പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

മാരുതി സുസുക്കി സിഎൻജി വാഗൺആറിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് പുറത്തിറങ്ങി. പുതിയ എസ്-സിഎൻജി LXi വകഭേദത്തിന് 5.25 ലക്ഷം രൂപയാണ് പ്രാരംഭ വില.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

ഉയർന്ന വകഭേദമായ LXi (O) മോഡലിന് 5.32 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഇന്ത്യൻ വാഹന വിപണിയിലെ സി‌എൻ‌ജി ശ്രേണിയിലെ ഒരു ജനപ്രിയ ഓഫറാണ് വാഗൺ‌ആർ. ടോൾ-ബോയ് ഹാച്ച്ബാക്ക് അതിന്റെ സി‌എൻ‌ജി അവതാരത്തിൽ ചെലവ് കുറവും ഉയർന്ന ഇന്ധനക്ഷമതയുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

2020 ഓട്ടോ എക്സ്പോയിൽ പ്രഖ്യാപിച്ച മാരുതി സുസുക്കിയുടെ 'മിഷൻ ഗ്രീൻ മില്യൺ' സംരംഭത്തിന്റെ ഭാഗമാണ് മാരുതി വാഗൺആർ ബിഎസ്-VI എസ്-സിഎൻജി. രാജ്യത്ത് വിശാലമായ 'ഹരിത വാഹനങ്ങൾ' നൽകുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമാക്കുന്നത്. 60 ലിറ്റർ ടാങ്ക് ശേഷിയുള്ള മാരുതി വാഗൺആറിന്റെ പുതിയ സി‌എൻ‌ജി വകഭേദം കിലോഗ്രാമിന് 32.52 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

മിഷൺ ഗ്രീൻ മില്യൺ സംരംഭത്തിലൂടെ മാരുതി സുസുക്കി രാജ്യത്ത് ഹരിത മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള സമർപ്പണം ശക്തിപ്പെടുത്തുവെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലെ മാർക്കറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

മൂന്നാം തലമുറ മാരുതി സുസുക്കി വാഗൺആർ ഇന്ത്യൻ വിപണിയിൽ വൻ വിജയമാണ് നേടിയത്. വാഹനത്തിന് ഇന്ന 24 ലക്ഷത്തിലധികം വിശ്വസ്തരായ ഉപഭോക്താക്കളുണ്ടെന്നും, പുതിയ മാരുതി വാഗൺ ആർ എസ്-സി‌എൻ‌ജി പതിപ്പ് മികച്ച ഡ്രൈവിംഗ്, ഇന്ധനക്ഷമത, സുരക്ഷ എന്നിവ വാഗ്‌ദാനം ചെയ്യുന്നുവെന്നും ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

പരമ്പരാഗത സി‌എൻ‌ജി മോഡലുകളിൽ നിന്നും വളരെയധികം മെച്ചപ്പെട്ട പതിപ്പാണ് മാരുതി സുസുക്കിയുടെ എസ്-സി‌എൻ‌ജി. സ്റ്റാൻഡേർഡ് റെട്രോ ഫിറ്റിംഗ് സി‌എൻ‌ജി യൂണിറ്റിൽ നിന്ന് വ്യത്യസ്തമായി, മികച്ച സ്ഥല വിനിയോഗവും സുരക്ഷയും നൽകുന്നതിന് എസ്-സി‌എൻ‌ജി യൂണിറ്റുകൾ അതത് മാരുതി സുസുക്കി ഉൽപ്പന്നത്തിന്റെ രൂപകൽപ്പനയുമായി സംയോജിപ്പിച്ചിരിക്കുന്നു.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

മികച്ച പ്രകടനവും മെച്ചപ്പെട്ട ഡ്രൈവിബിലിറ്റിയും നൽകാൻ സഹായിക്കുന്ന ഒരു പുതിയ ഇഞ്ചക്ഷൻ സിസ്റ്റവും ലഭിക്കുന്നു. എസ്-പ്രെസ്സോ എസ്-സി‌എൻ‌ജി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇത് ഉടൻ തന്നെ ഡീലർഷിപ്പുകളിൽ വിൽപ്പനക്കെത്തിക്കും.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

ഒരു ദശാബ്ദത്തിന് മുമ്പു തന്നെ ഹരിത മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയ മാരുതി സുസുക്കി ഒരു ദശലക്ഷത്തിലധികം സി‌എൻ‌ജി, മൈൽഡ്-ഹൈബ്രിഡുകൾ വാഹനങ്ങൾ വിറ്റു. ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ഹരിത, ക്ലീനർ വാഹനങ്ങൾ വ്യാപകമായി പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

പുതിയ ബിഎസ്-VI വാഗൺആർ സിഎൻജി വിപണിയിൽ എത്തിച്ച് മാരുതി

മാരുതി സുസുക്കി എസ്-സി‌എൻ‌ജി ശ്രേണി ഇന്ത്യൻ ഇറക്കുമതി കുറയ്ക്കുന്നതിനും പ്രകൃതി വാതകത്തിന്റെ ഉപയോഗം നിലവിൽ 6.2 ശതമാനത്തിൽ നിന്ന് 2030 ഓടെ 15 ശതമാനമായി ഉയർത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികളെ മാരുതി സ്വാഗതം ചെയ്യുന്നുമുണ്ട്.

Most Read Articles

Malayalam
English summary
Maruti WagonR BS6 CNG variant launched. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X