വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

പുതിയ വായ്പ പദ്ധതിക്ക് തുടക്കമിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്നാണ് മികച്ച വായ്പ പദ്ധതികള്‍ക്ക് തുടക്കം ഇട്ടിരിക്കുന്നത്.

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസം ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് പുതിയ ഇഎംഐ പദ്ധതികള്‍ക്ക് കമ്പനി തുടക്കം കുറിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഒരു പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ക്ക് കമ്പനി തുടക്കം കുറിച്ചിരുന്നത്.

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

എച്ച്ഡിഎഫ്‌സിയുടെ കീഴില്‍ ഉള്ള പദ്ധതിയില്‍ മാരുതിയുടെ വാഹനം വാങ്ങുമ്പോള്‍ ആകര്‍ഷകമായ ഇഎംഐ സ്‌കീമില്‍ വായ്പ ലഭിക്കും. ഒരു ലക്ഷം രൂപയ്ക്ക് 84 മാസത്തെ കാലാവധിയില്‍ 1,111 രൂപ ഇഎംഐയിലാണ് വാഹനം സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്നത്.

MOST READ: അപ്പാച്ചെ മോഡലുകളുടെ വില വീണ്ടും വർധിപ്പിച്ച് ടിവിഎസ്

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

അതോടൊപ്പം വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 100 ശതമാനം വരെയും ലോണായി ലഭിക്കുന്ന ഓഫറുകളും ഇതിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ശമ്പളക്കാര്‍ക്ക് ആദ്യ ആറുമാസവും മറ്റുള്ളവര്‍ക്ക് ആദ്യ മൂന്നു മാസവും 899 രൂപ മാത്രം ഇഎംഐ നല്‍കുന്ന സ്‌കീമുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

കുറഞ്ഞ ഇഎംഐയില്‍ കാര്‍ വാങ്ങാനുള്ള അവസരമുപയോഗിച്ച് ഇഷ്ട വാഹനം സ്വന്തമാക്കാന്‍ ആളുകള്‍ എത്തുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. നേരത്തെ ചോളമണ്ഡലം ഇന്‍വെസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ഒരു പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്.

MOST READ: 15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

പദ്ധതി പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂണ്‍ 30 വരെയാണ് ഓഫര്‍ കാലാവധിയെന്നും കമ്പനി അറിയിച്ചു.

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

കൂടാതെ കൂടുതല്‍ ലോണ്‍ വാല്യുവും 90 ശതമാനം വരെ ഓണ്‍റോഡ് ഫണ്ടിങ്ങും കൂടുതല്‍ തിരിച്ചടവ് കാലവധിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നേരത്തെ ഹ്യുണ്ടായിയും, ടാറ്റ മോട്ടോര്‍സും, മഹീന്ദ്രയും ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്തെത്തിയിരുന്നു.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാരുതിയും രംഗത്തെത്തുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ 1,900 വര്‍ക്ക്ഷോപ്പുകളുടെയും 2,500 ടച്ച് പോയിന്റുകളുടെയും പ്രവര്‍ത്തനം പുനരാരംഭിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

ലോക്ക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറന്നെങ്കിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായാണ് നിര്‍മ്മാതാക്കള്‍ പാലിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 28, 2020, 18:49 [IST]
English summary
Maruti Suzuki Collaborates With HDFC Bank To Provide Flexible Schemes. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X