്‌നിസിന്റെ പുതുമകളാണ്.
MOST READ: വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

മാരുതിയുടെ ഏറ്റവും പുതിയ 7.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രീമിയം കാറുകളിലേതു പോലെ വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാന്‍ സാധിക്കും.

റിവേഴ്സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്സ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








