പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ മുന്‍നിര സെഡാനായ പസാറ്റ് ഇന്ത്യയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ 2021-ന്റെ തുടക്കത്തിലോ വാഹനം വിപണിയില്‍ എത്തും.

പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

പൂനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. റഷ്‌ലൈന്‍ ആണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു പരീക്ഷണയോട്ടം.

പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും, ഡിസൈനിലും കമ്പിനി മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബമ്പറുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, പാസാറ്റ് ലോഗോ, എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയില്‍ മാറ്റങ്ങളും പുതുമകളും പ്രതീക്ഷിക്കാം.

MOST READ: വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ കണക്ടിവിറ്റിയുള്ള MIB3 ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പുതിയ മോഡലില്‍ ഇടംപിടിക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ ആഢംബരം നിറഞ്ഞതാകും പുതിയ പതിപ്പിന്റെ അകത്തളം.

പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

2.0 ലിറ്റര്‍ TSI പെട്രോള്‍ പെട്രോള്‍ എഞ്ചിനിലാകും പുതിയ വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: യാരിസ് ബ്ലാക്ക് ലിമിറ്റഡ് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട

പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. പഴയ ബിഎസ് IV പതിപ്പില്‍ 2.0 ലിറ്റര്‍ TDI എഞ്ചിന്‍ 174 bhp കരുത്തും 350 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്. ഏഴ് സ്പീഡ് DSG ആയിരിക്കും ഗിയര്‍ബോക്സ്.

പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

വിപണിയില്‍ എത്തിയാല്‍ സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും വാഹനത്തിന്റെ എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലില്‍ നിന്നും വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന.

MOST READ: ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; അരങ്ങേറ്റം ഉടന്‍

2007 -ലാണ് പസാറ്റ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. പിന്നീട് ഇത് നിര്‍ത്തലാക്കുകയും ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. സമീപകാലത്ത്, ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഇന്ത്യ വെബ്സൈറ്റില്‍ നിന്ന് പാസാറ്റിനെ നീക്കം ചെയ്തിരുന്നു. ബിഎസ് VI -ലേക്ക് കാര്‍ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസമാണ് ഇതിന് കാരണം.

Most Read Articles

Malayalam
English summary
Volkswagen Passat BS6 Spied Testing Near Pune Plant. Read in Malayalam.
Story first published: Sunday, September 6, 2020, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X