നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ തങ്ങളുടെ ജനപ്രീയ വാഹനമായ നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുന്നത്. 13.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനി. ചെന്നൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് വാഹനം കൈമാറുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

മുന്‍ഗണന അടിസ്ഥാനമാക്കിയാണ് വാഹനങ്ങള്‍ കൈമാറുന്നതെന്നും കമ്പനി വെളിപ്പെടുത്തി. രാജ്യത്തെ മറ്റ് പല പ്രധാന നഗരങ്ങളിലും നെക്‌സണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും ടാറ്റ മോട്ടോര്‍സ് അറിയിച്ചു.

MOST READ: റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ച് ഡാറ്റ്സൻ

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാഹനത്തിന്റെ ഡെലിവറി നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് മാസത്തില്‍ 198 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. എതിരാളികളായ എംജി ZS ഇലക്ട്രിക്ക്, ഹ്യുണ്ടായി കോന എന്നിവരെക്കാള്‍ കൂടുതലാണിത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

വില്‍ക്കുന്ന യൂണിറ്റുകളുടെ എണ്ണം ചെറുതാണെങ്കിലും, ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഇലക്ട്രിക് ക്രോസ്ഓവറുകളുടെ വില്‍പ്പന കണക്കുകള്‍ വരും മാസങ്ങളിലും വര്‍ഷങ്ങളിലും ക്രമാതീതമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

MOST READ: ഇലക്ട്രിക് ആപ്പ്‌സ്‌കൂട്ടര്‍ അടുത്ത വർഷം വിപണിയിൽ എത്താക്കാനൊരുങ്ങി ഓല

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

മാര്‍ച്ച് മാസത്തിന്റെ അവസാനത്തോടെയാണ് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ അടുത്തിടെ ഇളവുകള്‍ ലഭിച്ചതോടെ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം പുനനാരംഭിക്കുകയും നിര്‍ത്തിവെച്ചിരുന്ന ഡെലിവറികള്‍ ആരംഭിക്കുകയും ചെയ്തു.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

അതേസമയം കൊവിഡ്-19 പ്രതിസന്ധിയില്‍ പലരും ബുക്കിങ്ങുകള്‍ റദ്ദാക്കുന്നതും നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാണ്. ഇത്തരത്തില്‍ ബുക്കിങ്ങുകള്‍ റദ്ദാക്കാതിരിക്കുന്നതിന് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിവിധ ഇഎംഐ പദ്ധതികളും കമ്പനികള്‍ അവതരിപ്പിച്ചു.

MOST READ: ഐസിഐസിഐ ബാങ്കുമായി കൈകോര്‍ത്ത് മാരുതി; പുതിയ ഇഎംഐ പദ്ധതികള്‍

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

MOST READ: കളം മാറ്റി ചവിട്ടാൻ റോയൽ എൻ‌ഫീൽഡ്, ഭാവി മോഡലുകൾ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്. കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
English summary
Tata Motors Has Resumed Deliveries Nexon Electric In Select Cities. Read in Malayalam.
Story first published: Thursday, May 28, 2020, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X