സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി; ഒപ്പം ഓഫറുകളും ആനുകൂല്യങ്ങളും

ഉത്സവ സീസണിനോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

2020 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 20 വരെയാണ് ഈ സേനവം ലഭ്യമാകുക. ഉപയോക്താക്കള്‍ക്ക് അവരുടെ കാര്‍ സര്‍വീസ് ലഭിക്കുന്നതിന് ഈ ഉത്സവ കാലയളവില്‍ വ്യത്യസ്ത ആനുകൂല്യങ്ങള്‍ നേടാനും കഴിയും.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

ഈ പുതിയ സേവന സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ഡീലുകള്‍ നല്‍കുന്നതിന് നിര്‍മ്മാതാവ് അതിന്റെ എല്ലാ സര്‍വീസ് സെന്ററുകളിലും ഈ പദ്ധതി ലഭ്യമാക്കും. എല്ലാ മാരുതി സുസുക്കി കാര്‍ മോഡലുകള്‍ക്കും കാര്‍ സര്‍വീസിംഗിനും ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനും വിവിധ ഇളവുകള്‍ കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു.

MOST READ: ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

പൊതുവായ റിപ്പയര്‍ ചാര്‍ജുകള്‍, ബാധകമായ ഭാഗങ്ങള്‍, ലേബര്‍ ചെലവ് എന്നിവയിലും ഉപഭോക്താക്കള്‍ക്ക് കിഴിവ് ലഭിക്കും. ഇതിനുപുറമെ, എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ മാരുതി കാര്‍ ഒരു അംഗീകൃത വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുവരുന്നതിനായി ഒരു കോംപ്ലിമെന്ററി കാര്‍ വാഷും ലഭ്യമാകും.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

വിപുലീകൃത വാറന്റി, ടയര്‍, ബാറ്ററി മാറ്റിസ്ഥാപിക്കല്‍, മറ്റ് ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും പോലുള്ള മൂല്യവര്‍ദ്ധിത സേവനങ്ങളില്‍ നിരവധി ഓഫറുകള്‍ ഈ കാലയളവില്‍ ലഭിക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

MOST READ: 2020 ഹ്യുണ്ടായി i20 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഇന്റീരിയര്‍, ടച്ച്‌സ്‌ക്രീന്‍ വിവരങ്ങള്‍ പുറത്ത്

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

ഈ നൂതനവും പ്രത്യേകവുമായ ഓഫറുകള്‍ കൊണ്ടുവരുന്നതിന് കാര്‍ നിര്‍മ്മാതാവില്‍ നിന്നുള്ള ഒരു നല്ല സംരംഭമാണിത്. ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുകയാണ് ഇതലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി വക്താവ് വെളിപ്പെടുത്തി.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

അതേസമയം ഉത്സവ സീസണ്‍ ആയതോടെ വില്‍പ്പന തിരിച്ച് പിടിക്കാന്‍ പുതുവഴികള്‍ തേടുകയാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി എസ്-ക്രോസിന്റെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് മോഡലിനെ പുതിയൊരു വേരിയന്റ് സമ്മാനിച്ചിരുന്നു.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ വരവ് ഉറപ്പിച്ചു; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

മാരുതി എസ്-ക്രോസ് പ്ലസ് എന്ന് വിളിക്കുന്ന പുതിയ എന്‍ട്രി ലെവല്‍ മോഡലിന് 8.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പ്രാരംഭ പതിപ്പായ സിഗ്മ പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ വിപണിയില്‍ എത്തുക.

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

എന്‍ട്രി ലെവല്‍ സിഗ്മ ഗ്രേഡ് ഇപ്പോള്‍ 50,000 രൂപ വിലവരുന്ന സൗജന്യ ആക്സസറികള്‍ ഉപയോഗിച്ച് വാങ്ങാം. വിപണിയില്‍ പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിഡ് സൈസ് എസ്‌യുവിയെ മിതമായ നിരക്കില്‍ തിരയുന്നവര്‍ക്ക് ഈ അടിസ്ഥാന വേരിയന്റിനെ ആകര്‍ഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

ഉത്സവ സീസണ്‍ ആഘോഷമാക്കാന്‍ സര്‍വീസ് ഫെസ്റ്റിവല്‍മേളയുമായി മാരുതി

നാല് സ്പീക്കറുകളുള്ള പയനിയര്‍ ഓഡിയോ, ആന്റിന ലീഡ്, ഫോഗ് ലാമ്പുകള്‍, വീല്‍ കവറുകള്‍, പാര്‍സല്‍ ട്രേ, ബ്ലാക്ക് ഫിനിഷ് സ്‌പോയിലര്‍ എന്നിവയാണ് ഈ പതിപ്പിലെ ചില സവിശേഷതകള്‍. ഉത്സവ സീസണ്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമിട്ടാണ് പുതിയ പതിപ്പിനെ അവതരിപ്പിക്കുന്നത്, മാത്രമല്ല ഇതിനകം ആകര്‍ഷകമായ ഡിസ്‌കൗണ്ട് പദ്ധതികളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki Organises New Service Festival Campaign. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X