മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

പരിഷ്ക്കരിച്ച മെർസിഡീസ് ബെൻസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റിനെ മാർച്ച് മൂന്നിന് ഇന്ത്യയിൽ പുറത്തിറക്കും. പുതുക്കിയ മോഡലിന്റെ വിലയും അന്നു തന്നെ കമ്പനി പ്രഖ്യാപിക്കും.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

കഴിഞ്ഞ വർഷം തുടക്കം തന്നെ GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റിനെ മെർസിഡീസ് അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചിരുന്നു. എസ്‌യുവി-കൂപ്പെയ്ക്ക് ജി‌എൽ‌സി ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ ബാഹ്യവും ഇന്റീരിയർ ട്വീക്കുകളും ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 2019 ഡിസംബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

എസ്‌യുവി-കൂപ്പെയുടെ AMG ഇതര പതിപ്പിനെ ആദ്യമായാണ് ആഭ്യന്തര വിപണിയിലെത്തിക്കാൻ ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് തീരുമാനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

പരിഷ്ക്കരിച്ച GLC കൂപ്പെയ്ക്ക് പുതിയ ഡയമണ്ട് പാറ്റേൺ ഗ്രിൽ, സൂക്ഷ്മമായി പുനക്രമീകരിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ഹെഡ‌്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ ലഭിക്കുന്നു. എന്നാൽ മെർസിഡീസിന്റെ നവീകരിച്ച MBUX ഇൻഫോടെയിൻമെന്റ് സോഫ്റ്റ്‌വെയറാണ് വാഹനത്തിന്റെ അകത്തളത്തെ ഏറ്റവും വലിയ മാറ്റങ്ങളിലെ പ്രധാന ഘടകം.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

സോഫ്റ്റ്‌വെയർ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പ്രവർത്തിപ്പിക്കുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ സ്റ്റാൻഡേർഡായി മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്നു. ‘ഹേ മെഴ്‌സിഡസ്' വോയ്‌സ് കമാൻഡ് ഇന്റർഫേസും വലിയ സെൻട്രൽ ടച്ച്‌പാഡും പുതിയ MBUX ൽ ഉൾപ്പെടുന്നു.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

നിലവിലെ GLC കൂപ്പെ ഒരൊറ്റ എഞ്ചിൻ യൂണിറ്റിൽ മാത്രമേ ലഭ്യമാകൂ. AMG ബാഡ്ജ്ഡ് GLC43 4 മാറ്റിക് പതിപ്പ് 367 bhp കരുത്തും 520 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ടർബോചാർജ്ഡ് V6 എഞ്ചിനുമായാണ് വിപണിയിൽ ഇടംപിടിക്കുക.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് GLC 300 പെട്രോളിലും GLC 300d ഡീസൽ മോഡലിലും ലഭിക്കും. പെട്രോൾ GLC കൂപ്പെയിൽ 258 bhp, 370 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമ്പോൾ ഡീസൽ മോഡലിൽ 245 bhp / 500 Nm torque ഉം നൽകുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റും സ്ഥാനംപിടിക്കും.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്, മെർക്കിന്റെ 4 മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവ വാഹനത്തിൽ സ്റ്റാൻഡേർഡായി ലഭ്യമാകും. പുതിയ മെർസിഡീസ് GLC കൂപ്പെയുടെ വില 55 ലക്ഷം മുതൽ 65 ലക്ഷം രൂപപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെർസിഡീസ് GLC കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മാർച്ച് മൂന്നിന് ഇന്ത്യയിൽ എത്തും

അതായത് പോർഷെ മക്കാൻ (69.98-85.12 ലക്ഷം രൂപ), ബി‌എം‌ഡബ്ല്യു X4 (60.60-65.90 ലക്ഷം രൂപ) തുടങ്ങിയ മോഡലുകളുമായി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മത്സരിക്കും. ഇന്ത്യൻ വിപണിയിൽ എ-ക്ലാസ് സെഡാൻ, GLE, GLS പോലുള്ള പുതിയ മോഡലുകൾ വരും വർഷത്തിൽ മെർസിഡീസ് പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, February 21, 2020, 10:56 [IST]
English summary
Mercedes Benz GLC Coupe Facelift arrive in India on March 3rd. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X