വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

ഈ വർഷം ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ വാഹന നിർമാതാക്കളായിരുന്നു മാരുതി. എന്നിരുന്നാലും ഒന്നിലധികം വിഭാഗങ്ങളിൽ കനത്ത തിരിച്ചടികൾ കമ്പനിക്ക് നേരിടേണ്ടി വന്നു. പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള പെട്ടെന്നുള്ള പരിവർത്തനമാണ് ഇതിന്റെ പ്രധാന കാരണം.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

പരിചിതമായ ഡീസൽ ശ്രേണിയെ ഒഴിവാക്കാൻ തീരുമാനിച്ച മാരുതിക്ക് വിൽപ്പനയിൽ ഇടിവുണ്ടായി. അതിന്റെ ഭാഗമാണ് ഡീസൽ എഞ്ചിൻ കരുത്തിൽ മാത്രം വിപണിയിൽ എത്തിയിരുന്ന എസ്-ക്രോസിന്റെ വിൽപ്പനയിൽ കമ്പനി നേരിടുന്ന തിരിച്ചടി. ഡീസൽ മാത്രം വാഗ്‌ദാനം ചെയ്‌തിരുന്ന കോംപാക്‌ട് എസ്‌യുവി വിറ്റാര ബ്രെസ പെട്രോളിലേക്ക് ചുവടുമാറ്റം നടത്തിയെങ്കിലും എസ്-ക്രോസ് ഓയിൽ ബെർണറിൽ തന്നെ തുടർന്നു.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

മാരുതിയുടെ നെക്‌സ പ്രീമിയം ഡീലർഷിപ്പുകളിലൂടെ വിൽപ്പന ആരംഭിച്ച ആദ്യത്തെ ഉൽപ്പന്നമാണ് എസ്-ക്രോസ്. തുടക്കത്തിൽ വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാൻ മോഡലിന് സാധിച്ചില്ലെങ്കിലും 2017 ൽ ലഭിച്ച ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം വാഹത്തിന്റെ വിൽപ്പനയിൽ നേട്ടമുണ്ടായി. തുടർന്ന് പ്രതിമാസ അടിസ്ഥാനത്തിൽ ശരാശരി 2,500 യൂണിറ്റുകളുടെ വിൽപ്പന നേടാൻ വാഹനത്തിന് സാധിച്ചു.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

എസ്-ക്രോസിന്റെ പെട്രോൾ പതിപ്പിനെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചെങ്കിലും ഇതുവരെ വിൽപ്പനക്കെത്തിക്കാൻ മാരുതിക്ക് സാധിച്ചിട്ടില്ല. വാഹനത്തിനുള്ള ഉയർന്ന വിലയും വിൽപ്പനയെ സ്വാധീനിച്ചു. ഇത്രയും വില നൽകുമ്പോൾ ക്രോസിനേക്കാൾ മികച്ച മോഡലുകൾ വിപണിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

മാരുതി സുസുക്കിയുടെ മുൻനിര മോഡലായ എസ്-ക്രോസിന് കഴിഞ്ഞ മാസം വിൽപ്പനയിൽ ഒരു യൂണിറ്റ് പോലും വിറ്റഴിക്കാൻ കഴിഞ്ഞില്ല. ഡീസൽ അവതാരത്തിൽ മാത്രം വന്ന ബിഎസ്-IV വാഹനം ഉത്പാദനം കമ്പനി പതുക്കെ നിർത്തിവച്ചിരുന്നു. ഡീസൽ വാഹനങ്ങളുടെ ആവശ്യം ഇപ്പോഴും ശക്തമായിക്കൊണ്ടിരിക്കുമ്പോൾ പെട്രോൾ വാഹനങ്ങളെ മാത്രം മുന്നോട്ടു കൊണ്ടുപോകാനുള്ള കമ്പനിയുടെ തെറ്റായ നീക്കമാണ് വിൽപ്പനയെ ബാധിച്ചതെന്ന് വാദിക്കാം.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

വരാനിരിക്കുന്ന ബി‌എസ്-VI മാരുതി സുസുക്കി എസ്-ക്രോസ് 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചു. ഫിയറ്റിൽ നിന്നുള്ള ബിഎസ്-IV കംപ്ലയിന്റ് 1.3 ലിറ്റർ നാല് സിലിണ്ടർ ഡിഡിഎസ് ഡീസൽ എഞ്ചിന് പകരം പുത്തൻ മോഡൽ പെട്രോൾ യൂണിറ്റിലേക്ക് ചേക്കേറിയതാണ് പ്രധാന മാറ്റം.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

ഈ എഞ്ചിൻ മാന്യമായ പ്രകടനവും ഇന്ധനക്ഷമതയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഈ സ്ഥാനത്ത് എസ്-ക്രോസ് പ്രേമികൾ പ്രതീക്ഷിച്ചിരുന്നത് ഒരു 1.6 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

ഇത് നിലവിൽ എർട്ടിഗയിൽ കമ്പനി ബിഎസ്-IV കംപ്ലയിന്റായി നൽകിയിരുന്നു. ആറ് സ്‌പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഈ യൂണിറ്റ് ഏകദേശം 118 bhp കരുത്തും 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന എസ്-ക്രോസിന് മാരുതി നൽകിയിരിക്കുന്നത് 1.5 ലിറ്റർ കെ-സീരീസ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

ഇത് 104 bhp പവറിൽ 138 Nm torque ആണ് സൃഷ്ടിക്കുന്ന്. പ്രകടനത്തിൽ വലിയ വിട്ടുവീഴ്ച ചെയ്യാതെ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന SHVS മോൾഡ് ഹൈബ്രിഡ് സിസ്റ്റമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അഞ്ച് സ്‌പീഡ് അല്ലെങ്കിൽ ഒരു നാല് സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിക്കും.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

ഡീസൽ എഞ്ചിനുകളോട് മാരുതി സുസുക്കി വിടപറഞ്ഞതോടെ വിപണിയിൽ ഒരു ശൂന്യതയാണ് ഇത് സൃഷ്‌ടിക്കുന്നത്. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ അതിന്റെ മറ്റ് പെട്രോൾ ഉൽപ്പന്നങ്ങൾ ബി‌എസ്-VI സവിശേഷതകളിലേക്ക് പരിഷ്ക്കരിക്കുന്നത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പത്തെങ്ങുമില്ലാത്തവിധം ഇടുങ്ങിയ എതിരാളികളിൽ നിന്നുള്ള ലീഡ് കുറയുന്നുണ്ടെങ്കിലും കമ്പനി ഇപ്പോഴും ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയെ കൈയടക്കിവെച്ചിരിക്കുകയാണ്.

വിപണിയിൽ തകർന്ന് എസ്-ക്രോസ്, ഫെബ്രുവരിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനാവാതെ മാരുതി

നിലവിൽ അഞ്ച് ലക്ഷത്തിലധികം ബിഎസ്-VI യൂണിറ്റ് മോഡലുകൾ വിറ്റഴിക്കാനും രാജ്യത്തെ മാരുതിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതോടൊപ്പം എസ്-സി‌എൻ‌ജി അധിഷ്ഠിത മോഡലുകളും ബ്രാൻഡ് അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, March 4, 2020, 17:46 [IST]
English summary
Maruti Suzuki S Cross 2020 February sales zero. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X